• -15%

    Women-O-Pause

    In Women-O-Pause, Lenaa Kumar invites you into a year of profound transformation. In 2024, she received a sudden wave of social media attention just as her life shifted dramatically through marriage, relocation and an unexpected initiation: perimenopause. Rather than viewing it as a decline, she reframed this transition as ‘Womenescence’—a powerful awakening into the next phase of womanhood.
    Amid the whirlwind of public visibility and private change, she refused to accept confusion, discomfort and pharmaceutical dependence. Instead, she turned to extensive research, lifestyle changes and natural healing practices rooted in holistic wellness and ancient traditions.
    The result is both a memoir and a guide—a practical yet deeply reflective blueprint for women to help them navigate perimenopause and menopause with greater awareness, agency and vitality. Through personal insight and actionable tools, Women-O-Pause challenges conventional narratives while encouraging women to reconnect with the cyclical intelligence of their bodies.
    Featuring insights from professional doctors who offer medical insight and clinical perspectives, this book bridges lived experience with modern science. It ultimately reframes menopause not as a problem to be solved but as a powerful rite of passage.

    Original price was: ₹399.00.Current price is: ₹339.00.
  • -20%

    Women O Pause (Malayalam)

    ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.

    Original price was: ₹299.00.Current price is: ₹239.00.
  • -20%

    WOMEN O PAUSE

    ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.

    Original price was: ₹299.00.Current price is: ₹239.00.
  • -20%

    Manushya sareeram oru Mahalbhutham

    Original price was: ₹270.00.Current price is: ₹216.00.
  • -20%
    Lalitha Yoga

    Lalitha Yoga

    യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    HRIDAYATHIL NINNULLA CHODYANGAL

    ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Oushadha Sasyangal Arivum Prayogavum

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Rogalakshanangalum Roganirnayavum

    പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Rogangalum Prathividhikalum

    നമ്മെ സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സാമാന്യമായി ഉപയോഗപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ, ആചരിക്കേണ്ട പഥ്യക്രമങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ഗ്രന്ഥം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Arogyathinu Ayurvedhachikiltsa

    ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ് ആയുർവേദം. ത്രിദോഷങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ശരീരത്തെ സമാവസ്ഥയിലെത്തിക്കുന്ന ഈ ചികിത്സാപദ്ധതിയുടെ അകംപൊരുളുകളിലൂടെ കടന്നുപോകുന്ന പുസ്തകം. ആരോഗ്യത്തിന് നിത്യനിദാനമായിമാറുന്ന ആയുർവേദചികിത്സയെ ലളിതമായ വിവരണങ്ങളിലൂടെ അവതരിപ്പിക്കുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Arbhutham – Lakshanagalum Pradhividhikalum

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Arogya Vidhyabhyasam

    ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Grihavydyam

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    CHIKILSAYKKAPPURAM AAROGYAM : DOCTORMARUDE KAZHCHAPPADUKAL

    ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെക്കുറിച്ച് ഓരോരുത്തർക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. ഈ ചോദ്യങ്ങൾക്കെല്ലാം ലളിതവും ശാസ്ത്രീയവുമായ മറുപടി നൽകുകയാണ് ഈ പുസ്തകം. പുഷ്പഗിരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ തങ്ങളുടെ അറിവും അനുഭവപരിചയവും സാധാരണക്കാർക്കായി പങ്കുവെക്കുന്നു. നല്ല ഉറക്കം, വ്യായാമം തുടങ്ങിയ പൊതുവായ ആരോഗ്യശീലങ്ങൾ മുതൽ പേവിഷബാധ, നിപ്പ പോലുള്ള പകർച്ചവ്യാധികൾ, ആന്റിബയോട്ടിക് പ്രതിരോധം, പ്രമേഹം, കാൻസർ, മാനസികാരോഗ്യം, കൗമാരക്കാരുടെ പ്രശ്നങ്ങൾ വരെയുള്ള സുപ്രധാന വിഷയങ്ങൾ ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. രോഗങ്ങളെക്കുറിച്ചുള്ള അനാവശ്വഭീതിയകറ്റി, ശരിയായ അറിവിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരു ആധികാരിക വഴികാട്ടി. ഓരോ കുടുംബത്തിലും ഉണ്ടായിരിക്കേണ്ട ഒരു റഫറൻസ് ഗ്രന്ഥം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Yoga For Kids

    Yoga recharges both the body and mind of kids. It unites the three primary requisites of life – Health, Happiness and Harmony. Yoga provides kids with fun, play, exercise, and also an affinity to Mother Nature. Yoga practice has immediate and immense impact on their character, attitude, mood, discipline, self awareness and academic excellence. This handbook features essential yoga lessons in an encompassing package, including sun salutation, breathing exercises, postures (asanas), naughty/animal poses, relaxation and meditation techniques. The ‘little yogis’ performing various poses give a unique flavour to this book.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Dieting Ariyendathellam

    ആരോഗ്യകരമായ ശരീരാവസ്ഥ കൈവരിക്കുവാനായി സമയനിഷ്ഠയോടെ സമീകൃതാഹാരം ശീലമാക്കുകയാണ് ഡയറ്റിങ്. ജങ്ക്ഫുഡ് ഒഴിവാക്കുന്നതുമുതൽ, ദുശ്ശീലങ്ങളോടു വിടപറയുന്നതുമുതൽ, വ്യായാമവും രതിയും വരെ ഇതിൽ പ്രധാനമാണ്. ഡയറ്റിങ്, ന്യൂട്രീഷൻ മേഖലകളിലെ ഗ്രന്ഥകാരിയുടെ പ്രവൃത്തിപരിചയം, ഡയറ്റിങ്ങിനെക്കുറിച്ചുള്ള ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Tension Akattam Manasamadhanam Nedaam

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Hridhayathe Ariyan Hridrogathe Cherukkan

    ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.

    എഡിറ്റർ: ഡോ. ഗീവർ സഖറിയ

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Family Doctor

    ”രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നോക്കുകയാണ് നല്ലത്” എന്ന ആപ്തവാക്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയുമെങ്കിൽ മിക്ക രോഗങ്ങളേയും നിയന്ത്രണവിധേയമാക്കാം. ഇതിനായി ശുചിത്വം, ആഹാരം, വ്യായാമം, ദിനചര്യ എന്നുവേണ്ട, ചിന്തയിലും പ്രവർത്തനത്തിലും വരെ ശ്രദ്ധ നല്‌കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ കൈപ്പുസ്തകം. കുടുംബഡോക്ടറുടെ ഉപദേശംപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Yogayum Sthreekalum

    ആധുനികവനിതയ്‌ക്ക്‌ കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ്‌ യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത്‌ രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക്‌ ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Maduram Dhukhamalla

    ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Arogyathinu Oushadhasasyangal

    നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം.

    Original price was: ₹90.00.Current price is: ₹72.00.
  • -50%

    Ennumennum Madhuvidhu

    വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനഃശാസ്ത്രപരമായി വിശകലനംചെയ്യുന്ന ഗ്രന്ഥം. വിവാഹിതരാകാൻ പോകുന്നവർക്കും ദാമ്പത്യജീവിതം നയിക്കുന്നവർക്കും ഉത്തമവഴികാട്ടി.

    Original price was: ₹130.00.Current price is: ₹65.00.
  • -20%

    Rakthasammardhavum Mattu Sammardhangalum

    നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Keraleeya Ayurvedhachikiltsa

    ആയുർവേദചികിത്സയിലെ ഉഴിച്ചിൽ, ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി, ശിരോവസ്തി, ധാര മുതലായവ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നവയാണ്. ‘സുഖചികിത്സ’ എന്ന നിലയിൽ ആരോഗ്യപരിരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന കേരളീയരീതികളെക്കുറിച്ചാണ്, വൈദ്യവിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും പ്രശസ്തനായ ഗ്രന്ഥകാരന്റെ ഈ കൃതി.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ormayil sooshikenda oushadhangal

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    Out Of Stock

    Ayurvedha Praveshika

    ആയുർവേദാചാര്യനായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് രചിച്ച ഈ പുസ്തകം ആയുർവേദത്തിന്റെ ഉത്ഭവത്തെയും രീതിശാസ്ത്രത്തെയും ദർശനത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ആയുർവേദത്തെക്കുറിച്ച് അവബോധമുണ്ടാകാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം.

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    Denguepani Muthal Cancer Vare

    ആയുരാരോഗ്യത്തിന് ആയുര്‍വേദത്തേക്കാള്‍ മികച്ചൊരു ‘ഒറ്റമൂലി’യില്ല. ചിക്കുന്‍ഗുനിയ മുതല്‍ വാതരോഗം വരെ, ബുദ്ധിമാന്ദ്യം മുതല്‍ സ്മൃതിനാശം വരെ – ഏതിനും ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രതിവിധിയുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് ആയുര്‍വേദത്തെ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയുമെന്ന അറിവ് സാധാരണക്കാരിലെത്തിക്കുകയാണ് ഈ കൈപ്പുസ്തകം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Diabetic Vibhavangal

    പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Aharangalile Mayangal

    ആഹാരം വിഷമയമാകുമ്പോള്‍… മണവും നിറവുംകൊണ്ട്‌ നമ്മെ പ്രലോഭിപ്പിക്കുന്നതും രാസവിഷങ്ങളും കീടനാശിനികളും പുതച്ച്‌ കമ്പോളത്തില്‍ നിറയുന്നതുമായ ഭക്ഷ്യവസ്‌തുക്കളെക്കുറിച്ച്‌ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. മായം തീണ്ടിയ ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും രഹസ്യങ്ങളിലേക്കിറങ്ങുന്ന ഈ പുസ്‌തകം, ഞെട്ടിക്കുന്ന ചില വസ്‌തുതകളിലേക്ക്‌ വെളിച്ചം വീശുന്നു, ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക്‌ നിങ്ങളെ നയിക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Hypnosis: Nigoodathakal Maraneekumbole

    ഏകാഗ്രതയും ഓർമയും ഭാവനയും വർധിപ്പിക്കുന്ന, മാനസികസംഘർഷങ്ങൾക്കും ലഘുമനോവൈകല്യങ്ങൾക്കും ശാശ്വതപരിഹാരമാകുന്ന, ആധുനിക മനഃശാസ്ത്രചികിത്സയിൽ നിർണായകപങ്കുവഹിക്കുന്ന ഹിപ്‌നോട്ടിക് സമ്പ്രദായങ്ങളെക്കുറിച്ച് അറിവുനല്കുന്ന പുസ്തകം. മനുഷ്യമനസ്സിന്റെ ഇനിയും വെളിച്ചം വീഴാത്ത ചില പ്രവിശ്യകളെ അനാവൃതമാക്കുകയാണ് ഇതിലൂടെ എഴുത്തുകാരൻ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Charmma Rogangalum Ayurvedhachikiltsayum

    ചർമാരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമൊക്കെ ശരിയായ അവബോധം ജനങ്ങളിലെത്തിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് പങ്കുവെക്കാനുള്ള ഒരു ശ്രമം.

    Original price was: ₹60.00.Current price is: ₹48.00.