Shop
Minnaminnikal Ennoduparanjathu
സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Mannil Pennu Pookumbol
സ്ത്രീലോകത്തിനും പരിസ്ഥിതിക്കും വേണ്ടി ഉയര്‍ന്ന സാറാ ജോസഫിന്റെ ശബ്ദങ്ങളെ അവരുടെ നോവലുകളുടെ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കുന്ന കൃതി. പെണ്ണിന്റെയും പ്രകൃതിയുടെയും ലീനസ്വരങ്ങളെ എഴുത്തുകാരി എപ്രകാരം സ്വന്തം രചനകളിലൂടെ പ്രതിധ്വനിപ്പിക്കുന്നു എന്നതിന്റെ അന്വേഷണം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Ganitha Puzzilukal Chinthikkanum Pravartikkanum
കണക്കിലെ അഴിയാക്കുരുക്കുകളെ സമീപിക്കുകയാണ് അധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. നിലവിലുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായ രീതിയില്‍ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന ഈ ഗണിതപ്രശ്‌നങ്ങള്‍ നൂതനാശയങ്ങളുടെ സൃഷ്ടിക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Subhaparyavasayiyaya Nadakangal
ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kuttikalkkulla Rasakaramaya Kathakal
‘അനുസരണക്കേട് കാണിക്കാത്ത, ദൈവത്തെ വണങ്ങുന്ന, അമ്മയെ സ്‌നേഹിക്കുന്ന’ കൊച്ചുകൂട്ടുകാര്‍ ക്കാണ് ഈ കഥകള്‍. വീണ്ടും വീണ്ടും വായിക്കുവാന്‍ കുട്ടികളെ കൊതിപ്പിക്കുന്ന ഒട്ടേറെ കഥാപാത്ര ങ്ങളാല്‍, അവര്‍ നിറഞ്ഞാടുന്ന രസകരമായ കഥകളാല്‍ ഈ പുസ്തകം സമ്പന്നം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Sayahnameghangal
ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Ente Priyapetta Kathakal
ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Che
ചോരപൊടിയുന്ന കഥകള്‍ ഭൂതകാലത്തെ മറക്കുന്ന ജനതയെയും ചരിത്രത്തെ നിഷേധിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന ‘ദൃഷ്‌ടാന്തകഥകള്‍.’ അധികാരരാഷ്‌ട്രീയം നല്‌കുന്ന വിപല്‍സൂചനകളാണ്, വര്‍ത്തമാനകാലം എഴുത്തുകാരനിലേല്‌പിച്ച മുറിവുകളാണ്, ചോരപ്പാടുള്ള ഈ കഥകള്‍. എം.എന്‍ വിജയന്റെ അവതാരിക
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Positive Chinthakaliloode Arogyam
കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന ഌറുങ്ങറിവുകളാല്‍ സമ്പന്നമായ ഈ പുസ്‌തകം രോഗാതുരര്‍ക്ക് ആശ്വാസമേകും ‘സന്‌മനസ്സുള്ളവര്‍ക്ക് ആരോഗ്യം’ എന്ന് ഇതിന്റെ ഓരോ താളും നമ്മോടു പറയുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pakshimanasam
അജ്ഞാതമായതിന്റെ സ്‌പര്‍ശം ബുദ്ധഌം ക്രിസ്‌തുവും സെന്റ് ഫ്രാന്‍സിസും കണ്‍ഫ്യൂഷ്യസും സൂര്‍ദാസും വേഡ്‌സ്‌വര്‍ത്തും ഗാന്ധിജിയും സെന്‍, സൂഫി ആചാര്യന്മാരുമൊക്കെ പ്രബോധകരായി എത്തുന്ന ഈ ഗ്രന്ഥത്താളുക ളിലൂടെ കടന്നുപോകുമ്പോള്‍, ബോധോദയത്തിന്റെ നിറനിലാവിലേക്ക് നിങ്ങള്‍ ഒരുചുവടുകൂടി വെക്കുകയാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Sasyangal Viswasangalil
ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക് നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Suryapraba Thamburaati
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kadhayilothungatha nerukal
ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Francis Marpapa Daivathinte Karam
ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവത്തിന്റെ കരം വിന്‍സന്റ് മഠത്തില്‍ ഞ. 100 പൌരോഹിത്യ അധികാരത്തിന്റെ അടഞ്ഞ കന്മതിലുകള്‍ക്കുള്ളില്‍നിന്നും ജനനിബിഡമായ തുറസ്സുകളിലേക്ക് കത്തോലിക്കാസഭയെ വിമോചിപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. “സകലജനത്തിഌം വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായി’ ഈ മാര്‍പാപ്പയുടെ സ്ഥാനാരോഹണം എങ്ങനെ മാറുന്നു എന്നതിന്റെ അന്വേഷണമാണ് ഈ പുസ്‌തകം. ദൈവത്തിന്റെ അദൃശ്യകരങ്ങളിലേക്ക് നമ്മുടെ ദുര്‍ബലകരങ്ങളെ ഇതു ചേര്‍ത്തുവയ്‌ക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Bodhivrikshathanalil Budhante Jeevithavum Darshanavum
ധര്‍മപാതയിലൂടെ എങ്ങനെ ആന്ദകരമായി ജീവിതലക്ഷ്യം നേടാനാകുമെന്ന് നമ്മെ ഉദ്ബോധിപ്പിച്ച ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൌരവം പിന്തുടരുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍. ആലംബമറ്റ മസ്സുകള്‍ക്ക്, കഠിനാനുഭവങ്ങളുടെ തീവെയില്‍ പൊള്ളിച്ച ജീവിതങ്ങള്‍ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.222 Namboori falithangal
കുടുമയും പൂണൂലും കുടവയറുമുള്ള കുറെ രസികന്‍നമ്പൂരിമാരുടെ ഫലിതരസം തുളുമ്പുന്ന ഌറുങ്ങു വര്‍ത്തമാനങ്ങളുടെ സമാഹാരമാണിത്, കോമാളികളാകാന്‍ ജാള്യതയേതുമില്ലാതെ വേഷം കെട്ടിയ വിഡ്‌ഢ്യാസുരന്മാര്‍ പങ്കെടുക്കുന്ന ഒരു വെടിവട്ടംപോലെ ആപാദചൂഡം നര്‍മഭരിതം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.