Shop
Ishtavakku
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.
Poovankozhi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഗ്രാംഷിയും ബ്രെഹ്തും മാർകേസും യോസയും പി.യും ഇടശ്ശേരിയും കെ.ജി.എസ്സും കടന്നുവരുന്ന ലേഖനങ്ങൾ. വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കാനുദ്യമിക്കുന്ന ഈ രചനകൾ, നമ്മൾ ജീവിക്കുന്ന ലോകത്തെ സാഹിത്യനിരീക്ഷണങ്ങളിലൂടെ നേരിടുകയാണ്.
Chinthayude Chillakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.
Sruthymandalam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരിൽ ഉന്നതസ്ഥാനീയനായ കെ.പി. നാരായണപ്പിഷാരോടിയുടെ വേദങ്ങളിലെ കാവ്യഭംഗി, ഉത്തരമീമാംസ, വാല്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലക്ഷ്യം – സർവതത്ത്വസമന്വയം എന്നീ പ്രൗഢലേഖനങ്ങളുടെ സമാഹാരം. വ്യാസകാളിദാസാദികളുടെ വിശ്വോത്തര രചനകളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്ന കൃതി.
Vicharanasamanoyam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മതം, രാഷ്ട്രം, സമൂഹം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ ബഹുവിഷയങ്ങളെ സ്പര്‍ശിക്കുന്ന കൃതി. അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, സി.വി. ശ്രീരാമന്‍, പവനന്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ എഴുത്തുകാര്‍ ഇതില്‍ വിലയിരുത്തപ്പെടുന്നു. ഗവേഷണപ്രവണതയും ചരിത്രാന്വേഷണകൗതുകവും മേളിക്കുന്ന ഈ ലേഖനങ്ങളില്‍ ഭാഷാശൈലിയുടെ തെളിമയും തിളക്കവും കാണാം.
Pallikenthinu Pallikkodam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.
Aathmabhavangal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കഥയുടെ കഥകളിലൂടെയുള്ള ഒരു എഴുത്തുകാരൻ്റെ പര്യടനമാണിത്. എൻ്റെ എല്ലാ രചനകളിലും ഞാനുണ്ട്, എൻ്റെ തട്ടകമുണ്ട് എന്ന പ്രഖ്യാപനം. തന്നിൽ ഒഴിയാബാധയായി ആവേശിച്ച സൃഷ്ടികളുടെ സൗന്ദര്യസന്നിധാനങ്ങളിലേക്കുംകൂടിയാണ് ഈ സന്ദർശനം.
Vazhvum Ninavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വേറിട്ടു സഞ്ചരിക്കുന്ന മനുഷ്യരുമായി വാക്കുകൾകൊണ്ട് കൈകോർക്കുകയാണ് ശ്രീരാമൻ. അക്ഷരങ്ങളുടെ സുഗന്ധവും പ്രകാശവും പ്രസരിക്കുന്ന, മനുഷ്യകഥാനുഗായികളായ ഈ കുറിപ്പുകൾ വ്യത്യസ്ത സ്വരസ്ഥായികളിൽ പാടുന്ന കുറേയേറെ മാനവർ ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിംഫണിയാണ്.
Nishedikale Manasilakkuka
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റേതായിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കുന്ന ലേഖനങ്ങൾ. സാഹിത്യസിദ്ധാന്തങ്ങളെ പുതിയൊരു ഭാവുകത്വത്തിന്റെ തലത്തിൽ വിശകലനം ചെയ്യുവാൻ അവതരിച്ച ആധുനിക നിരൂപണത്തിന്റെ ശക്തമായ മുഖത്തെ വെളിപ്പെടുത്തുന്ന കൃതി.
2022 Calendar Panjangam Nakshtraphalam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സാധാരണ ഷീറ്റുകലണ്ടര്‍ പഞ്ചാംഗങ്ങളും ഫലങ്ങളും ചേര്‍ത്ത് പുസ്തകമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍കൊണ്ടുള്ള എല്ലാ ഉപയോഗങ്ങളും നടക്കും. പിറന്നാള്‍, ശ്രാദ്ധം ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍, വ്രതം, നോമ്പ്, വിവാഹം, ഗൃഹപ്രവേശം, കുട്ടികള്‍ക്ക് പേരിടല്‍, ചോറൂണ് മുതലായ എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഹൂര്‍ത്തങ്ങള്‍, കൃഷിയാരംഭം, ഞാറ്റുവേല, കച്ചവടം തുടങ്ങുന്നതിനു യോജിച്ച സമയം, ഗ്രഹസ്ഥിതി – പകര്‍ച്ച, മാന്ദിസ്ഥിതരാശി, സംക്രമം, കലിദിനം, ലാടം, വൈധൃതം, ഗ്രഹമൗഢ്യം തുടങ്ങിയ എല്ലാ പഞ്ചാംഗകാര്യങ്ങളും ആധികാരികമായിത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീപുരുഷഭേദമന്യേ അശ്വതി മുതല്‍ ഇരുപത്തേഴു നക്ഷത്രക്കാര്‍ക്ക് മേല്‍പ്പറഞ്ഞ ഗ്രഹസ്ഥിതി – പകര്‍ച്ച തുടങ്ങിയ ഗണിതഫലമനുസരിച്ച് ഇപ്പോള്‍ നടക്കുന്നതും കഴിഞ്ഞുപോയതും വരാന്‍ പോകുന്നതും ആയ ഫലങ്ങള്‍ ക്രോഡീകരിച്ച് ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ദോഷമോചനത്തിനുള്ള പരിഹാരങ്ങളും പരീക്ഷാജയം, ജോലിലാഭം, വിവാഹം മുതലായവ നടത്തിയെടുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
Kuttikalkkulla 6000 Perukal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Herbal Beauty Guide
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.