Shop
Avashyam Ariyenda Niyamangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
School Science Quiz
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.
Objective General Knowledge
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.
Poothumbiyude Swargayathra
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.
Ganapathikkunnu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കൊതിതീരെ പനമ്പഴങ്ങൾ തിന്നുവാനുള്ള മോഹമാണ് ആനക്കാട്ടിലെ മാതുവിനെയും കൂട്ടുകാരി ചിന്നുവിനെയും പനങ്കാട്ടിലേക്കൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചത്. വയറുനിറയെ പഴംതിന്ന് മടങ്ങിയെത്തിയ മാതുവിന് ആ ആനത്താവളത്തിന്റെ ഒരുമ തകരുന്നതിലാണ് സാക്ഷിയാകേണ്ടിവന്നത്. ഭ്രാന്തൻ ശങ്കുവും, മല്ലനും അവന്റെ സിൽബന്തികളുമൊക്കെച്ചേർന്ന് സംഭവബഹുലമാക്കുന്നു, ‘ഗണപതിക്കുന്നി’ന്റെ ഇതിവൃത്തം.
Sing a Song Tell a Tale
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Through simple stories and songs, the book provides children opportunity to experience nature and its lovely beings. Every story and song has a message to convey that would inculcate essential values in them.
Upanyasamanjari
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വൈവിധ്യം, സമകാലീനത, ആവിഷ്‌കാരമികവ് എന്നിവ മുഖമുദ്രയാക്കിയ ഉപന്യാസങ്ങളുടെ സമാഹാരം. ഹയർസെക്കന്ററി അധ്യാപനരംഗത്ത് പരിചയസമ്പന്നരായ ഗ്രന്ഥകാരന്മാർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരം.
Krishnappattu
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും ചേർത്തുകോർത്ത കാവ്യമാലിക.
Draw and Colour With Sketch Pen
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.101 Sasthrapareekshanangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്‌കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.
101 Doodle Cartoons
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.A Happy Journey to Scotland
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്‌കോട്ട്‌ലന്റിനെ വിശേഷിപ്പിക്കാം. സ്‌കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ലങ്കാസ്റ്ററിൽ തുടങ്ങി എഡിൻബറോയിൽ അവസാനിക്കുന്ന ഒരു സന്തുഷ്ടയാത്രയുടെ ‘റോഡ് മാപ്പ്!’
100 Puthiyaprasangangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്‌ളക്‌സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
Nirmalyam
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
Granthakaranmarum Kruthikalum
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.A Midsummer Night’s Dream (English)
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.