Shop
Ayurvedha Praveshika
ആയുർവേദാചാര്യനായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് രചിച്ച ഈ പുസ്തകം ആയുർവേദത്തിന്റെ ഉത്ഭവത്തെയും രീതിശാസ്ത്രത്തെയും ദർശനത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ആയുർവേദത്തെക്കുറിച്ച് അവബോധമുണ്ടാകാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Arogyathinu Oushadhasasyangal
നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Arogyathinu Ayurvedhachikiltsa
ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ് ആയുർവേദം. ത്രിദോഷങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ശരീരത്തെ സമാവസ്ഥയിലെത്തിക്കുന്ന ഈ ചികിത്സാപദ്ധതിയുടെ അകംപൊരുളുകളിലൂടെ കടന്നുപോകുന്ന പുസ്തകം. ആരോഗ്യത്തിന് നിത്യനിദാനമായിമാറുന്ന ആയുർവേദചികിത്സയെ ലളിതമായ വിവരണങ്ങളിലൂടെ അവതരിപ്പിക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Arogyarakshakku Ayurvedham
ആയുസ്സിന്റെ സംരക്ഷകനും പരിപാലകനുമായി വർത്തിക്കുന്ന ശാസ്ത്രമാണ് ആയുർവേദം. ഒച്ചയടപ്പ് മുതൽ ക്ഷയരോഗംവരെ, നടുവേദന മുതൽ മറവിരോഗം വരെ ചികിത്സിച്ചു ഭേദമാക്കാനുള്ള ആയുർവേദവിധികൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം, ആയുരാരോഗ്യസൗഖ്യത്തിനുള്ള ഒരത്ഭുത ഔഷധക്കൂട്ടിന്റെ പ്രയോജനമേകുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Vasthavam
സെക്രട്ടേറിയറ്റെന്ന രാവണൻകോട്ടയിലെ അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിരിയൻഗോവണികളിലൂടെയുള്ള ബാലചന്ദ്രൻ അഡിഗയെന്ന യുവാവിന്റെ കയറ്റിറക്കങ്ങളാണ് ‘വാസ്തവം’ പ്രമേയമാക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട പരശ്ശതം ആത്മാക്കൾക്ക് സമർപ്പിച്ചിരിക്കുന്ന ചലച്ചിത്രരചന. വി.കെ. ശ്രീരാമന്റെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Krishna Gopalkrishna…
ഏകാന്തവും അനാഥവുമായിത്തീരുന്ന പുരുഷജന്മങ്ങളുടെ ജീവൽസാക്ഷ്യമാണ് ഈ തിരക്കഥ. പ്രണയം, ദാമ്പത്യം, രോഗം, വാർധക്യം – മനുഷ്യജന്മത്തിന്റെ ഋതുപരിണാമങ്ങൾ ഒന്നൊഴിയാതെ തെളിയുന്ന രചന.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Sukrutham
മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകൾ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നിൽ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് ഇതിൽ പ്രമേയമാകുന്നത്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Thirakathakal: Thinkalazhacha Nalla Divasam, Moonampakkam
മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തിയ, അവന്റെ സംവേദനതലത്തോട് ബന്ധുത്വം സ്ഥാപിച്ച പത്മരാജന്റെ ‘മൂന്നാംപക്കം’, ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നീ തിരക്കഥകൾ.
₹125.00Original price was: ₹125.00.₹100.00Current price is: ₹100.00.Lakshadeepile Sundari
കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Aprem Thirumeniyude Phalithangal
മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽനിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.Outsider
സാമൂഹിക-സാംസ്‌കാരിക രംഗത്തെ ജീർണതകളെ തോക്കിൻമുനയിലെന്നവണ്ണം നിർത്തി വിചാരണ ചെയ്യുകയാണ് ‘ഔട്ട്‌സൈഡർ.’ കാപട്യം മുഖമുദ്രയാക്കിയ സാംസ്‌കാരികനായകരെയും രാഷ്ട്രീയനേതാക്കളെയും ചലച്ചിത്രപ്രവർത്തകരെയുമൊക്കെ ഈ നിശിതവിമർശരേഖകൾ മുറിവേല്പിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chiriyodu Chiri Chiri
നിങ്ങളുടെ നർമ്മബോധത്തിന്റെ മാറ്ററിയാനുള്ള ഉരകല്ലാണ് ഈ കാർട്ടൂൺസമാഹാരം. ബസ്‌സ്റ്റാന്റും ചന്തയും പോലീസ്‌സ്‌റ്റേഷനും ഷൂട്ടിംഗ് ലൊക്കേഷനും അടുക്കളയും കിടപ്പുമുറിയും ഒക്കെ ഈ ഫലിതരംഗങ്ങൾക്ക് പശ്ചാത്തലമാകുന്നു. ഗൗരവത്തിന്റേയും യുക്തിയുടേയും ആവരണങ്ങൾ ഊരിയെറിഞ്ഞ് ജീവിതത്തെ സുതാര്യമായി നിരീക്ഷിക്കുന്ന കാർട്ടൂണുകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Chila Nerangalil Chila Daivangal
മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, വ്യക്തിബന്ധങ്ങൾ എല്ലാം വിഷയമാവുന്നു ഇതിൽ. വി.ജി. തമ്പിയുടെ അവതാരിക.
₹70.00Original price was: ₹70.00.₹50.40Current price is: ₹50.40.Kaliyum Kaaryavum
ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. തെളിമയാർന്ന നർമബോധത്തോടെ പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഈ കൃതി, മികച്ച ഹാസ്യസാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് നേടി.
₹70.00Original price was: ₹70.00.₹50.40Current price is: ₹50.40.Maariya Mukhachaya
നഗരവൽക്കരണവും വിപണിസംസ്‌കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ.
₹45.00Original price was: ₹45.00.₹32.40Current price is: ₹32.40.Vinjanarasika Nigandu
സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് ലക്ഷ്യമിടുന്നത്.
₹50.00Original price was: ₹50.00.₹36.00Current price is: ₹36.00.