Shop
2023 KTET Vidhyabhyasa Manasasthra Chodhyavaly
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed.
തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും അവയുടെ ഉത്തരവുംവിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
Njan Oru Veedu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.Aarum Parayatha Pranayakatha
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.
Onnumillathavar
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.ആഴമേറിയ വിഷാദങ്ങളില്‍നിന്നും പ്രണയത്തിന്റെ വിശുദ്ധ ഭംഗികള്‍ വിരിയിക്കുന്ന മാന്ത്രികഭാവന. ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹാപ്രതിഭകളില്‍ ഒരാളായ റഷ്യന്‍ വിസ്മയം ദസ്തയേവ്‌സ്‌കിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നോവല്‍. 2018-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തനപുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മൊഴിമാറ്റം.
വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
Niram Mangiya Nizhalukal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ഇടപെടല്‍കൊണ്ട് മാറ്റിനിറുത്തിയ ജാതിചിന്ത ശക്തിയോടെ മടങ്ങിവരുന്നുണ്ടോ ഉന്നതജാതിസംഘടനകളുടെ പത്രപ്രസ്താവനകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അധഃസ്ഥിതവര്‍ഗത്തോടു കാണിക്കുന്ന നീതികേട് അവസാനിക്കണമെങ്കില്‍ വിദ്യനേടി സമത്വം കൈവരിക്കാന്‍ കഴിയണം. പ്രതികരിക്കാനുള്ള ഊര്‍ജംനല്‍കുന്നത് അറിവാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മക്കളില്‍നിന്ന് പ്രതികൂലമായ പ്രതികരണമാണ്മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റംവരുമോ?
Indoor Gardening – Akathalathile Pachappu
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ മാത്രമല്ല, വീടിനുള്ളിലും പച്ചപ്പ് നിറയുന്നത് മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കും. കോവിഡ്കാലത്ത് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങേണ്ടിവന്ന സാഹചര്യത്തില്‍ ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിനോടുള്ള ഇഷ്ടം ആളുകളില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അകത്തളച്ചെടികള്‍കൂടി ലഭ്യമാണെന്നു വന്നതോടെ ഇന്‍ഡോര്‍ ഗാര്‍ഡനെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ ഏറെ. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചയും ഉത്സാഹവും നല്‍കുന്നതാണ് ‘Indoor gardening’ അകത്തളത്തിലെ പച്ചപ്പ്’എന്ന ഈ പുസ്തകം.
Kizhavanum Kadalum
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിങ്വേ തന്റെ തലമുറയ്ക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേïി എഴുതിവെച്ച മരണപത്രവും കൂടിയാണ്…
എം.ടി. വാസുദേവന്‍നായര്‍‘ഹെമിങ്വേ ഒരു മുഖവുര’യില്‍
ഏകനായി കടലില്‍ തോണിയിറക്കി കിഴവന്‍ സാന്റിയാഗൊ കരയി ലെത്തിച്ച ഭീമന്‍മത്സ്യത്തിന്റെ അസ്ഥികൂടം ആധുനികസാഹിത്യത്തിലെ ദീപ്തമായൊരു ഫ്രെയിമാണ്. ആര്‍ക്കും, ഒന്നിനും കീഴടക്കുവാനാകാത്ത മനുഷ്യന്റെ ശക്തിയെക്കുറിച്ചുള്ള, അവന്റെ അപാരമായ അതിജീവന ശേഷിയെക്കുറിച്ചുള്ള ദൂതാണ് ഈ പുസത്കത്തിലെ കടലിരമ്പത്തിലുള്ളത്.വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍
Aaradhanaapoorvam Shathru
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
അവതാരിക: കെ.പി. രാമനുണ്ണി
ആസ്വാദനം: നരേന്ദ്രപ്രസാദ്Kanakku Oru Manthrikacheppu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Mazhathumbi
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അപകടത്തില്‍ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത്, പല്ലിയുടെ വാലുപോലെ പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുകയാണ് മഴക്കുട്ടി. എന്നാല്‍, ഉയരെ, ഒത്തിരിയൊത്തിരി ഉയരെ പറന്നേറുവാനുള്ള ചിറകുകള്‍ ഒരു കിളികുഞ്ഞ് അവളില്‍ മുളപ്പിക്കുന്നു. മന്ദാരക്കൊമ്പത്ത് കൂടുകൂട്ടിയ തൊപ്പികിളികളുടെ ആ കുടുംബം മഴകുട്ടിയെ വീണ്ടും ഒരു കളികുട്ടിയാക്കുന്നു.
Indoneshyan Diary
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.
Aarkkum Vendatha Oru Kannu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
Rogalakshanangalum Roganirnayavum
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
Excel English speaking Course
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.
My First Learning All In One English Hindi Alphabet
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Makante Kurippukal
₹425.00Original price was: ₹425.00.₹340.00Current price is: ₹340.00.‘മകന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മ്മപ്പരമ്പരയുടെ പൂര്‍ണ്ണരൂപം