-
Marukadayalam
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.
-
Nethaji Subash Chandrabose
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.
-
Alka
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്‌തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള്‍ നീളുന്ന ഒരു കൊലപാതകത്തിന്റെ ഗൂഢ രഹസ്യങ്ങള്‍ അനാവരണംചെയ്യ പ്പെടുന്ന ഈ നോവല്‍, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, വായിച്ചുതീര്‍ക്കാതെ പുസ്തകം മടക്കിവയ്ക്കാനാവില്ല എന്ന നിലയില്‍ തളച്ചിടുന്നു. ആഖ്യാനമികവും ലളിതവായനയുടെ രസനീയതയും പ്രദര്‍ശിപ്പിക്കുന്ന സീമ ജവഹറിന്റെ ‘അല്‍ക്ക’ മലയാളത്തിലെ ത്രില്ലര്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാകുന്നുണ്ട്.
വിനു ഏബ്രഹാം
-
Bharathapadham
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘ഭാരതപഥ’ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിൻ്റെയും എതിർവാദത്തിൻ്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതസന്ദർഭങ്ങളുടെ ബാഹ്യവും ആന്തരികവുമായ വിചാരണയ്ക്ക് എഴുത്തുകാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് ‘ഭാരതപഥം’ വികസിക്കുന്നത്.
-
The forgotten name
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘The forgotten name’, a collection of 16 stories, takes you on a disquieting ride that rises, falls, twists and turns through a spectrum of human emotions. From forgetting things that should be remembered to committing sins that should not be pardoned, these characters strike the right chord in the heart of readers, with their distress, anguish, grief and anger. Here, they are in relentless search for a ray of hope – a flash of light – in the stark and freezing darkness that surrounds them. Interminable cries, prolonged sighs and unfathomable lamentations reverberate between the folios of this book. These tales are salutations to the indomitable spirit within us that fights against the unbearable hardness of being!
-
Manukuttanum Minupoochayum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, ‘അരുതു’കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. ‘മ്യാവൂ…’ മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്‍ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു – മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത് !
-
The merchant of venice
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘The merchant of Venice’ is one of the most popular plays of William Shakespeare. The play consists of many dramatic scenes and unexpected twists. It beautifully portrays human emotions such as friendship and greed through its major character Antonio and Shylock.
-
Children’s ABC for preschool
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.English alphabet is introduced here for all our young friends. It is carefully prepared with attractive multicolour illustrations. Besides alphabet, this book also contains colourful pictures of Domestic animals, Wild animals, Birds, Flowers, Fruits, Vegetables, Colours and Parts of the Body.
-
Macbeth
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Macbeth is one of the greatest tragedies by the world famous playwright William shakspeare. It is believed to have been staged first on 1606.
The play portrays about Macbeth, a General in Scottish army whose ambition ultimately leades to his downfall and death. The play focuses around evil, greed, supernatural, superstitions etc., and forewarns those who run after superstitions that destruction and chaos are its outcome.
This book gives you an abridged illustrated version of the greatest tragedy Macbeth, retold in simple narration.
-
Valsalayude sthreekal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.
-
Ishtakuttiyum Ishtallakuttiyum
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാൻ വന്നെത്തുകയാണ്, അൻപോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങൾ. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിൻ്റെ മുൻനിരയിൽ. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്നേഹക്കെട്ടിപ്പിടിത്തത്തിൽ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങൾ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദർശിക്കുന്ന നിങ്ങളും എല്ലാർക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും!
-
Tagore kathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്.
-
Puzhayilninnu Kittiyathu
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!” -
Utharaayanam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാജേശ്വരിയുടെ ‘ഉത്തരായനം’ അനുഭവസാന്ദ്രതകളുടെ ബഹിർസ്ഫുരണങ്ങളാണ്. ആത്മീയതയുടെ ഭസ്മസുഗന്ധം തുളുമ്പുന്ന രചന. പുരാണകഥകളുടേയും ഐതിഹ്യങ്ങളുടെയും മിത്തുകളുടേയും ലോകത്തേക്ക് സ്വയമറിയാതെ വഴുതി വീഴുന്ന രചയിതാവിനെ നമുക്കിവിടെ കാണാൻ സാധിക്കും. ചരിത്രാവബോധം മേമ്പടിപോലെ ചേരുന്നത് ആഖ്യാനത്തിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അനുവാചകനെ തന്നോടൊപ്പം ചേർത്തുപിടിക്കാനുള്ള ക്രാഫ്റ്റ് ഗ്രന്ഥകാരിക്കുണ്ട്. രാജേശ്വരിയുടെ യാത്രകൾ ഉൾക്കാമ്പുള്ളൊരു പെണ്മനസ്സിൻ്റെ ബഹിർ ഗമനങ്ങളാണ്. മനസ്സിൻ്റെ ആഴങ്ങളിൽനിന്നും അലയടിച്ചുവരുന്ന തിരകൾ
-
Cinemacherukkan – Oru cinemathmakadha
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.ഒരു സിനിമാചെറുക്കന്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓര്‍മക്കൊട്ടകയില്‍ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകള്‍; സെല്ലുലോയ്ഡിനാല്‍ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ വെളിച്ചപ്പൊട്ടുകള്‍. കവലയിലെ സിനിമാപോസ്റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവന്റെ ഈ ‘സ്റ്റോറി ബോര്‍ഡ്,’ രാമു കാര്യാട്ടിന്റെ മായയില്‍ തുടങ്ങി ഭരതന്റെ പറങ്കിമലയില്‍ അവസാനിക്കുന്നു. ‘നിഷ്‌കളങ്ക കാലത്തിന്റെ കുളിര്‍മുദ്രകള്‍’ എന്നാണ് ഈ ‘കുമാരസംഭവങ്ങള്‍’ക്ക് എഴുത്തുകാരൻ നല്‍കുന്ന ‘വണ്‍ലൈൻ.’
-
Adhyatma ramayanam
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം.















