Chumbanathekurichu Oru Kauthugapadanam

₹70.00 Original price was: ₹70.00.₹56.00Current price is: ₹56.00.

വിജ്ഞാനവും വൈചിത്ര്യവും ചേരുന്ന ലഘുപന്യാസങ്ങളുടെ സമാഹാരമാണിത്. ലജ്ജാലുക്കളായ പ്രണയികളും ഉന്മാദികളായ പ്രതിഭകളും ഇവിടെ കരംകോർക്കുന്നു. മൂക്കാണുപോലും ഇവിടെ സൗന്ദര്യത്തിൻ്റെ പരമമായ അളവുകോൽ. പിശുക്കരും നട്ടെല്ലില്ലാത്തവരുമത്രെ പ്രതിശ്രുതവരന്മാർ. അധരസൂനങ്ങൾ കവർന്നുള്ള മധുപാനവിദ്യയുടെ രസതന്ത്രവും ബലതന്ത്രവും, ആവേശകരമായ ഒരു ദീർഘചുംബനത്തിലെന്നപോലെ ഇവിടെ അനാവരണംചെയ്യപ്പെടുന്നു. നായയ്ക്കും പൂച്ചയ്ക്കുമായി എഴുതപ്പെട്ട ഒസ്യത്തുകളും വായിക്കാം. കച്ചിക്കോലങ്ങളും കരിരൂപങ്ങളും കണ്ണേറിനെയും കരിനാക്കിനെയും അകറ്റിനിർത്തുന്നതും ഒറ്റക്കണ്ണന്മാരുടെ പളുങ്കുകണ്ണ് സർഗപ്രകാശത്താൽ തിളങ്ങുന്നതും കാണാം.
പത്ത് വ്യത്യസ്‌ത ലേഖനങ്ങളുടെ സമാഹാരം

SKU: 3578 Categories: ,