• Kavalmalakha

    Original price was: ₹80.00.Current price is: ₹64.00.

    കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്‌കരണമാണ് ഈ നോവൽ.

  • Inte Kanninte Nere Nere…

    Original price was: ₹80.00.Current price is: ₹64.00.

    തൃശൂരിന്റെ സാംസ്‌കാരിക ഭൂതകാലത്തെ സജീവമായി വീണ്ടെടുക്കുന്ന നോവൽ. സാഹിത്യഭാഷയുടെ ചമൽക്കാരഭംഗികളെ തീണ്ടാപ്പാടകലെ നിർത്തി, നാട്ടുമൊഴികളുടെ താന്തോന്നിത്തമുള്ള എഴുത്തിനെ ആഘോഷിക്കുന്ന രചന. ചരിത്രം ബോധപൂർവം തിരസ്‌കരിച്ച കറുത്ത കാഴ്ചകളുടെയും കേൾവികളുടെയും ആഖ്യായിക. വി.ജി. തമ്പിയുടെ അവതാരിക.

  • Hrudhayam Kannakumbole

    Original price was: ₹80.00.Current price is: ₹64.00.

    സ്വന്തമായി ഒരു കുഞ്ഞ്, സേതുവും ദേവിയും അത്രയേ ആഗ്രഹിച്ചുള്ളൂ. അനപത്യതയിൽനിന്ന് മോചനം നേടാൻ അവർ സ്വീകരിച്ച മാർഗം പക്ഷേ അവർക്ക് അശനിപാതമായി. കൊടുങ്കാറ്റും പേമാരിയും ആടിയുലച്ച അവരുടെ ഹൃദയങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചെറിയ നോവൽ. പൊടിപ്പും തൊങ്ങലുകളുമില്ലാത്ത ഈ കഥ നിങ്ങളുടെ മനസ്സിൽ ഒരു ചെറിയ നോവുണ്ടാക്കുമെന്ന് തീർച്ചയാണ്.

  • Prasangakalayekurich Chila prayogika Chinthakal

    Original price was: ₹80.00.Current price is: ₹64.00.

    പ്രസംഗതല്പരര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രയോജനപ്രദമാണ് ഈ കൃതി. അറിവും ചിന്തയും അനുഭവങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് രചിച്ചിട്ടുള്ളതും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതുമാണ് ഈ വൈജ്ഞാനികഗ്രന്ഥം.

  • Ormayil sooshikenda oushadhangal

    Original price was: ₹80.00.Current price is: ₹64.00.
  • MANNARIVU

    Original price was: ₹80.00.Current price is: ₹64.00.

    കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്‌ബോധനമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.

  • Made In Switzerland Oru Swiz Yathrayude Ormakal

    Original price was: ₹80.00.Current price is: ₹64.00.

    ദേശമഹിമകള്‍ ഏറെയുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്‌മരണകളാണ്‌ ഈ പുസ്‌തകം. കേട്ടുകേള്‍വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്‌സര്‍ലന്റിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും സാംസ്‌കാരികപശ്‌ചാത്തലവുമൊക്കെ വെളിപ്പെടുന്ന, ഊര്‍ജദായകമായ ഒരു സഞ്ചാരാഌഭവം.

  • Thiranjedutha Campus Hasyakathakal

    Original price was: ₹80.00.Current price is: ₹64.00.
  • Chilapathikaram

    Original price was: ₹80.00.Current price is: ₹64.00.

    ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്

  • Electronics – 2 Adisthana Thathwangalum Hobby Circuitukalum

    Original price was: ₹80.00.Current price is: ₹64.00.

    ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.

  • Electronics – 1 Adisthana Thathwangalum Hobby Circuitukalum

    Original price was: ₹80.00.Current price is: ₹64.00.

    ഇലക്‌ട്രോണിക്‌സ് സാങ്കേതികവിദ്യയുടെ, വിശേഷിച്ചും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗസാധ്യതകള്‍ക്കു മുന്നില്‍ ലോകം അത്ഭുതസമേതം കണ്‍മിഴിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടാതെയുള്ള നിത്യജീവിതം അസാധ്യമായിരിക്കുന്നുവെന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇലക്‌ട്രോണിക്‌സിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ഡാന്‍സിംഗ് ലൈറ്റ്, ടെലഫോണ്‍ ടൈമര്‍, ബര്‍ഗ്ലര്‍ അലാറം, വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ കൗതുകകരവും ഉപകാരപ്രദവുമായ ഉപകരണങ്ങളുടെ സര്‍ക്യൂട്ടുകളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു.

  • Aayurvedhathilude Arogyasamrakshanam

    Original price was: ₹80.00.Current price is: ₹64.00.
  • Tagore Kathakal : Kabooliwalayum Mattukathakalum

    Original price was: ₹80.00.Current price is: ₹64.00.

    കാബൂളിവാല ഭാണ്ഡം തുറക്കുമ്പോള്‍… മുഷിഞ്ഞ കുപ്പായവും തോളില്‍ ഭാണ്ഡക്കെട്ടുമായി തെരുവിലെത്തിയ ആ നാടോടി മിനിക്കുട്ടിയെ ആദ്യം പരിഭ്രമിപ്പിച്ചു, എന്നാല്‍ ഏറെ കാലതാമസമുണ്ടായില്ല, ആ ബംഗ്ലാവിന്റെ മുറ്റം അവരുടെ കളിതമാശകളാല്‍ സജീവമാകുവാന്‍. അവിചാരിതമായുണ്ടായ ‘അമ്മായിയച്‌ഛന്റെ വീട്ടി’ലേക്കുള്ള കാബൂളിവാലയുടെ പോക്ക്‌ ആ ഉറ്റചങ്ങാത്തത്തെ ശിഥിലമാക്കി. കാലം ആ ബന്ധത്തിഌമേല്‍ അപരിചിതത്വത്തിന്റെ തിരശ്ശീല വീഴ്‌ത്തി. ടാഗോറിന്റെ ചിരസ്‌മരണീയമായ മൂന്നുകഥകളുടെ സമാഹാരം ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം

  • Puzhaye Unarthiya kathakal

    Original price was: ₹80.00.Current price is: ₹64.00.
  • Mafiya

    Original price was: ₹80.00.Current price is: ₹64.00.
  • Bhoomiyude Maruku

    Original price was: ₹80.00.Current price is: ₹64.00.