Shop
Poombattakalude meda
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു.
പുതിയ ലോകത്തിനും കാലത്തിനുമായി നമ്മുടെ ജീവിതകര്‍മങ്ങള്‍ നേരും നെറിയുമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നാണ് 2018-ലെ മഹാപ്രളയം നമ്മെ ഓര്‍മിപ്പിച്ചത്. മനുഷ്യര്‍ ഒന്നിച്ച് സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുമ്പോഴാണ് സമൂഹം വളരുന്നത്… അങ്ങനെയാണ് വളരേണ്ടത് എന്ന ഉദ്ബോധനമാണ് ഈ നോവലിന്റെ കാതല്‍. സമകാലികര്‍ക്കും ഭാവിതല മുറയ്ക്കും ഈ നോവല്‍ ഒരു വഴികാട്ടിയായേക്കാം…
Daivathinte Paalkkudam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഉള്ളിലെ കറകളെ ഉപദേശങ്ങള്‍കൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്തകത്തില്‍ കുട്ടിള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. ഈ ഗുരുകുലത്തില്‍ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. ”നല്ലതേ ചെയ്യാവൂ” എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്പങ്ങള്‍. ജീവിതത്തിന്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സില്‍ കരംചേര്‍ത്ത് ആശീര്‍വദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.
Neumono’s Elemental Guardians
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Facing the impending extinction of the human race, Sio, a seasoned chief scientist, devises a daring plan to save the species. With a stroke of his beard and a determined spirit, he embarks on a global mission to collect the DNA of some of the smartest minds. From bustling cities to remote corners, Sio gathers genetic material from about 70 exceptional individuals. In his laboratory, he meticulously works on a groundbreaking project, producing a small clay-like object that encapsulates the essence of human intelligence. This unique creation represents the collective genius he aims to preserve. Sio ponders, “How can I ensure this will survive?” After many trials and errors, he stumbles upon a solution.
Quiz time
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും
Viralppazhuthile aakaashangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!’
സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്.മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പരിമിതികളില്‍നിന്നു പറന്നുയരുന്ന ഈ കുറിപ്പുകള്‍ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു.
ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്തകത്തിലെ, ക്ലാരയെ ഓര്‍മ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പില്‍നിന്ന്, എഴുന്നേറ്റു നടക്കാന്‍ കഴിവു നേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു, പറക്കുന്നു- അക്ഷരങ്ങളിലൂടെയും വര്‍ണങ്ങളിലൂടെയുമുള്ള നിഷ്‌കളങ്കതയുടെ ഈ തീര്‍ഥയാത്രയേക്കാള്‍ വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തില്‍? കേള്‍ക്കുക, ഈ ഹൃദയത്തിന്റെ താളം.
– വിജയലക്ഷ്മിലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്‍പ്പുകല്പിച്ച ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്‍സ്ട്രോക്കുകള്‍കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്‍സാധ്യതയാക്കിമാറ്റുന്നു.
ചക്രക്കസേരയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും.Love You Nandana
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, സൗമ്യമായ ഒരു അസ്വാസ്ഥ്യമായി അസ്ഥികളെ പുഷ്പിതമാക്കുന്ന വികാരത്തിന്റെ വര്‍ണപ്പകിട്ട്. ഹൃദയചോരണത്തിന്റെ പ്രേമപാഠം, കവിത തോല്ക്കുന്ന ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു.
Resurrection
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Mr. Karumom M. Neelakantan is a well-known writer of poems, short stories and children’s literature in Malayalam. Some of his poems were presented and discussed in MTIE (Malayalam, Tamil and Indian English) Writers’ Forum, and got applause and appreciation. His writings are the true exemplifications of his eminent eloquence and rhetorical skill. As an upholder of truth, values and goodness, and an ardent lover of poetry, his power of observation and style of expression are admirably attractive and amazing.
Now he appears before us with ‘Resurrection’, his first collection of English poems. This collection contains twenty-two poems with different and relevant themes. I enjoyed the reading of it and felt a scent of serenity and philosophical profundity throughout this collection and am sure that all readers will experience the same.
Dr. G. Rajendran PillaiYoga For Kids
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Yoga recharges both the body and mind of kids. It unites the three primary requisites of life – Health, Happiness and Harmony. Yoga provides kids with fun, play, exercise, and also an affinity to Mother Nature. Yoga practice has immediate and immense impact on their character, attitude, mood, discipline, self awareness and academic excellence. This handbook features essential yoga lessons in an encompassing package, including sun salutation, breathing exercises, postures (asanas), naughty/animal poses, relaxation and meditation techniques. The ‘little yogis’ performing various poses give a unique flavour to this book.
Joseph Mappilayum Chila Ajnjeya Chinthakalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.
ORU KURANGAN KATHA
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠം
KUTTIKALODOPPAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.”നിരൂപണത്തിലെ അമ്മമനസ്സാണ് ലീലാവതി ടീച്ചര്‍. കുട്ടികള്‍ക്കായി അപൂര്‍വമായേ അവര്‍ തൂലിക ചലിപ്പിച്ചിട്ടുള്ളൂ. ആ അപൂര്‍വതകളില്‍ മുഖ്യമാണ് ഈ ലഘുഗ്രന്ഥം. കാവ്യ-കലാസംസ്‌കാരങ്ങളിലൂടെ മൂല്യബോധത്തിന്റെ പ്രസരണം പിഞ്ചുമനസ്സുകളില്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. കുട്ടികളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുംവിധമാണ് ഇതിന്റെ രചന. നിശ്ചയമായും പുതുയുഗപൈതങ്ങള്‍ക്കുള്ള അക്ഷരങ്ങളുടെ അക്ഷയ നിധി തന്നെയാണിത്.”
– അവതാരികയില്‍ ഡോ. കെ. ശ്രീകുമാര്‍ITHIRIYEYULLOO NJAN
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള്‍ ഈ പുസ്തകക്കുടുക്കയില്‍ കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്‍ഥപൊക്കമറിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.
Chuvarukal parayaathirunnathu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്വകാര്യതയുടെ രക്തം സംക്രമിക്കുകയാണ് ഈ കവിതകളില്‍. കവി സ്വന്തം മുറിവുകളെ വായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. കവിത അയാള്‍ക്ക് മുറിവാണ്. മുറിവിനെ ഉണക്കാനുള്ള ഔഷധലേപനമാണ്. സഹനവും സ്വാതന്ത്ര്യവുമാണ് ഈ കവിതകളുടെ അടിസ്ഥാനപ്രമേയം. പ്രതിസന്ധികളില്‍ തളരാതെ, ദുഃഖങ്ങളില്‍ മുങ്ങാതെ, നിശ്ചയദാര്‍ഢ്യത്തിന്റെ കൊടുമുടി കയറാന്‍, എല്ലാം മറന്ന് വിശ്രമിക്കാന്‍, ഒരു കാവല്‍ക്കാരന്‍ പ്രത്യാശയുടെ ശുഭസംഗീതം കേള്‍പ്പിച്ചുകൊണ്ട് കവിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ഇരുളില്‍നിന്നും വെളിച്ചത്തെ കറന്നെടുക്കുന്ന വരികള്‍. ഭൂമിയെ ആസകലം ഗ്രസിച്ചിരിക്കുന്ന വിശപ്പും ഹിംസയും കവിയുടെ ആത്മരോഷത്തിന് തീക്ഷ്ണമായി വിധേയമാകുന്നു. ലോകത്തിന്റെ ചുവരുകള്‍ പറയാതിരുന്നവ അകംചുവരുകളില്‍ സമാന്തരമായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടിവിടെ.
CHANGATHEE ENNU VILIKKUNNA KAATTU
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്The mysterious locker
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Emilia’s life takes a magical turn when she and her friends, Stella and Damien, uncover an invitation to Unicorn Land – a world where unicorns and their riders preserve harmony. Bonding with their unique unicorns, they are tasked with defeating the Ice Beast, a villain threatening to freeze the magical world.
Through courage and teamwork, the trio overcome challenges and restore peace. Back home, they cherish their adventure but are met with hints of future challenges, leaving their story open for more thrilling escapades.KATTUCHAMBAKAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്‌നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.















