-
Granny
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After the tragic loss of her daughter, she selflessly cares for her three grandchildren, sacrificing her own comfort along the way. This tale of sacrifice and resilience leaves a lasting impression, showcasing the unwavering spirit and boundless love that drive Granny forward. This small story serves as a powerful reminder of the strength found within ordinary individuals facing extraordinary circumstances.
-
The ugly duckling -Illustrated classic
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.This book gives you an illustrated abriged version of Andersen’s most famous folk tale ‘The ugly duckling’ which narrates the incidents occuring in a duckling’s life.
-
Kuruviyum Poochayum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.തണല്‍മരങ്ങള്‍ കുടപിടിക്കുന്ന അമ്മൂമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതാണ് അമ്മു. ‘സൂ’ പോലെയുള്ള ആ വീട്ടില്‍ അവള്‍ക്കു കൂട്ട്, നിഴലുപോലെ പിന്തുടരുന്ന പൂച്ചക്കുട്ടികളും മുല്ലപ്പടര്‍പ്പിനുള്ളിലെ കുരുവിക്കുഞ്ഞുങ്ങളുമായിരുന്നു. ”അമ്മൂ… അമ്മൂ…” വിളിച്ച് ഉരുമ്മിനീങ്ങുന്ന പൂച്ചകള്‍ക്കും സ്നേഹത്തോടെ പാറിയെത്തുന്ന കിളികള്‍ക്കും ഒപ്പം ആ ഒഴിവുദിനങ്ങള്‍ സുന്ദരമാക്കി അവള്‍ മറുനാട്ടിലേക്കു മടങ്ങുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം അവിടേക്കു മടങ്ങിവന്ന അമ്മു, തീര്‍ത്തും മറ്റൊരാളായിരുന്നു!
-
Darpanam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും ജിജിഷിന്റെ കവിതയില്‍ ഇടമുണ്ട്. മാതൃജന്മവും മനഃശാസ്ത്രവും ചരമവും ഇതില്‍
വിഷയമാകുന്നു. മക്കയ്ക്കും പാറമേക്കാവിനും യേശുദേവനും ഗുരുപുരവാസനും വണങ്ങി ആധ്യാത്മികമാര്‍ഗത്തിലും ഈ കവിമനസ്സ് സഞ്ചരിക്കുന്നുണ്ട്.’
-അവതാരികയില്‍ കെ.എം. സിദ്ധാര്‍ഥന്‍ -
A brain’s tale
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.BHANAV N.S., an author, a brilliant ninth grader, a world class science vlogger, a budding scientist, an enthusiastic learner with in-depth knowledge in science and is an all rounder in all spheres of educational sectors.
He represented India at 15th International Earth Science Olympiad hosted by Italy in 2022 and bagged one gold medal, two silver and one bronze for India.
Bhanav is also an invited speaker in the central hall of Indian parliament. After realizing the power of modern media, Bhanav started his own YouTube channel (Bhanav Namboodiri) and conveyed his scientific ideas effectively from 2019 onwards and proved it as an ideal tool for effective science communication. Bhanav is always on a roll sweeping accolades in national and international competitions.
-
Aamayum Muyalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മുയല്‍വംശത്തിനാകെ നാണക്കേട് വരുത്തിവച്ച ഒരു കുപ്രസിദ്ധസംഭവത്തിന്റെ പുനര്‍വിചാരണ നടക്കുകയാണ് ഈ ‘പുസ്തകദര്‍ബാറി’ല്‍. വിശ്വവിഖ്യാതമായ ആ ഓട്ടപ്പന്തയത്തില്‍, ഒരു മടിയന്‍ ചെവിയനു പിണഞ്ഞ പോക്കണംകേടിന് ശൂരസിംഹ മുയല്‍ ചക്രവര്‍ത്തി തലമുറകള്‍ക്കിപ്പുറം ശിക്ഷ വിധിച്ചിരിക്കുന്നു! ഉറക്കംതൂങ്ങിമുയലിന്റെ അനന്തരാ…രാ…നന്തരാവകാശിയെ തൂക്കിലേറ്റാനാണ് ‘എതിര്‍വായില്ലാത്ത തിരുവാ’ കല്പന ‘നയ’പരമായ ഇടപെടലിലൂടെ മഹാമന്ത്രിക്ക് ആ വിധിനടപ്പാക്കല്‍ നീട്ടിവെക്കാനാകു ന്നുണ്ടെന്നാകിലും പൊന്നുതിരുമേനിയുടെ അന്തിമപ്രസ്താവനയ്ക്കായി മുയല്‍ജനം ആധിയോടെ കാക്കുകയാണ്; എങ്കിലും എന്താകും ആ വിധിവാചകം!?
എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനില്‍നിന്നും കുരുന്നുകള്‍ക്കായി ഒരു കുസൃതിക്കഥ. -
Civil Police Officer
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
-
Ammamma
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്‌തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിൻ്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളിൽ ഈറൻ പടർത്തും; സഹനത്തിൻ്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.
-
Sidharoopam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകൾ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആർക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് ‘സിദ്ധരൂപം.’ ഈ ബാലപാഠപുസ്തകത്തെ ആസ്‌പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികൾ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തിൽ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. ‘സിദ്ധരൂപം’ സ്വായത്തമാക്കിയ വിദ്യാർഥികൾ തുടർന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ‘ബാലപ്രബോധന’ വും ‘ശ്രീരാമോദന്ത’ വും കൂടി ഉൾപ്പെട്ടതാണ് ഈ പുസ്‌തകം. ‘ബാലപ്രബോധനം’ വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോൾ, ‘ശ്രീരാമോദന്തം’ കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു.
-
Kaa Enna Kakkayum Koo Enna Kuyilum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുയിൽപ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിൻ്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിൻ്റെ ഭാവനാസൗന്ദര്യം ഈ രചനകൾക്ക് അധികതിളക്കമേകുന്നു. അണ്ണാൻ്റെയും ഉറുമ്പിൻ്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങൾക്കിടയിൽ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികൾക്ക് കവർന്നെടുക്കാം.
-
Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.
-
Sakthi Sita
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘A collection of narrative and lyrical poems that reflect the poet’s diverse moods and her relationship with herself, others, and nature… This is a tribute to the creative power of the whole world of women rising like a tide around us today.’
– K. Satchidanandan -
Cham Cham Magic
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘Cham Cham Magic ‘ is a collection of 25 stories that ignites a passion for reading and learning in
children. Each story takes the children’s imagination into an amazing world of birds,animals,humans
and nature. These stories are related to real life situations, presented in a simple manner and
concludes with a valuable lesson.
‘Cham Cham Magic’ will have a magical touch in the minds of young readers as a lifelong gift. The
stories provide lots of fun,laughter,curiosity and fantasy and many more. The content as well as the
presentation of each story will help children learn the significance of being self-sufficient. -
-
Vishnunarayanan Namboodiri – Kavithayude Melsanthi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.
-
LSS QUESTION BANK 2022
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.എല്‍.എസ്.എസ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉത്തമമായ ഒരു പരീക്ഷാസഹായിയാണ് ഇത്. മാതൃകാചോദ്യപേപ്പറുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും അവയ്ക്കുള്ള ഉത്തരങ്ങളും, എല്‍.എസ്.എസ്. 2022 മോഡല്‍ ക്വസ്റ്റിയന്‍ പേപ്പര്‍റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം, സിലബസും ചോദ്യഘടനയും പരീക്ഷാര്‍ഥികള്‍ക്കുള്ള പൊതുനിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടള്ളിച്ചിരിക്കുന്നു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു മാത്രമല്ല, അവര്‍ക്കു പരിശീലനംനല്കുന്ന അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ ക്വസ്റ്റിയന്‍ ബാങ്ക് പ്രയോജനപ്രദമാകും.















