Pandupandoru Schoolil
Author: Dr.Gopi Puthukode
”ഒരുപാടു വിശേഷങ്ങളുള്ള സ്‌കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്‌കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും ചേച്ചിമാരുമാണ്…”
സ്മൃതിയുടെ കല്ലുപെന്‍സില്‍കൊണ്ടï് കാലത്തിന്റെ സ്ലേറ്റില്‍, മഷിത്തണ്ടുകള്‍ക്കൊന്നും മായ്ക്കാനാകാത്തവിധം ഒരു വിദ്യാലയ ചിത്രം വരച്ചിടുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ രാഷ്ട്രപിതാവ് രൂപകല്പനചെയ്ത അടിസ്ഥാനവിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരീക്ഷണകളരിയായി മാറിയ, ഉദാത്തമാതൃകയായിത്തീര്‍ന്ന ഈ സ്‌കൂളങ്കണത്തില്‍ ഒരു പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകള്‍ മേയുവാനിറങ്ങുകയാണ്. ജീവിതത്തിന്റെ പാഠശാലയായും പൗരബോധത്തിന്റെ പാഠ്യപദ്ധതിയായും ആ സ്‌കൂള്‍കാലം പരിണമിക്കുന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ ആണിത്. പുസ്തകത്തെ പൊന്നുപോലെ സൂക്ഷിച്ചവരുടെ, അധ്യാപകരെ ദൈവതുല്യരായി മാനിച്ചവരുടെ ഈ പഴങ്കഥ പുതുതലമുറയുടെ സിലബസിലേക്ക് മഹനീയമായ ചില ‘ഗൃഹപാഠങ്ങള്‍’കൂടി എഴുതിച്ചേര്‍ക്കുന്നു.