-
Ithihaasa Preshnothari
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥം
-
Rajakan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.
-
Deseeyachihnangal Pratheekangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദേശിയചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ദേശിയ ചിഹ്നങ്ങളുടെ സ്വീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളും, അതിന് പ്രേരകമായി വര്‍ത്തിച്ച മഹദ് വ്യക്തികളും സാമൂഹികസാഹചര്യങ്ങളും, അവയെ രൂപപ്പെടുത്തിയ പൈതൃകമഹിമകളുമൊക്കെ ഗ്രന്ഥകാരന്‍ ഇതില്‍ വിശദമാക്കുന്നു.
-
Udhyanachedikal Samrakshnam Paripalanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ചെത്തിയും ചെമ്പരത്തിയും മുതല്‍ ബിഗോണിയയും ലിപ്‌സ്‌റ്റിക് ചെടിയും വരെ പൂത്തുലഞ്ഞു നില്‌ക്കുന്ന ഈ കൈപ്പുസ്‌തകം, പൂന്തോട്ടങ്ങളില്‍ നട്ടു പരിപാലിച്ചുവരുന്ന 25 തരം പൂച്ചെടികളുടെയും ഇലച്ചെടികളുടെയും നടീല്‍രീതി, പരിപാലനം, സംരക്ഷണം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു പരമ്പരാഗത അലങ്കാരച്ചെടികള്‍ക്കൊപ്പം നവീന സങ്കരയിനങ്ങളും അന്യദേശയിനങ്ങളുമൊക്കെ ഈ താളുകളില്‍ നിറയുന്നു
-
Neramillunnikku
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രകൃതിയില്‍നിന്നു കുട്ടികള്‍ അറിയേണ്ടതായ സ്നേഹത്തിന്റെ അമൃതഭാഷയെ കണ്ടെത്താന്‍ ശ്രമിക്കുന്ന കവിതകള്‍. നാട്ടുമൊഴിയുടെ മുഴക്കവും നാട്ടുവഴിയുടെ ചന്തവും തികഞ്ഞ ഈ രചനകളില്‍ ചിലത്, സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. അനുബന്ധമായി, കുഞ്ഞുണ്ണിമാഷുമായുള്ള അഭിമുഖവും. ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.
-
-
Prasangakalayekurich Chila prayogika Chinthakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്രസംഗതല്പരര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രയോജനപ്രദമാണ് ഈ കൃതി. അറിവും ചിന്തയും അനുഭവങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് രചിച്ചിട്ടുള്ളതും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതുമാണ് ഈ വൈജ്ഞാനികഗ്രന്ഥം.
-
Mtsenskile Lady Macbeth
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
-
Parayipetta Panthirukulam: Perunthachan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
-
Classic Mrugakathakal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഗ്രീക്ക്-റോമന്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകളിലൂടെ നമ്മുടെ കുരുന്നുകളെ വായനയിലേക്കും അതുവഴി മാനവികതയിലേക്കും നയിക്കുവാനുള്ള ഒരു ശ്രമം. ഓരോ കഥയിലും ഒരു മൃഗമോ പക്ഷിയോ മത്സ്യമോ ഉരഗമോ കുട്ടികള്‍ക്ക് മിത്രമായെത്തുന്നു; അവരുടെ ചിന്തയെ ഉണര്‍ത്തുന്നു, ബുദ്ധിയെ പ്രചോദിപ്പിക്കുന്നു, വിവേകത്തെ പ്രകാശിപ്പിക്കുന്നു.
-
Post cards from Germany & Austria
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച ഭയാനക നാശങ്ങളിൽ നിന്ന് ഒരു ഫിനിക് സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജർമനിയുടെയും മൊസാർട്ടിനെയും ഫ്രോയ്ഡിനെയും പോലെയുള്ള വിശ്വപ്രതിഭകളുടെ ജന്മനാടായ ഓസ്ട്രിയയിലൂടെയും നടത്തുന്ന ഹൃദ്യമായ ഒരു യാത്രാവിവരണം.ജർമനിയിലും ,ഓസ്ട്രിയയിലും യാത്രികർ കണ്ടിരിക്കേണ്ട ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വിവരണത്തിൽ നിറയുന്നു
-
Aithihyangalum Sathyangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിരീക്ഷണവും ഗവേഷണവും അര്‍ഹിക്കുന്ന പല വിഷയങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും മറഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. രേഖപ്പെടലിനു മുമ്പും ചരിത്രമുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ പണ്ഡിതോചിതമായ വെളിപ്പെടുത്തല്‍. കാലത്തിന്റെ അജ്ഞാതവഴികളിലെ നിരവധി നാഴികക്കല്ലുകള്‍ ഇതില്‍ കാണാം.
-
Panthayam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘വധശിക്ഷയോ കഠിനതടവോ കൂടുതല്‍ അധാര്‍മികം?’ അതിസമ്പന്നനായ ആ ബാങ്കര്‍ ഒരുക്കിയ വിരുന്നുവേളയിലെ തര്‍ക്കവിഷയമായിരുന്നു ഇത്. തടവുശിക്ഷയെ ന്യായീകരിച്ചു സംസാരിച്ച ചെറുപ്പക്കാരന്‍ വക്കീല്‍. തന്റെ വാദം ശരിയാണെന്നു തെളിയിക്കുവാന്‍ പതിനഞ്ചുവര്‍ഷത്തെ കാരാഗൃഹവാസം തിരഞ്ഞെടുക്കുന്നു. ബാങ്കര്‍ നല്കുന്ന രണ്ടു മില്യന്‍ പന്തയത്തുകയാണ്, ഈ ഏകാന്തവാസം പൂര്‍ത്തീകരിക്കുവാനായാല്‍ അവനു ലഭിക്കുന്നത്… വിസ്മയകരമായ പരിസമാപ്തിയിലൂടെ ലോകശ്രദ്ധ നേടിയ ആന്റണ്‍ ചെഖോവിന്റെ The Bet എന്ന വിഖ്യാതകൃതിക്ക് ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
-
Verupidikkatha Kashmir Marangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.
-
Parayipetta Panthirukulam: Pananar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.
-
Trans Gen
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗസ്വത്വം അടയാളപ്പെട്ട കുറെ മനുഷ്യര്‍; തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ചെറിയാനു മുന്നില്‍ ഈ ഹിജഡകള്‍ തുറന്നുകാട്ടിയത് വാഴ്‌വിന്റെ നരച്ച ചിത്രങ്ങളാണ്. അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആള്‍ക്കൂട്ടത്തിലൂടെയുമുള്ള ആ മലയാളിയുവാവിന്റെ പ്രയാണം, അപമാനവും തിരസ്‌കാരവും ശീലമായ കുറെ ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിലേക്കുള്ള സഞ്ചാരമായിത്തീരുന്നു.















