-
103 Nadan pattukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മണ്‍മറഞ്ഞ തലമുറകളുടെ ആത്മഗാനമായ, ചിരസ്മരണീയമായ നൂറിലേറെ നാടന്‍പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നാടോടിത്തത്തിന്റെ ഗരിമയും അനുഭവജ്ഞാനത്തിന്റെ തനിമയും തികഞ്ഞ ഈ പാട്ടുകള്‍ മലയാളക്കരയുടെ പോയകാല ജീവിതത്തിന്റെ തുടിക്കുന്ന രേഖകള്‍ കൂടിയാണ്.
-
Alankarapanakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്‍ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി കാണപ്പെടുന്നവയും വംശനാശഭീഷണി നേരിടുന്നവയുമൊക്കെ ഈ പനക്കൂട്ടത്തിലുണ്ട്. പനവര്‍ഗസസ്യങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്തകം.
-
Bharatheeya Parambarya Nirmanasasthra Dharsanam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ലക്ഷണമൊത്തതാകട്ടെ, നിങ്ങളുടെ വാസഗൃഹം പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവനാത്മകമായും ആഌപാതികമായും ‘വസ്‌തു’വില്‍ സന്നിവേശിപ്പിക്കുമ്പോഴാണ് ഒരു നിര്‍മിതി ‘വാസ്‌തു’വായി പരിണമിക്കുന്നത്. ഭൂമിയുടെ ഉറപ്പ്, സൂര്യപ്രകാശപതനം, വീടിന്റെ ദര്‍ശനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കാഌള്ള വാസ്‌തുനിര്‍ദേശങ്ങള്‍ക്കുപിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രമുണ്ട്. സംസ്‌കൃത മൂലഗ്രന്ഥങ്ങളിലെ ശാസ്‌ത്രപൊരുളുകള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍; 12 വീടുകളുടെ പ്ലാഌകളോടെ.
-
-
-
Aswathaama… hatha:
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.അശാന്തനായി, സഫലീകരിക്കാനാകാത്ത ആഗ്രഹങ്ങളുമായി അലയുന്ന ഏതൊരു മനുഷ്യാത്മാവിനും ‘അശ്വത്ഥാമാവ്’ എന്ന പേര് യോജിക്കുന്നുവെന്ന് ഈ നോവൽ തെളിയിക്കുന്നു. സ്വയംകൃതാനർത്ഥങ്ങളുടെ പാപഭാണ്ഡവും ചുമന്നുനടന്ന ഒരവിശുദ്ധ കഥാപാത്രത്തെ മാനവികതയുടെ വീക്ഷണകോണിലൂടെ സമീപിക്കുന്ന ഈ കൃതി, അധർമചിന്തയ്ക്കും പ്രവൃത്തിക്കും ഏതു യുഗത്തിലും പ്രതിഫലം ഒന്നുതന്നെയെന്നുള്ള ജാഗ്രത നൽകുന്നു. കെ.ബി. ശ്രീദേവിയുടെ അവതാരിക.
-
Devayani
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പെൺശരീരത്തിന്റെയും മനസ്സിന്റെയും ഉദ്വേഗങ്ങളും ഉദ്വിഗ്നതകളും അനാവൃതമാകുന്ന നോവൽ. വന്യമായ കാമനയുടേയും പുരുഷവിദ്വേഷത്തിന്റേയുമൊക്കെ ആൾരൂപമായ ദേവയാനിയുടെ ഉടൽമിനുക്കത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടയുന്ന പുരുഷാഹന്തയുടെ, ഒരുമ്പെട്ടിറങ്ങുന്നവളുടെ കീഴടക്കാനാവാത്ത കരുത്തിന്റെ ഗാഥ.
-
Karakaanaa Kadal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കരപ്രമാണിയായ നബ്യേക്കൽ ഗോവിന്ദന്റെയും പത്മാവതിയുടെയും ഏകസന്താനമായ പാറു. കാര്യസ്ഥന്റെ കുടിലതന്ത്രങ്ങൾ തറവാടിനെ നാമാവശേഷമാക്കുമ്പോൾ മകളുമൊത്ത് നാലുകെട്ടിന്റെ പടികളിറങ്ങി, ജീവിതത്തിന്റെ നിർദയമായ വേനൽച്ചൂടിൽ ആശ്വാസത്തിന്റെ മരുപ്പച്ച തേടുകയാണ് ഈ നോവലിലെ പാറു. ദുഃഖത്തിന്റെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയുടെ തപ്തനിശ്വാസങ്ങളാണ് ഈ നോവലിൽ.
-
Jeevitha Katha Pusthakam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
-
Manjil Virinja Chempaneerpoovu
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
-
108 Nadan Vibhavangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
-
Mein Ramdayal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം
-
Oru Kaviyude Diarikurippukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്‌നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം ഇതിൽ പ്രകാശിക്കുന്നു. സക്കറിയയുടെ അവതാരിക.
-
Aparichitha
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ജീവിതത്തിന്റെ ഊഷ്മളഭാവങ്ങളിലേക്കും ഊഷരഭാവങ്ങളിലേക്കും ദൃഷ്ടിപായിക്കുന്ന കഥയുള്ള കഥകള്‍. സുതാര്യമായ മനസ്സിനാല്‍ അതാര്യമായ ലോകങ്ങളിലേക്ക് വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വാഹകയും വ്യഥയുടെ കൂട്ടുകാരിയുമൊക്കെയാണ് ഈ എഴുത്തുകാരി. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ അവതാരിക.
-
Diabetic Vibhavangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
-
Oushada Sasyalokam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഭൂമുഖത്തെ എല്ലാ ചെടികളും ഔഷധഗുണമുള്ളവയാണ്. അവയുടെ സൗഖ്യദായക സവിശേഷതകള്‍ നമുക്ക് അജ്ഞാതമാണെന്നുമാത്രം. കുഷ്ഠത്തിന് ഉങ്ങ്, ശ്വാസംമുട്ടലിന് അരൂത, നേത്രരോഗങ്ങള്‍ക്ക് കാശാവ്, പൊള്ളലിന് കറ്റാര്‍വാഴ – രോഗപ്രതിരോധമേകുന്ന സസ്യജാതികള്‍ എത്രയെത്ര! ഇങ്ങനെ, സസ്യങ്ങളെക്കുറിച്ച്, അതിന്റെ ഔഷധവീര്യത്തെക്കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പുസ്തകം.














