-
Aa Maratheyum Marannu Marannu Njan
ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.
₹99.00Original price was: ₹99.00.₹79.00Current price is: ₹79.00. -
Excel English speaking Course
ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Kadopanishath
വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്‌കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്‌വായനയുടെ ഉപലബ്ധി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
My First Learning All In One English Hindi Alphabet
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Bhagat Bhasil
ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ, അന്റാർട്ടിക്ക, ജയന്റ്മാൾ തുടങ്ങി ഒൻപത് കഥകൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Dalgona Coffium Mattu Paniyangalum
ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
124
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല. – സിവിക് ചന്ദ്രൻ
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Cosmos
മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.
₹399.00Original price was: ₹399.00.₹320.00Current price is: ₹320.00. -
Makante Kurippukal
‘മകന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മ്മപ്പരമ്പരയുടെ പൂര്‍ണ്ണരൂപം
₹425.00Original price was: ₹425.00.₹340.00Current price is: ₹340.00. -
Detective Prabhakaran
മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.
₹399.00Original price was: ₹399.00.₹320.00Current price is: ₹320.00. -
Theendarichembu
യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Adimakeralathinte Adrushyacharithram
ദളിത് പരിപ്രേഷ്യയിൽ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്‌യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Mukthakantam VKN
ശരിക്കു നോക്ക്യാ വി.കെ.എന്‍. ഒരു ഹാസ്യസാഹിത്യകാരന്‍ മാത്രല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടïപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാന്‍ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമര്‍ത്തിവായിച്ചാ അറിയാം. തൊടാന്‍ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലര്‍ക്കും പേട്യാ ഞാന്‍ പറയണ കേട്ട്‌ണ്ടേï. മൂപ്പര്‌ടെ മുമ്പിലെങ്ങാന്‍ ചെന്ന് പെട്ടാല്‍-അതോണ്ടï് പലരും കാണാന്‍ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം…
വികെയെന്നെപ്പറ്റി ആരും പുസ്തകം എഴുതാത്തതെന്താന്ന് ഞാന്‍ ആലോചിച്ച്ണ്ട്ï്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെട്വോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും.
അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വികെഎന്‍.
അവതാരികയില്‍ നമ്പൂതിരി
₹550.00Original price was: ₹550.00.₹440.00Current price is: ₹440.00. -
Irinjalakudakku Chuttum
വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ്ംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Ikigai : The Japanese Secret To A Long And Happy Life
ഇക്കിഗായ്
ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം
‘നിങ്ങള്‍ക്ക് നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ഒരു വഴിയേയുള്ളൂ,
അത് സദാ ഊര്‍ജസ്വലരായിരിക്കുക എന്നതാണ്”
– ജപ്പാന്‍ പഴമൊഴി
ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട് – അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ – അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് – ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് – സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം.
എന്താണ് നിങ്ങളുടെ ഇക്കിഗായ്?
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Networkmarkettingiloode Nigalkkummakam Kodiswaran
നിങ്ങളുടെ സ്വപ്നജീവിതം അതിവേഗം നേടാനുള്ള തെളിയിക്കപ്പെട്ട ഫോർമുല.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Pranayanombarangal
ആധുനികത അതിവേഗത്തില്‍ മാറ്റിമറിച്ച തുര്‍ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്ന നോവലാണ് നോബല്‍ സമ്മാനാര്‍ഹനായ ഓര്‍ഹന്‍ പാമുകിന്റെ പ്രണയനൊമ്പരം. ഇസ്താംബൂളില്‍ ഒരുകൊച്ചുകുട്ടിയായി എത്തിയ മെവ്‌ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന പുതിയ നഗരവും ഒരുപോലെ വശീകരിച്ചു. അച്ഛനെപ്പോലെ അവനും തെരുവില്‍ അലഞ്ഞത് പണമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഭാഗ്യം ഒരിക്കലും മെവ്‌ലൂതിനെ തുണച്ചില്ല. ഒരിയ്ക്കല്‍ മാത്രം കണ്ട പെണ്‍കുട്ടിക്ക് മൂന്നുകൊല്ലം പ്രണയലേഖനമെഴുതിയെങ്കിലും അബദ്ധത്തില്‍ അവളുടെ സഹോദരിയോടൊപ്പം ഒളിച്ചോടേണ്ടി വരുന്നു. ആധുനികത അതിവേഗത്തില്‍ മാറ്റിമറിച്ച തുര്‍ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്ന നോവലാണ് നോബല്‍ സമ്മാനാര്‍ഹനായ ഓര്‍ഹന്‍ പാമുകിന്റെ പ്രണയനൊമ്പരം.
₹699.00Original price was: ₹699.00.₹560.00Current price is: ₹560.00. -
Chuvannamudiyulla Sundari
ഇസ്താംബൂളില്‍ നിന്ന് മുപ്പതുമൈല്‍ അകലെയുള്ള ഒന്‍ഗോറെനില്‍ മഹമുദ് എന്ന കിണറുവെട്ടുകാരനും കൂടെ ചെം എന്ന യുവാവും കിണര്‍ കുഴിക്കുന്നു. ജലരഹിതമായ മണ്ണില്‍ കുഴിച്ചു കുഴിച്ചു ചെല്ലുമ്പോഴൊന്നും ഭാഗ്യം അവരോടൊപ്പമില്ല. എന്നാല്‍ ചുവന്ന മുടിയുള്ള സുന്ദരിയെ കണ്ടുമുട്ടുന്നതോടെ യുവാവിന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറിമറിയുന്നു. അവരുടെ പ്രണയം പിന്നീടുള്ള അവന്റെ മുഴുവന്‍ ജീവിതത്തെയും വേട്ടയാടുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Maya Mandiram Droupadiyude Mahabharatham
“ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം” പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008 ലാണ്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു. ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുളള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ. ഇഷ്ടസഹോദരൻ മാത്രയായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ;മായാവിയായ കൃഷ്ണനുമായുളള സങ്കീർണസൌഹൃദം, സ്വയംവരം, മാതൃത്വം,തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു.പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ.
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00. -
Murivaidyan
മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്. സ്വന്തം തൊഴിലിനോട്, കാലത്തിനോട് സമരസപ്പെടുവാനുള്ള വേണുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുന്നു – അപരവ്യക്തിത്വം പാരിതോഷികമായി നല്‍കുന്ന പദവിയിലൂടെ, ആഡംബരത്തിലൂടെ, ബഹുജനപ്രീതിയിലൂടെ. പക്ഷേ, നുണകള്‍കൊണ്ടുകെട്ടിപ്പൊക്കിയ ഈ കൊട്ടാരത്തിലെ വാസത്തിന് വേണു പിഴയായി ഒടുക്കേണ്ടിവന്നത് ജീവന്റെ വിലയാണ്. ജീവിതാസക്തിയാല്‍ ജ്വരബാധിതനായ സഹൃദയനായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഇതാണ്: ‘മുറിവൈദ്യം’ ആളെ കൊല്ലുന്നു!
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Minusakkallu
വാഴ്‌വ് എന്ന കളിവീടിനെ – ജീവിതം എന്ന ചില്ലുമേടയെ – ഉന്നംവെച്ച് എയ്തുവിട്ട കൂര്‍ത്തകല്ലുകളാണ് അശോകുമാറിന്റെ കഥകള്‍; മിനുസമേതുമില്ലാത്ത, മാര്‍ദവമൊട്ടുമില്ലാത്ത ആഗ്നേയശിലാഖണ്ഡങ്ങള്‍. കോവിഡ് ബാധിതന്റെ നീറ്റലും വൃദ്ധമാനസത്തിന്റെ തേട്ടലും പട്ടാളക്കാരന്റെ ഊറ്റവുമൊക്കെ ഈ താളുകളില്‍നിന്ന് വായനക്കാര്‍ക്കു പെറുക്കിക്കൂട്ടാം; വെള്ളാരംകല്ലുകള്‍പോലെ ഓര്‍മച്ചെപ്പില്‍ എന്നെന്നേക്കും കരുതിവെക്കാം. മനുഷ്യന്‍ എന്ന നിത്യനൂതനസമസ്യയാണ് ഈ അക്ഷരനിര്‍മിതികളുടെ മൂലക്കല്ല്; അവന്റെ/അവളുടെ ചിരിയും കരച്ചിലും അലര്‍ച്ചയും സീല്‍ക്കാരവുമൊക്ക കല്ലിനുമേല്‍ കല്ലായി പടുത്തുകെട്ടി കഥാകാരന്‍ ഇവിടെ ജീവിതമെന്ന പഗോഡയ്ക്കു രൂപംനല്‍കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Sooryayathrayude Vismayacheppu
ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. ആ ‘ഗഗനചാരികള്‍’ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത് ഒരു കൂട്ടുകാരിയെത്തുന്നു; ചൊവ്വാഗ്രഹത്തില്‍നിന്നുള്ള സാനിയ! പേടകനിര്‍മിതി, അന്തരീക്ഷപാളികളിലെ താപ-മര്‍ദ വ്യതിയാനങ്ങള്‍, അത്ഭുതകണ്ണടയിലൂടെ ദൃശ്യമാകുന്ന തന്മാത്രകളുടെ വര്‍ണപ്രപഞ്ചം, തീഗോളങ്ങള്‍പോലെ പറന്നടുക്കുന്ന ഉല്‍ക്കകള്‍, ഭൂമിയിലെ മനുഷ്യരെ രഹസ്യമായി നിരീക്ഷിക്കുന്ന ചൊവ്വാവാസികള്‍, ശുക്രന്‍ പശ്ചാത്തലമാകുന്ന സെല്‍ഫി, സൂര്യന്റെ അകക്കാമ്പില്‍വച്ചുണ്ടായ അപകടം,… — ഇങ്ങനെ ആ സൂര്യയാനം അശ്വിനും വിമലിനും സമ്മാനിച്ചത്, കൗതുകകരവും സംഭ്രമജനകവുമായ ഒരുപാടൊരുപാട് നിമിഷങ്ങള്‍ ആയിരുന്നു, വിസ്മയക്കാഴ്ചകള്‍ ആയിരുന്നു.
കുട്ടികള്‍ക്കായി ഒരു ശാസ്ത്രനോവല്‍
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Mahathmagandhiyum Malayalakavithayum
”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനവും ”കൈത്തോക്കു കാര്‍ക്കിച്ചുതുപ്പവേ, കൈകൂപ്പി മുത്തച്ഛനോതിയ” ശാന്തിമന്ത്രവുമൊക്കെ, ചെവിയോര്‍ത്താല്‍, വായനക്കാര്‍ക്ക് ഈ താളുകളില്‍ കടലിരമ്പംപോലെ ശ്രവിക്കാം. ”ഗുണമൊക്കെയുമൊന്നിച്ച”ആ ഗുരുനാഥന്റെ ചിത്രം കവികള്‍ ഈ കാലച്ചുമരില്‍ വ്യത്യസ്തവര്‍ണങ്ങളാല്‍ വരച്ചുചേര്‍ക്കുകയാണ്. ലോകം കൈവണങ്ങുന്ന ഗാന്ധിയുടെ സവിശേഷതകള്‍ – അഹിംസാവാദി, സത്യാന്വേഷി, ശാന്തിദൂതന്‍, സമരനായകന്‍, കര്‍മയോഗി… – പന്ത്രണ്ട് അധ്യായങ്ങളിലായി ഇതില്‍ അനാവൃതമാകുന്നു; തലമുറഭേദമില്ലാതെ, ഉള്ളൂരും വള്ളത്തോളും ഇടശ്ശേരിയും മുതല്‍ എസ്. രമേശന്‍നായരും എ. അയ്യപ്പനും സച്ചിദാനന്ദനും വരെ, മലയാളകവികുലം മഹാത്മജിക്കുമുന്നില്‍ ആദരസമന്വിതം ചൊല്ലിയ വരികളിലൂടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Onasadhya
ഓണസദ്യയുടെ വിഭവങ്ങളും അവ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന രീതികളും അതിലുള്ള പ്രാദേശികഭേദങ്ങളുമൊക്കെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ശര്‍ക്കര വരട്ടിയും ഉപ്പേരിയും പുളിയിഞ്ചിയുംപോലെ ഇലയില്‍ വിളമ്പുന്നവ, സാമ്പാറും രസവും പുളിശ്ശേരിയുംപോലെ ഒഴിച്ചുകഴിക്കാനുള്ള കറികള്‍, പാലടപ്പായസവും ചക്കപ്രഥമനും പഴംപ്രഥമനുംപോലെ പതിനൊന്നുകൂട്ടം പായസങ്ങള്‍ എന്നിങ്ങനെ അന്‍പതുവിഭവങ്ങളുടെ പാചകക്കുറിപ്പുകളാല്‍ സമൃദ്ധമാണ് ഈ രുചിക്കൂട.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Aanatham Piriyatham
ഒരു ആനക്കഥ. ഇക്കഥയിലെ ആന സാധാരണ ആനയല്ല, അവനൊരു മിന്നൽക്കൊമ്പനാണ്. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റം വരെ പ്രശ്‌നക്കാരനാണവൻ. അവനെ മയക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും കൊമ്പന്റെ കൂട്ടുകാരുടെയും കഥയാണിത്. കാടും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ അത്ഭുതകരമായ ലോകം കുട്ടികൾക്കായി തുറന്നുവെച്ച പുസ്തകം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Navarathri
നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ സൗന്ദര്യമുള്ള വീരദേവതയും പുഷ്പസമാനം മനോഹരിയായ ഐശ്വര്യദേവതയും വൈരശോഭയുള്ള വിദ്യാദേവതയും നവരാത്രികാലത്ത് ഭക്തരില്‍ അനുഗ്രഹമഴ ചൊരിയുന്നു. അലസതയെയും മൂഢതയെയും ദ്രോഹചിന്തയെയുമൊക്കെ നിഗ്രഹിച്ച്, തല്‍സ്ഥാനത്ത് വിദ്യാസമ്പന്നവും കര്‍മസമ്പന്നവും ഗുണസമ്പന്നവുമായ ഒരു ജീവിതത്തെ ദേവി പ്രതിഷ്ഠിക്കുന്നു. ഈ പുസ്തകം കടന്നുപോകുന്നത് നവരാത്രിയുടെ ഐതിഹ്യപരവും ആചാരപരവുമായ വിശേഷങ്ങളിലൂടെയാണ്, ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും പൂജാവിധികളിലൂടെയുമാണ്. ആനന്ദവും ഭക്തിയും ശ്രദ്ധയും ഇണങ്ങുന്ന പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവും കൊലുവെക്കലും പോലെയുള്ള ചടങ്ങുകളും, നവരാത്രികാലത്തു ജപിക്കേണ്ടï സ്തോത്രങ്ങളും, ഭാരതദേശത്തെ നവരാത്രിയാഘോഷങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Randu Yathrakal
അലാസ്ക, റഷ്യ എന്നീ നാടുകളിലെ സക്കറിയയുടെ യാത്രാനുഭവങ്ങള്‍
₹199.00Original price was: ₹199.00.₹159.00Current price is: ₹159.00. -
Ente Bhranthan Kinavukal
പ്രണയവും മരണവും വിരഹവും രതിയും പ്രമേയമാകുന്ന പത്തു കഥകൾ. വ്യത്യസ്ത ഭൂമികകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് ആഗോളമനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങളും പശ്ചാത്തലമാകുന്നു. എഴുത്തിന്റെ മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്ന കൃതി. എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്, ചെറിത്തോട്ടത്തിൽ, റാസ്‌ബെറികളുടെ സുഗന്ധം, ഒരു ചരമ അറിയിപ്പിനെത്തുടർന്ന്, നെറുകയിൽ ശ്മശാനമുള്ള കുന്ന്, എന്റെ ഭ്രാന്തൻ കിനാവുകൾ, ആദ്യ ആപ്പിളുകൾ, പുസ്തകങ്ങളേ നിങ്ങൾ, ഒടുവിലത്തെ സന്ദർശക, കാസാ ലോറെൻസാ എന്നീ പത്ത് കഥകളുടെ സമാഹാരം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Manchadikkuruvum Mattu Balanovalukalum
മലയാളത്തിന്റെ കഥയമ്മൂമ്മ കുട്ടികള്‍ക്കായി എഴുതിയ നോവലുകളുടെ സമാഹാരം. ദാഹം, കറുപ്പും വെളുപ്പും, കുറ്റവാളി, കള്ളനോട്ട്, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കുഞ്ഞിനുവേണ്ടി, ജയനും കള്ളന്മാരും, താലപ്പൊലി, മഞ്ചാടിക്കുരു എന്നീ നോവലുകളാണ് ഇതിലുള്‍പ്പെടുന്നത്. പുതിയ ലോകാനുഭവങ്ങളിലേക്ക് വളരുന്ന കുട്ടികളുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പുസ്തകം.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Vicharana
‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. എതിര്‍പ്പിന്റെ പന്തം കത്തിച്ച് ഉഴവത്തുകടവിന്റെ ഇടവഴികളിലൂടെ കൊടുങ്കാറ്റുപോലെ കടന്നുപോയവര്‍ – സമത്വത്തിനുവേണ്ടി പൊരുതാനും സഹിക്കാനും തയ്യാറായവര്‍ – അഗ്നികൊണ്ടെഴുതിയ ‘അനുഭവനിഘണ്ടു’ കടലെടുത്തതിന്റെ കഥ; ‘നല്ല നാളെ’യുടെ പാട്ടുകള്‍ കാറ്റെടുത്തതിന്റെ കഥ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
Pandupandoru Schoolil
”ഒരുപാടു വിശേഷങ്ങളുള്ള സ്‌കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്‌കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും ചേച്ചിമാരുമാണ്…”
സ്മൃതിയുടെ കല്ലുപെന്‍സില്‍കൊണ്ടï് കാലത്തിന്റെ സ്ലേറ്റില്‍, മഷിത്തണ്ടുകള്‍ക്കൊന്നും മായ്ക്കാനാകാത്തവിധം ഒരു വിദ്യാലയ ചിത്രം വരച്ചിടുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ രാഷ്ട്രപിതാവ് രൂപകല്പനചെയ്ത അടിസ്ഥാനവിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരീക്ഷണകളരിയായി മാറിയ, ഉദാത്തമാതൃകയായിത്തീര്‍ന്ന ഈ സ്‌കൂളങ്കണത്തില്‍ ഒരു പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകള്‍ മേയുവാനിറങ്ങുകയാണ്. ജീവിതത്തിന്റെ പാഠശാലയായും പൗരബോധത്തിന്റെ പാഠ്യപദ്ധതിയായും ആ സ്‌കൂള്‍കാലം പരിണമിക്കുന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ ആണിത്. പുസ്തകത്തെ പൊന്നുപോലെ സൂക്ഷിച്ചവരുടെ, അധ്യാപകരെ ദൈവതുല്യരായി മാനിച്ചവരുടെ ഈ പഴങ്കഥ പുതുതലമുറയുടെ സിലബസിലേക്ക് മഹനീയമായ ചില ‘ഗൃഹപാഠങ്ങള്‍’കൂടി എഴുതിച്ചേര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Upanishad Darsanam
മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ ബ്രഹ്മസ്വരൂപം ഈ പുണ്യലിഖിതങ്ങളില്‍ വിളങ്ങുന്നുവെന്നാണ് സങ്കല്പം. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. വേദാന്തത്തിന്റെ ഉള്‍പ്പൊരുളിലേക്കുള്ള, ദര്‍ശനഗരിമയിലേക്കുള്ള ഒരു പ്രവേശികയാണിത്. ഈ ഉപനിഷദ് സാരസംഗ്രഹം വെളിച്ചത്തിന്റെ കവാടം തുറന്നുതരുന്നു, അമൃതത്വത്തിന്റെ രഹസ്യം ഓതിത്തരുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Ambarappikkunna Anakkathakal
ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ യഥാര്‍ഥ അവകാശികള്‍ ആ ആനപ്രേമികളാണ്. നാട്ടാനകളും കാട്ടാനകളും – കുട്ടിക്കൊമ്പന്മാര്‍ സഹിതം – ഈ ‘ആനത്താര’യില്‍ സഞ്ചാരത്തിനിറങ്ങുന്നു. സ്‌നേഹത്തിന്റെയും ധീരതയുടെയും പരാക്രമത്തിന്റെയും അലിവിന്റെയും പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ ‘ആനച്ചൂര്’ ഈ താളുകളില്‍നിന്നുയരുന്നു. രക്ഷകരും ശിക്ഷകരുമായ ഗജവീരന്മാര്‍ വിസ്മയത്തിന്റെ തിടമ്പേറ്റി ഇവിടെ അണിനിരക്കുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Pattuvijnanakosham
നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Variyamkunnath Kunjahammadhajiyum Mappilalahalayum
കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
-
Rebecca
പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Susannayude Granthappura
അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ….
പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.
അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
123 Gunapadakavithakal
പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Violet Pookkalude Maranam
ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.
ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Will You Still Love Me?
Lavanya Gogoi is from the scenic hills of Shillong while Rajveer Saini belongs to the shahi city of Patiala. Worlds apart from one another, the two land up next to each other on a flight from Mumbai to Chandigarh. It’s love at first flight, at least for one of them. For the other . . . well, it’s going to take more than a plane ride!
₹199.00Original price was: ₹199.00.₹160.00Current price is: ₹160.00. -
Angamaliyile Mangakkariyum Villu Vandiyum Mattu Kathakalum
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വില്ലുവണ്ടി’ എന്ന പേരിൽ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാൻ തുടങ്ങിയാൽ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാൻ മടങ്ങി വീട്ടിലെത്തിയാൽ ആ കഥ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയിൽ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി.
– ടി. പത്മനാഭൻ | MBIFL 2020രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തിൽ ദൃശ്യമായും അദൃശ്യമായും നിലനില്ക്കുന്ന വർണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉൾപ്പെടെ ഈസ്റ്റർ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കൾ കണ്ടു കിട്ടുന്നതിനുള്ള പ്രാർഥനകൾ, സന്ദർശകരുടെ ദിവസം എന്നിങ്ങനെ ഒൻപതു കഥകൾ.
രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Collector Bro – Ini Njan Thallatte
ഇതൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ…സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
₹225.00Original price was: ₹225.00.₹180.00Current price is: ₹180.00. -
Kalappa Oru Karshika Kaippusthakam
ഋതുഭേദങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവുമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍, പരിഷ്‌കൃത സമൂഹം വിസ്മരിച്ചുപോകുന്ന തനതു കാര്‍ഷിക സംസ്‌കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ കര്‍ഷകനെ പിഴപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ഭക്ഷ്യസമൃദ്ധിയും ആരോഗ്യവുമാണ്. ഈ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പ്രേരണ. തിരിമുറിയാതെ ചെയ്യുന്ന തിരുവാതിരയും കുപ്പയിലും പൊന്നുവിളയിക്കുന്ന കുംഭമഴയും വരുംതലമുറ അറിയണം. മണ്ണും മനുഷ്യനും തമ്മിലുണ്ടായിട്ടുള്ള അകല്‍ച്ച കുറച്ചാല്‍ മാത്രമേ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന് മുക്തിയുള്ളൂ. അതിനുള്ള പ്രായോഗികപഠനങ്ങളും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vidyaguru SSLC Ganitham
ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Jnanabhaaram
ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ആകെ ചിതറിക്കിടക്കുന്നു.
അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു…ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.
-
Excel English speaking Course
Original price was: ₹290.00.₹232.00Current price is: ₹232.00.ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.















































