-
Vayalarivu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്‌തകം. ആഹാരവും ആരോഗ്യവും വ്യായാമവും ആനന്ദവുമൊക്കെ പരസ്‌പരപൂരകമാകുന്ന ഒരു ജീവിതരീതിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു കൃഷിഗീത
-
Krishiyum Paristhithiyum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള ചില പ്രായോഗികനിര്‍ദേശങ്ങളടങ്ങിയ പുസ്‌തകം. പാര്‍പ്പിടവനവത്‌കരണവും മണ്ണൊലിപ്പും ആഗോളതാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ‘ഇക്കോഫ്രണ്ട്‌ലി’ ഗ്രന്ഥം.
-
APPUPPAN DADDY
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്‌ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്‌പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവൻ്റെ സ്ലേറ്റുപുസ കത്തിൽ സ്നേഹത്തിൻ്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.
-
AMMASATHYAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.“അനന്തുവിന്റെ ജീവിതത്തിന്റെ സരസമായ ഹാസ്യത്തിൽ പൊതിഞ്ഞ ഒരു ജേർണൽ കൂടിയാണീ കഥകൾ. അതിൽ സന്തോഷമുണ്ട്, ദുഃഖമുണ്ട്, ആശങ്കകളുണ്ട്, മണ്ടത്തരങ്ങളുണ്ട്, കൗശലമുണ്ട്. അതിലുപരി ഒരുപാട് സ്നേഹമുണ്ട്.”
അവതാരികയിൽ ആനന്ദ് മധുസൂദനൻ
നർമഭാവനയുടെ പഞ്ചാരപ്പാനിയിൽ മുക്കി അനുഭവസത്യത്തിന്റെ തെളിവെയിലിൽ ഉണക്കിയ ഒരുകൂട്ടം ഓർമകൾ. സ്കൂളും വീടും ഓഫീസും കോടതിയും തുടങ്ങി വ്യത്യസ്തങ്ങളായ ജീവിതായോധനരംഗങ്ങളിൽ – ‘കലാപമേഖല’ കളിൽ – ഈ എഴുത്തുകാരന്റെ വക്രദൃഷ്ടി പതിയുന്നു. ‘അമ്മയാണെ സത്യം’ എന്ന ആണയിടലോടെയാണ്, പലവിധ കേസുകെട്ടുകൾ തൂക്കിപ്പിടിച്ചുള്ള അനന്തഗോപന്റെ ഈ നെട്ടോട്ടം.
-
Game of the Ghost
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
-
SUBASHITHANGAL
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.“മാങ്ങാട് രത്നാകരന്റെ രണ്ടുമിനിറ്റ് നുഡിൽസിനു മുന്നിലാണു നമ്മൾ. ഇതിലെ ഒരു രചനയുടെയും രുചിനുണയാൻ രണ്ടുമിനിറ്റിൽ കൂടുതൽ വേണ്ട… ഒരു സംഗതി കൈയിൽ കിട്ടിയാൽ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാൻ രത്നാകരനുള്ള കഴിവ് അപാരമാണ്… ഗംഭീരം രത്നാകരലു, ഞങ്ങൾ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.” -തോമസ് ജേക്കബ്
ഇന്ത്യൻ സാഹിത്യത്തിലെയും ധർമശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങൾ. ആകാശവാണിയിലൂടെയും നമ്മുടെ കാതുകൾ സുഭാഷിതങ്ങൾ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങൾ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, അതുതന്നെ, സുഭാഷിതങ്ങൾ.
-
PREMCHANDHINTE KATHAKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. അനുവാചകർ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറിൽ കാലുറപ്പിച്ചുനിന്ന് നിന്ദിതർക്കും പീഡിതർക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീർത്തതിന്റെ പാപം കഴുകിക്കളയാൻ ഗംഗാസ്നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാൽ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയിൽ പൊടിച്ചുണരുവാൻ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്.
-
SMRITHIVICHETHAM
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.അൾഷിമേഴ്സെന്ന ന്യൂറോഡീജനറേഷൻ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡൽറ്റ ഫാർമ ഇന്നവേഷൻസിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോർപ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവൽ. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യൽഫിക്ഷന്റെ ആവിഷ്കാര സൗന്ദര്യവും ഒത്തുചേരുന്ന നോവൽ.
-
ICECREAM THINNUNNA SOORYAN
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.സങ്കീർണതകളൊന്നുമില്ലാതെ പറഞ്ഞുപോകുമ്പോഴും ഈ കഥകളെല്ലാം സങ്കീർണമായ ജീവിതാവസ്ഥകളെയും കരുണാർഹമായ ദൈന്യതകളെയുമാണ് ആവിഷ്കരിക്കുന്നത്. ഒട്ടും നാട്യങ്ങളില്ലാതെ കഥപറയുന്ന രീതി തന്നെയാണ് വായനക്കാരെ ഒപ്പം കൂട്ടുന്നത്. ജീവിത ബന്ധങ്ങളുടെ വൈകാരികാംശങ്ങളെ പൊലിപ്പിച്ചെടുക്കുന്ന പത്തു ചെറുകഥകളുടെ സമാഹാരം.
-
MUSEUM
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം – ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.
-
Lalitha Yoga
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.
-
AADYAAKSHARANGAL
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.സിനിമാനടന്‍ നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാന്‍, കഥയില്ലായ്മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതന്‍ മാഷില്‍നിന്നും മനസ്സിലാക്കുന്ന വാസു,സ്വാശ്രയത്തിന്റെയും റ്റ്വന്റി റ്റ്വന്റിയുടെയും കാലത്ത് കോച്ചുകള്‍ക്കറിയാത്തതും കോച്ചുകള്‍ പറയാത്തതുമായ കളികളിക്കുവാന്‍ ആശിക്കുന്ന അശ്വിന്‍, ഒത്തുപാര്‍പ്പിന്റെ ഗന്ധത്തില്‍നിന്ന് ഓടിയകലുന്ന രേഷ്മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്ണന്‍, ഭൂഖണ്ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാന്‍ കഴിയാത്ത ഗോപി, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സിലൂടെ വീണ്ടും പാട്ടുകേള്‍ക്കുമ്പോള്‍ ചുവരിലെ ഫോട്ടോയില്‍നിന്നും ചിരിക്കുന്ന വല്യമ്മാന്‍ – കഥയില്‍നിന്നും കഥയിലേക്കു പടര്‍ന്നേറുന്ന ഒമ്പതു കഥകള്‍.
-
KAATTILE VEEDUM ATHIDHIKALUM
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.
കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.
-
ENTHUPATTI ENTE NEELAPPOOVINU?
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.എലിക്കുഞ്ഞനുമുണ്ട് ഒരമ്മൂമ്മ. അവരുടെ ലോകത്തും ഉണ്ട് ചെടിയും പൂവും പൂക്കള്ളനും. വിശന്നിട്ടല്ലേ, പാവം എന്ന കുഞ്ഞനലിവും അമ്മൂമ്മയുടെ പഞ്ഞിയുമ്മയും ഉണ്ട് അവിടെയും.
അണ്ണാരക്കണ്ണനും ഓന്തും ഉറുമ്പും – ആ ലോകത്തിലുമുണ്ട് കളിയാക്കലും നാണിച്ച് ഓടടാ ഓട്ടവുമെല്ലാം. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു വലിയ ക്യാന്‍വാസാണ് മുഴുവന്‍ ഭൂമിയും എന്ന കണ്‍തിളക്കത്തില്‍ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍.
-
Aamavaidyarude Chikilsa
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്‌സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്‍, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന്‍ കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്‌വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.
-
CHAKKARAMAMPAZHAM
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.















