-
SHREEMAD VALMIKIRAMAYANAM
₹1,500.00Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.ശ്രീമദ് വാല്മീകി രാമായണം
-
Bhagavatha Kadhasagaram
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന പ്രശാന്തിയുടെ ഈ പുസ്തകത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.
ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക
-
Aithihyamaala
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്‍
-
-
Sreemath Bagavath Geetha – Hard Bind
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Sreemath Bhagavathgeetha
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.Sreemath Bhagavathgeetha
-
-
Keralathile Aethanum Kshethrangalile Prathyekathakal
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന്ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.
അവതാരികയില്‍ ഡോ. കെ. മുരളീധരന്‍നായര്‍ സ്ഥപതി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്
-
Kambaramayanam
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്‌മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്‌ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്‌സൃഷ്‌ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്‍ക്കുന്നവര്‍ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്‌പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക് ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്. തേവയ്‌ക്കല്‍
-
-
Adhyatma ramayanam
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം.
-
-
Narayaneeya kathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ് നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.
-
KOLLUR SREE MOOKAMBIKA
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കൊല്ലൂര്‍ മൂകാംബികാദേവിയില്‍ സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള്‍ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര്‍ നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്‍ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്‍ശനത്തില്‍നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്‍നിന്ന് ആവിര്‍ഭവിച്ച സൗപര്‍ണികയും ഇവിടെ ഭക്തര്‍ക്കു കൈവല്യവര്‍ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില്‍ എത്തി, അമ്മയുടെ തൃപ്പാദങ്ങള്‍ നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്‍ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
108 Durga Kshethrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
-
Puranangalile Dampathimar
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.















