Shop
Pachakaperuma
രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന രുചികരമായ അനവധി വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഒരു തീന്‍മേശയാണ് ഈ പാചകപുസ്തകം. ഷാഹിദാ ലത്തീഫിന്റെ ഈ ‘ഭക്ഷണപര്യവേക്ഷണ’ങ്ങളെ കൈപ്പുണ്യവും പുതുമയും രുചിക്കൂട്ടുകളെക്കുറിച്ചുള്ള കണിശമായ ധാരണയും ആവോളം അനുഗ്രഹിച്ചിരിക്കുന്നു.
₹80.00Original price was: ₹80.00.₹72.00Current price is: ₹72.00.Post cards from Germany & Austria
രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച ഭയാനക നാശങ്ങളിൽ നിന്ന് ഒരു ഫിനിക് സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജർമനിയുടെയും മൊസാർട്ടിനെയും ഫ്രോയ്ഡിനെയും പോലെയുള്ള വിശ്വപ്രതിഭകളുടെ ജന്മനാടായ ഓസ്ട്രിയയിലൂടെയും നടത്തുന്ന ഹൃദ്യമായ ഒരു യാത്രാവിവരണം.ജർമനിയിലും ,ഓസ്ട്രിയയിലും യാത്രികർ കണ്ടിരിക്കേണ്ട ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വിവരണത്തിൽ നിറയുന്നു
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Thejaswiyaaya Vaagmi
വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Indian Swathanthryasamaram
സ്വാതന്ത്ര്യത്തിന്റെ പുലർവെളിച്ചത്തിലേക്ക് ഭാരതം കൺതുറന്നതിന്റെ ആവേശകരമായ കഥയാണ് ഈ പുസ്തകം പറയുന്നത്. ‘ഇന്ത്യയെ ഇന്ത്യക്കാരന്റേതാക്കിയ’ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവഴികളും ഗാന്ധിജിയെയും നേതാജിയെയും ആസാദിനെയും പോലുള്ള സമരനായകരെക്കുറിച്ചുള്ള വീരസ്മരണകളുമാണ് ഇതിൽ. ഇന്ത്യ ഉണരുന്നതും, പാരതന്ത്ര്യത്തിന്റെ കാലഘട്ടത്തിനൊടുവിൽ സ്വയം കണ്ടെത്തുന്നതുമാണ് ഇതിന്റെ പരിസമാപ്തി.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Swayam Ariyam Swayam Valaram
അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Ottapathippulla Jeevitham
ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Puranaquiz
പുരാണപരാമർശിതമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പ്രശ്‌നോത്തരി, കൗതുകകരമായ അനേകം ജ്ഞാനശകലങ്ങളെ ചേർത്തുവെക്കുന്നു. മഹാപുരാണങ്ങളുടെ അതിവിസ്തൃതമായ ജലപ്പരപ്പിലൂടെ ഒരു കളിവള്ളംപോലെ ഒഴുകിനീങ്ങുന്ന ഈ കൃതി, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Sankhyajyothisham
ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ഭാഗ്യസംഖ്യകൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാനങ്ങളെക്കുറിച്ച് അക്കങ്ങൾ പറയുന്നതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Indian Scientists
‘Indian Scientists’ presents brief notes on the lives of outstanding men of Indian science. These mini sketches showcase each one’s ideas in relation to the advances in the field of mathematics, biology, medicine, astronomy, etc., providing a clear understanding of their specific contributions to the development of science. An authoritative reference work and an exciting source of information on discoveries and inventions.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Sreemurukan Kathakal
അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Mahabharathathile Janthukadhakal
നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Sky Above The Orange Tree
Astonaut Pawan Kapoor is on a space mission. On a space walk, he gets lost in space. Contacts cut, his only link to earth is his daughter. As he glides through infinite darkness, little does he worry about himself. Instead, he celebrates life and the inexplicable experience.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.12 Bible Kathaprasangangal
ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Tourism Quiz
പൊതുവിജ്ഞാനചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്‌നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. തീര്‍ഥാടനങ്ങള്‍ക്കും സാഹസികയാത്രകള്‍ക്കും പഠനയാത്രകള്‍ക്കും ഒക്കെ ചൂണ്ടുപലകയായ ഇതില്‍ ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും വിപണിയുമെല്ലാം കൂട്ടിക്കലരുന്നു. നമ്മുടെ നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സഹായിക്കും ഈ ക്വിസ് ബുക്ക്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Kuttikalkkulla Lakhuprasangangal
പ്രഭാഷണപീഠങ്ങളില്‍ തിളങ്ങുന്നതോടൊപ്പം, മാനുഷികതയിലൂന്നിയ ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 30 പ്രസംഗങ്ങള്‍. കാലം ആവശ്യപ്പെടുന്നതും കുട്ടികള്‍ക്കു യോജിച്ചതുമായ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Mirrors of Thoughts
The collection of poems Mirrors of Thoughts travels through the different phases of life. It carries the memories of childhood through the dreams of a youth and then the aspirations of adulthood. These rhyming thoughts, conveying deep feelings through gestures of love, values and gratitude in friendship and relationship, depicts life itself, undeterred by the changing times.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.