Shop
School dinacharana quiz
ദേശീയ-അന്തർദേശീയ ദിനങ്ങളുടെ പ്രസക്തി, ആ ദിനാചരണങ്ങൾക്കു ഹേതുവായ ചരിത്ര മുഹൂർത്തങ്ങൾ, വ്യക്തിത്വങ്ങൾ, സംഘടനകൾ തുടങ്ങി, നാം അറിഞ്ഞിരിക്കേണ്ട അനേകമനേകം വസ്തുതകൾ ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്‌തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Boho Bouquet
I want a thousand butterfies
To fly from me
And a thousand pearls
To drip from me
I want to bleed into a pen
And write….₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kakkikullile Karunyasparsam
ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Chumbanathekurichu Oru Kauthugapadanam
വിജ്ഞാനവും വൈചിത്ര്യവും ചേരുന്ന ലഘുപന്യാസങ്ങളുടെ സമാഹാരമാണിത്. ലജ്ജാലുക്കളായ പ്രണയികളും ഉന്മാദികളായ പ്രതിഭകളും ഇവിടെ കരംകോർക്കുന്നു. മൂക്കാണുപോലും ഇവിടെ സൗന്ദര്യത്തിൻ്റെ പരമമായ അളവുകോൽ. പിശുക്കരും നട്ടെല്ലില്ലാത്തവരുമത്രെ പ്രതിശ്രുതവരന്മാർ. അധരസൂനങ്ങൾ കവർന്നുള്ള മധുപാനവിദ്യയുടെ രസതന്ത്രവും ബലതന്ത്രവും, ആവേശകരമായ ഒരു ദീർഘചുംബനത്തിലെന്നപോലെ ഇവിടെ അനാവരണംചെയ്യപ്പെടുന്നു. നായയ്ക്കും പൂച്ചയ്ക്കുമായി എഴുതപ്പെട്ട ഒസ്യത്തുകളും വായിക്കാം. കച്ചിക്കോലങ്ങളും കരിരൂപങ്ങളും കണ്ണേറിനെയും കരിനാക്കിനെയും അകറ്റിനിർത്തുന്നതും ഒറ്റക്കണ്ണന്മാരുടെ പളുങ്കുകണ്ണ് സർഗപ്രകാശത്താൽ തിളങ്ങുന്നതും കാണാം.
പത്ത് വ്യത്യസ്‌ത ലേഖനങ്ങളുടെ സമാഹാരം₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kundalinithathwavum Lalithasahasranamasaaravum
‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്‍; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്‍; സഹസ്രദളപത്മത്തില്‍ കുടികൊള്ളുന്നവള്‍;
സൃഷ്ടി – സ്ഥിതി – സംഹാരലീലകളാടുന്നവള്‍; പരബ്രഹ്മസ്വരൂപിണി… നിരവധിയായ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ ഈ ദേവി, ഏതൊരു ജീവനിലും സുഷുപ്താവസ്ഥയില്‍ സ്ഥിതിചെയ്യുന്നുവെന്നാണ് സങ്കല്പം. ഈ ദേവീതത്ത്വമറിയുവാന്‍ ‘ലളിതാസഹസ്രനാമസ്‌തോത്രം’ പോലെ സങ്കേതം മറ്റൊന്നില്ല. അജ്ഞാനാന്ധകാരമകറ്റുന്ന ദീപമായവളെ സ്തുതിക്കുന്ന ഈ പുസ്തകം, ശാശ്വതാനന്ദത്തിന്റെ,
നിത്യാനുഭൂതിയുടെ ഒരു ഉറവിടത്തെക്കൂടി സ്പര്‍ശിക്കുന്നു – കുണ്ഡലനീവൈശിഷ്ട്യം വെളിവാക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങള്‍ കടന്ന് സഹസ്രാരപത്മത്തിലെ ശിവ – ശക്തിസംയോഗത്താല്‍ കുണ്ഡലിനീശക്തി സാധകനു സാധ്യമാക്കുന്ന ബ്രഹ്മാനുഭവം – അമൃതാനുഭവം – ഇതില്‍ വിശദീകരിക്കപ്പെടുന്നു, ലളിതമധുരമായി.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Thathammayum Poochammayum
ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.The Wavelets of Life
These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Sugathakumari – Prakruthiyude Amma
അശാന്തിയിലേക്ക് ആര്‍ത്തലച്ചൊഴുകുന്ന, നരകമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ജീവിതംകൊണ്ടും കവിതകൊണ്ടും സാന്ത്വനമേകിയ ഒരമ്മയെക്കുറിച്ചാണ് ഈ പുസ്തകം. പ്രകൃതിക്കും പെണ്‍മനസ്സുകള്‍ക്കും നിത്യാഭയമായിരുന്ന, ‘പാവം മാനവഹൃദയ’ങ്ങള്‍ക്കായി നിര്‍ത്താതെ പാടിയ സുഗതകുമാരിയുടെ ലഘുജീവചരിത്രം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kadopanishath
വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്‌കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്‌വായനയുടെ ഉപലബ്ധി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.My Favourite Colouring Book LKG
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Dalgona Coffium Mattu Paniyangalum
ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Mahathmagandhiyum Malayalakavithayum
”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനവും ”കൈത്തോക്കു കാര്‍ക്കിച്ചുതുപ്പവേ, കൈകൂപ്പി മുത്തച്ഛനോതിയ” ശാന്തിമന്ത്രവുമൊക്കെ, ചെവിയോര്‍ത്താല്‍, വായനക്കാര്‍ക്ക് ഈ താളുകളില്‍ കടലിരമ്പംപോലെ ശ്രവിക്കാം. ”ഗുണമൊക്കെയുമൊന്നിച്ച”ആ ഗുരുനാഥന്റെ ചിത്രം കവികള്‍ ഈ കാലച്ചുമരില്‍ വ്യത്യസ്തവര്‍ണങ്ങളാല്‍ വരച്ചുചേര്‍ക്കുകയാണ്. ലോകം കൈവണങ്ങുന്ന ഗാന്ധിയുടെ സവിശേഷതകള്‍ – അഹിംസാവാദി, സത്യാന്വേഷി, ശാന്തിദൂതന്‍, സമരനായകന്‍, കര്‍മയോഗി… – പന്ത്രണ്ട് അധ്യായങ്ങളിലായി ഇതില്‍ അനാവൃതമാകുന്നു; തലമുറഭേദമില്ലാതെ, ഉള്ളൂരും വള്ളത്തോളും ഇടശ്ശേരിയും മുതല്‍ എസ്. രമേശന്‍നായരും എ. അയ്യപ്പനും സച്ചിദാനന്ദനും വരെ, മലയാളകവികുലം മഹാത്മജിക്കുമുന്നില്‍ ആദരസമന്വിതം ചൊല്ലിയ വരികളിലൂടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Navarathri
നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ സൗന്ദര്യമുള്ള വീരദേവതയും പുഷ്പസമാനം മനോഹരിയായ ഐശ്വര്യദേവതയും വൈരശോഭയുള്ള വിദ്യാദേവതയും നവരാത്രികാലത്ത് ഭക്തരില്‍ അനുഗ്രഹമഴ ചൊരിയുന്നു. അലസതയെയും മൂഢതയെയും ദ്രോഹചിന്തയെയുമൊക്കെ നിഗ്രഹിച്ച്, തല്‍സ്ഥാനത്ത് വിദ്യാസമ്പന്നവും കര്‍മസമ്പന്നവും ഗുണസമ്പന്നവുമായ ഒരു ജീവിതത്തെ ദേവി പ്രതിഷ്ഠിക്കുന്നു. ഈ പുസ്തകം കടന്നുപോകുന്നത് നവരാത്രിയുടെ ഐതിഹ്യപരവും ആചാരപരവുമായ വിശേഷങ്ങളിലൂടെയാണ്, ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും പൂജാവിധികളിലൂടെയുമാണ്. ആനന്ദവും ഭക്തിയും ശ്രദ്ധയും ഇണങ്ങുന്ന പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവും കൊലുവെക്കലും പോലെയുള്ള ചടങ്ങുകളും, നവരാത്രികാലത്തു ജപിക്കേണ്ടï സ്തോത്രങ്ങളും, ഭാരതദേശത്തെ നവരാത്രിയാഘോഷങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Upanishad Darsanam
മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ ബ്രഹ്മസ്വരൂപം ഈ പുണ്യലിഖിതങ്ങളില്‍ വിളങ്ങുന്നുവെന്നാണ് സങ്കല്പം. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. വേദാന്തത്തിന്റെ ഉള്‍പ്പൊരുളിലേക്കുള്ള, ദര്‍ശനഗരിമയിലേക്കുള്ള ഒരു പ്രവേശികയാണിത്. ഈ ഉപനിഷദ് സാരസംഗ്രഹം വെളിച്ചത്തിന്റെ കവാടം തുറന്നുതരുന്നു, അമൃതത്വത്തിന്റെ രഹസ്യം ഓതിത്തരുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Vidyalaya Kavithakal
ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പുതുറക്കുകയാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Chemban Parunthum Unnikkuttanum
കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















