• Athipparayile Arogyakkoottam

    Original price was: ₹80.00.Current price is: ₹64.00.

    പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.

  • LDC PSC Hits

    Original price was: ₹80.00.Current price is: ₹64.00.

    LDC പരീക്ഷയില്‍ നൂറിലധികം തവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പ്രധാന ചോദ്യവുമായി ബന്ധപ്പെട്ട പ്രസക്തമായ ഉപചോദ്യങ്ങള്‍ ആശയകുഴപ്പമുണ്ടാക്കുന്ന പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും.LDC പരീക്ഷയുടെ പാറ്റേണ്‍ അനുസരിച്ചുള്ള കാര്യമാത്രപ്രസക്തമായ ചോദ്യങ്ങളുടെ വിപുലമായ ശേഖരം.

  • Krishna Nee Begane Baro

    Original price was: ₹80.00.Current price is: ₹64.00.

    വേദവ്യാസന്റെ മാനസപുത്രിമാരായി ഭാരതേതിഹാസത്തില്‍ അടയാളപ്പെടുന്ന നാലു സ്ത്രീകഥാപാത്രങ്ങളുടെ, ദേവകി, ദ്രൗപദി, സുഭദ്ര, ദുശ്ശള എന്നീ നായികമാരുടെ ശബ്ദങ്ങളേയും മൗനങ്ങളേയും വാചാലമാക്കുന്ന എഴുത്തുകാരന്‍, മോഹവും ഭക്തിയും മുക്തിയും വഴിതെളിച്ച അവരുടെ ജീവിതത്തിന്റെ ഏടുകള്‍ ഇവിടെ തുറന്നുവെക്കുന്നു. കൃഷ്ണപ്രേമത്തിന്റെ വിലോഭനീയമായ സൗന്ദര്യാനുഭൂതികളെ ഭാവസാന്ദ്രമായി ആവിഷ്‌കരിച്ച വ്യാസരായ പല്ലവിയെ – ”കൃഷ്ണാ നീ ബേഗനെ ബാരോ…” – ശീര്‍ഷകമാക്കുന്ന ഈ കൃതി, ആ നാല്‍വരുടെ പ്രാര്‍ഥനാരോദനങ്ങളെ ഒറ്റക്കുമ്പിളിലാക്കി വായനക്കാര്‍ക്കു നേദിക്കുന്നു.

  • Satellites

    Original price was: ₹80.00.Current price is: ₹64.00.
  • Moolyabodhakathakal

    Original price was: ₹80.00.Current price is: ₹64.00.

    സത്യധർമാദികൾക്ക് അഗ്രിമസ്ഥാനം നൽകുന്ന ഇതിഹാസ കഥകൾ.

  • Chithaljanmam

    Original price was: ₹80.00.Current price is: ₹64.00.
  • Safety Management

    Original price was: ₹80.00.Current price is: ₹64.00.

    അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.

  • Rakthasammardhavum Mattu Sammardhangalum

    Original price was: ₹80.00.Current price is: ₹64.00.

    നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.

  • Theranjedutha Campus Hasyakathakal

    Original price was: ₹80.00.Current price is: ₹64.00.

    കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് കാമ്പസിനെ വീണ്ടും വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപഹാരം.

  • Subham Karothi

    Original price was: ₹80.00.Current price is: ₹64.00.

    നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.

  • Chakkavibhavangal

    Original price was: ₹80.00.Current price is: ₹64.00.

    പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.

  • Thapalinte Kaudhukalokam

    Original price was: ₹80.00.Current price is: ₹64.00.

    ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.

  • Idioms In Spoken English

    Original price was: ₹80.00.Current price is: ₹64.00.

    An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.

  • Pazhassiyude Padaval

    Original price was: ₹80.00.Current price is: ₹64.00.

    മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ രചിച്ച, കലാമത്സരങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും അവതരിപ്പിക്കുവാന്‍ യോഗ്യമായ പന്ത്രണ്ടു കഥാപ്രസംഗങ്ങളുടെ സമാഹാരം. പുതുതലമുറയുടെ കാതുകളില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും ദേശഭക്തിയുടെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഉണര്‍ത്തുപാട്ടായിത്തീരുന്ന രചനകള്‍.

  • Mahavrukshangal

    Original price was: ₹80.00.Current price is: ₹64.00.

    ചരിത്ര-സാമൂഹിക-സാംസ്‌കാരിക ഭൂമികകളില്‍ ആഴത്തില്‍ വേരോടിനില്‍ക്കുന്ന കുറെ വൃക്ഷപ്രമാണികളെക്കുറിച്ചാണ് ഈ പുസ്തകം. ആന്‍ ഫ്രാങ്കിന്റെ ഓര്‍മകളിലെ ചെസ്റ്റ്‌നട്ട് മരം, ഒളിമ്പിക്‌സ് കിരീടമായ ഒലിവ് ചില്ലകള്‍, സിദ്ധാര്‍ഥന്റെ ബോധോദയത്തിനു സാക്ഷിയായ അരയാല്‍ തുടങ്ങി ചരിത്രത്തിന്, ചരിത്രസ്രഷ്ടാക്കളായ മഹാരഥന്മാര്‍ക്ക് തണലിടവും ചേക്കയിടവുമായിത്തീര്‍ന്ന മരങ്ങള്‍. സ്മരണകളുടെ മര്‍മരമുയര്‍ത്തുന്ന മഹാവൃക്ഷങ്ങള്‍.

  • School Kalotsava Nadakangal

    Original price was: ₹80.00.Current price is: ₹64.00.

    സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.