Shop
Thalavara thiruthunna Thoolika
ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരി ഇവിടെ കേട്ടുപഴകിയ സിദ്ധാന്തങ്ങള്‍ക്കല്ല, സ്വന്തം ആത്മാവിന്റെ ഭാഷണങ്ങള്‍ക്കാണ് കാതുകൊടുക്കുന്നത്. ശിരോലിഖിതം മായ്ച്ചുവരയ്ക്കുവാന്‍, കൂടുതല്‍ ജീവയോഗ്യമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുവാന്‍ കെല്പുള്ളതാണ് ഈ പെണ്‍തൂലിക. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Maruvasham
കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന്‍ എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Port Blayer
റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Jeevithavijayathinu Sariyaya Theerumanangal
ഒരാളുടെ ഭാഗധേയംതന്നെ തീര്‍പ്പാക്കുന്ന തീരുമാനങ്ങളുടെ നാനാവശങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. വ്യക്തിപരമായ തീരുമാനങ്ങള്‍ മുതല്‍ സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ വരെ ഇതില്‍ ചര്‍ച്ചയാകുന്നു. വികാരമല്ല, വിചാരമാണ് തീരുമാനങ്ങളെ നയിക്കേണ്ടതെന്ന് പറഞ്ഞുതരുന്ന ഈ പുസ്തകം നിങ്ങളെ ഒരു നല്ല ‘decisionmaker’ ആക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Nashtasmruthiyude Kalam
സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്‌നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Super Teacher
അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.K-TET Vidhyabhyasa Manasasthra Chodhyavaly
NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.108 Siva Kshetrangal
പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്ന് പുരാണപ്രസിദ്ധമായ, തൃശൂര്‍ ശ്രീവടക്കുന്നാഥക്ഷേത്രം മുതല്‍ ചിറയ്ക്കല്‍ മഹാദേവക്ഷേത്രം വരെയുള്ള 108 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. ഭാര്‍ഗവരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത മലനാടിന്റെ ശ്രേയസ്സിനായി, അദ്ദേഹത്തിന്റെ അപേക്ഷയില്‍, കൈലാസനാഥന്‍ പാര്‍വതീസമേതനായി അധിവസിക്കുന്ന ‘ദക്ഷിണകൈലാസം’ വടക്കുന്നാഥക്ഷേത്രത്തിനാണ് ഇതില്‍ പ്രഥമസ്ഥാനം. പ്രാചീനകേരളത്തിലെ ശിവാലയങ്ങളിലൂടെയുള്ള ഒരു തീര്‍ഥാടനമായി പരിഗണിക്കാവുന്ന ഈ ചെറുഗ്രന്ഥത്തില്‍ ആ ദേവാലയങ്ങളുടെ ഉത്പത്തിയും ഐതിഹ്യവും പ്രതിഷ്ഠാമാഹാത്മ്യവും ആചാരാനുഷ്ഠാനങ്ങളും വിശേഷപൂജകളുമെല്ലാം പ്രതിപാദിക്കപ്പെടുന്നു. ക്ഷേത്രദര്‍ശനത്തിന് ഒരുങ്ങുന്നവര്‍ക്ക് ഈ കൈപ്പുസ്തകം ഒരു വഴികാട്ടിയാണ്. കൂടെ, 108 ശിവാലയസ്തോത്രവും ഉള്‍പ്പെടു ത്തിയിരിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Pinakyoyude Sahasikayathrakal
പിനാക്യോ എന്ന മരപ്പാവയുടെ, മനുഷ്യക്കുട്ടിയായുള്ള രൂപപരിണാമത്തിന്റെ അത്ഭുതകഥ. മുടന്തൻ കുറുക്കനും കുരുടൻ പൂച്ചയും നായപ്പോലീസും മറ്റും ഒരുക്കുന്ന കെണികളിൽനിന്നും രക്ഷപ്പെട്ട്, നുണപറയുമ്പോൾ നീളുന്ന മൂക്ക് എന്ന ശിക്ഷ ഏറ്റുവാങ്ങി, ഒടുവിൽ മാലാഖയുടെ അനുഗ്രഹത്താൽ പിനാക്യോ മനുഷ്യരൂപം നേടുന്നതിന്റെ കഥ. പുനരാഖ്യാനം: ജീകെ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Ilakarikal: Poshakangalude Kalavara
ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Malayala Leghu Vyakaranam
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും അവതരിപ്പിക്കുന്നു. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സംഖ്യാനിഘണ്ടു തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Deseeyathayude Samskarikamaanangal
വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിമൂന്നു ലേഖനങ്ങൾ. ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും അക്ഷരങ്ങൾകൊണ്ടെഴുതപ്പെട്ട ഈ ലേഖനങ്ങളിലൂടെ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനംചെയ്ത്, സൃഷ്ടി പരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Dieting Ariyendathellam
ആരോഗ്യകരമായ ശരീരാവസ്ഥ കൈവരിക്കുവാനായി സമയനിഷ്ഠയോടെ സമീകൃതാഹാരം ശീലമാക്കുകയാണ് ഡയറ്റിങ്. ജങ്ക്ഫുഡ് ഒഴിവാക്കുന്നതുമുതൽ, ദുശ്ശീലങ്ങളോടു വിടപറയുന്നതുമുതൽ, വ്യായാമവും രതിയും വരെ ഇതിൽ പ്രധാനമാണ്. ഡയറ്റിങ്, ന്യൂട്രീഷൻ മേഖലകളിലെ ഗ്രന്ഥകാരിയുടെ പ്രവൃത്തിപരിചയം, ഡയറ്റിങ്ങിനെക്കുറിച്ചുള്ള ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Deal Them with a Difference
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















