-
Kadopanishath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്‌കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്‌വായനയുടെ ഉപലബ്ധി.
-
Sarveswaranamangal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കൃതയുഗത്തിൽ തപസ്സനുഷ്ഠിച്ചും തേത്രായുഗത്തിൽ യജ്ഞം ചെയ്തും ദ്വാപരയിൽ പൂജാദികർമങ്ങളെക്കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനങ്ങളാലും മുക്തിനേടാൻ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങൾക്ക് അവരവരുടെ ഇഷ്ടദേവതാസ്തോത്രങ്ങൾ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.
-
Sundarakandam: Kilippattu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.
-
-
Vyshaka mahatmyam Kilippattu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.
-
108 Durga Kshethrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
-
-
108 Ayyappakshethrangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ് ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്‍കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.
-
-
Devi Mahathmyakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മധുകൈടഭവധം, മഹിഷാസുരവധം, ശുംഭനിശുംഭവധം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടുള്ള ദേവീമാഹാത്മ്യകഥകൾക്കു പുറമെ ശ്രീ ലളിതാസഹസനാമസ്തോത്രം, സഹസ്രനാമാവലി തുടങ്ങി 21 ദേവീസ്തുതികൾ കൂടി ഉൾപ്പെട്ടതാണ് ദേവി മാഹാത്മ്യകഥകൾ.
-
Sreekrishna Katha
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.
-
Mahakshetra Vismayangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിശ്വാസസങ്കല്പങ്ങളില്‍ ബൃഹദാകാരം പേറുന്ന മഹാക്ഷേത്ര സന്നിധാനങ്ങളിലൂടെയുള്ള ഒരു യാത്ര. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സ്‌തോത്രകീര്‍ത്തനങ്ങള്‍കൊണ്ട് ഈ സ്വര്‍ഗകവാടങ്ങളെ വണങ്ങുകയാണ് ഗ്രന്ഥകാരന്‍. ദേശത്തിനും കാലത്തിനും അതീതമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളിലേക്ക് ഉപാസകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഒരു വഴികാട്ടി.
-
Dasavathara Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.
-
Bhagavatha Kadhasagaram
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന പ്രശാന്തിയുടെ ഈ പുസ്തകത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.
ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക
-
-
Kambaramayanam
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്‌മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്‌ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്‌സൃഷ്‌ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്‍ക്കുന്നവര്‍ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്‌പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക് ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്. തേവയ്‌ക്കല്‍
-
-
Vyshaka mahatmyam Kilippattu
Original price was: ₹120.00.₹96.00Current price is: ₹96.00.‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.















