Variyamkunnath Kunjahammadhajiyum Mappilalahalayum

Author: K.P.Balachandran

160.00 144.00 10%
Item Code: 3401
Availability In Stock

കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത  വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു.  കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ്  ഈ പുസ്തകം.