Shop
Pratheshika Charithrarachana: Enthu? Engane?
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ചരിത്രം മഹാത്മാക്കളെക്കുറിച്ചുള്ള അത്‌ഭുത വൃത്താന്തം മാത്രമല്ല; മറിച്ച്, ഒരു ദേശത്തെ/ നാടിനെ രൂപപ്പെടുത്തിയ ജ്ഞാതരും അജ്ഞാതരുമായ, വാണവരും വീണവരുമായ ഒരു വമ്പൻ മനുഷ്യാവലിയുടെ ബൃഹദ്കഥയാണ്- ജനപദങ്ങളുടെ പ്രയാണത്തിൻ്റെ പ്രമാണരേഖ. ശാസ്‌ത്രീയതയും കൃത്യതയുമുള്ള ചരിത്രരചനയുടെ, അന്വേഷണപരതയും നിഷ്‌പക്ഷതയുമുള്ള ചരിത്രരചയിതാക്കളുടെ പണിപ്പുരയിലേക്കാണ് ഈ പുസ്‌തകം വാതിൽ തുറക്കുന്നത്. പ്രാദേശികചരിത്രം രേഖയിലാക്കുന്നതിൻ്റെ മാനദണ്ഡങ്ങളും മാർഗരേഖകളുമാണ് ഇതിൽ ചരിത്രകുതുകികൾക്കായി-വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി-ക്രോഡീകരിച്ചിരിക്കുന്നത്. ചരിത്രരചനയുടെ വിവിധ ഘട്ടങ്ങളും ചരിത്രകാരൻ്റെ വിശേഷഗുണങ്ങളും മുന്നൊരുക്കങ്ങളും ജ്ഞാനസ്രോതസ്സുകളുമൊക്കെ ഇവിടെ വിശദീകരിക്കുന്നുണ്ട്.
Snow whitum mattu kathakalum
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അത്ഭുതകഥകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികൾക്ക് വായിച്ചു രസിക്കുവാനും അവരെ വായിച്ചു കേൾപ്പിക്കുവാനും ഉതകുംവിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
സ്നോവൈറ്റും ഏഴു കുള്ളന്മാരും, ഉറങ്ങുന്ന സുന്ദരി, തംബലീന എന്നീ മൂന്നു അത്ഭുതകഥകളുടെ ബഹുവർണചിത്രങ്ങൾ സഹിതമുള്ള ഈ സംഗൃഹീതപുനരാഖ്യാനം തീർച്ചയായും എല്ലാവരും ഇഷ്ടപ്പെടും.Veettuvalappile koonkrishi | വീട്ടുവളപ്പിലെ കൂൺകൃഷി
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കന്നിമഴയ്ക്കുപിറകെ തൊടിയില്‍ മുളച്ചുപൊന്തുന്ന കൂണുകള്‍ കൗതുകംപകരുന്ന കാഴ്ചയാണ്. ഈ കുഞ്ഞിക്കുടകളുടെ പിറവിക്കുപിന്നില്‍ ഇടിയും മിന്നലുമാണെന്നാണ് ഗ്രാമീണവിശ്വാസം. പോഷകസമ്പുഷ്ടവും ഔഷധഗുണസമ്പന്നവുമായ കൂണിനെ റോമാക്കാര്‍ വിശേഷിപ്പിച്ചത് ‘ദൈവത്തിന്റെ ഭക്ഷണം’ എന്നാണ്; ചൈനാക്കാര്‍ ‘മൃതസഞ്ജീവനി’ എന്നും. നമ്മുടെ നാടിന്റെ മണ്ണും കാലാവസ്ഥയും കൂണ്‍കൃഷിക്ക് യോജിക്കുന്നതാണ്. പരിമിതായ കൃഷിസ്ഥലം, കുറവ് സൂര്യപ്രകാശം, പാഴ്‌വസ്തുക്കളുടെ ഉപയോഗസാധ്യത തുടങ്ങി കൂണ്‍കൃഷിക്കുമാത്രം അവകാശപ്പെടാനാകുന്ന പ്രത്യേകതകളുമുണ്ട്. വീട്ടുപരിസരത്ത് കൂണ്‍ ലാഭകരമായി കൃഷിചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. ഭക്ഷ്യയോഗ്യമായ കൂണുകള്‍, കൂണ്‍വിത്ത്, കൂണ്‍പുരനിര്‍മാണം, കൂണിനെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും, വിളവെടുപ്പ്, കൂണ്‍വിഷബാധ തുടങ്ങി, സ്വാദിഷ്ഠ കൂണ്‍വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ വരെ ഈ കൈപ്പുസ്തകത്തിലുണ്ട്.
Kavyavrikshathile Kuyilinte Pattukal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.
The Great War : Mathruvaniyile Yudhangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.
അബ്ദുള്ളക്കുട്ടി എടവണ്ണ
Mazhathumbi
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അപകടത്തില്‍ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത്, പല്ലിയുടെ വാലുപോലെ പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുകയാണ് മഴക്കുട്ടി. എന്നാല്‍, ഉയരെ, ഒത്തിരിയൊത്തിരി ഉയരെ പറന്നേറുവാനുള്ള ചിറകുകള്‍ ഒരു കിളികുഞ്ഞ് അവളില്‍ മുളപ്പിക്കുന്നു. മന്ദാരക്കൊമ്പത്ത് കൂടുകൂട്ടിയ തൊപ്പികിളികളുടെ ആ കുടുംബം മഴകുട്ടിയെ വീണ്ടും ഒരു കളികുട്ടിയാക്കുന്നു.
Vicharana
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. എതിര്‍പ്പിന്റെ പന്തം കത്തിച്ച് ഉഴവത്തുകടവിന്റെ ഇടവഴികളിലൂടെ കൊടുങ്കാറ്റുപോലെ കടന്നുപോയവര്‍ – സമത്വത്തിനുവേണ്ടി പൊരുതാനും സഹിക്കാനും തയ്യാറായവര്‍ – അഗ്നികൊണ്ടെഴുതിയ ‘അനുഭവനിഘണ്ടു’ കടലെടുത്തതിന്റെ കഥ; ‘നല്ല നാളെ’യുടെ പാട്ടുകള്‍ കാറ്റെടുത്തതിന്റെ കഥ.
Pattusari
₹75.00Original price was: ₹75.00.₹64.00Current price is: ₹64.00.ഒരേസമയം കാല്പനികതയും ആധുനികതയും മിന്നലാട്ടം നടത്തി ജീവിതത്തിന്റെ സപ്‌തരസങ്ങളെയും ആവാഹിച്ചുകൊണ്ടുള്ള സരളമായ ആഖ്യാനം.
Gate Thurannittirikunnu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Daivathinte Joli
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്‌നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള്‍ ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.
Nakshthraphalajathakam Sthreekalkku
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പെണ്‍കുട്ടികള്‍ക്കുമുതല്‍ പ്രായമേറിയ സ്ത്രീകള്‍ക്കുവരെ ജ്യോതിഷമനുസരിച്ചുള്ള ഫലങ്ങള്‍ അറിയാന്‍ ഒരു പുസ്തകം. ആയുഷ്‌കാലത്തെ പലപല ഘട്ടങ്ങളാക്കിത്തിരിച്ച് ഫലങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്ത് ജീവിതം ഭാസുരമാക്കുന്നതിന് ഇത് സഹായകമാകും.
PSC Pareekshakalile Sasthram
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.
The Spicy Chutney
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Go through this humorous story and find out how an old woman’s cooking skills always turn disastrous. An endearing South Indian tale, with lovable characters and captivating illustrations; perfect for children of all ages.
Ithihaasa Preshnothari
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥം
Verupidikkatha Kashmir Marangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.
Malayala Kavithaquiz
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.