• Ramayanakatha Kuttikalkku

    Original price was: ₹50.00.Current price is: ₹40.00.

    ഭാരതത്തിന്റെ ആദികാവ്യമാണ് രാമായണമെന്ന ഇതിഹാസകൃതി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദർശനിഷ്ഠമായ ജീവിതമാണിതിന്റെ പ്രതിപാദ്യം. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച രാമന്റെ വീരാപദാനങ്ങൾ, മുത്തശ്ശി അടുത്തിരുന്ന് ചൊല്ലിത്തരുന്നതുപോലെ ആവിഷ്‌കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

  • Kayamkulam Kochunny

    Original price was: ₹70.00.Current price is: ₹56.00.

    പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്‍കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു മോഷ്ടാവാണ്. ആ സംഭവബഹുലമായ ജീവിതമാണ് ഈ പേജുകളില്‍.

  • The Count of Monty Cristo

    Original price was: ₹50.00.Current price is: ₹25.00.

    ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.

  • Singari tharavum Kuttyolum

    Original price was: ₹50.00.Current price is: ₹40.00.
  • Jean Val Jeen

    Original price was: ₹50.00.Current price is: ₹40.00.

    ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊന്‍പതു വര്‍ഷം കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന ജീന്‍വാല്‍ജിനിന്റെ കഥ. ദയ കൈയൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ഈ കഥാനായകന്‍. അവഗണനയും പീഡനവും മാത്രം ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ വാഴ്‌വിന്റെ കണക്കുപുസ്തകമാണിത്.

  • Diamond Necklace

    Original price was: ₹30.00.Current price is: ₹15.00.

    ഡയമണ്ട്‌ നെക്‌ലേസ്‌ മോപ്പസാങ്ങ്‌ സംഗൃഹീത പുനരാഖ്യാനം : ജയ്‌സണ്‍ കൊച്ചുവീടന്‍. ഉന്നത ഉദ്യേഗസ്ഥന്‍മാര്‍ പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്‌ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക്‌ തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്‍ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ്‌ “ഡയമണ്ട്‌ നെക്‌ലേസ്‌’

  • Charithrakathakal

    Original price was: ₹40.00.Current price is: ₹32.00.

    ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക്‌ കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ്‌ ഈ പുസ്‌തകത്തിലൂടെ…..

  • Abelinte Diary

    Original price was: ₹100.00.Current price is: ₹80.00.

    മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.

  • Lakshadeepile Sundari

    Original price was: ₹50.00.Current price is: ₹40.00.

    കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.

  • Thennaliraman Kathakal

    Original price was: ₹40.00.Current price is: ₹32.00.

    വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.

  • Jonathan Swift’s Gulliver’s Travels

    Original price was: ₹50.00.Current price is: ₹40.00.

    Gulliver’s Travels, Jonathan Swift’s most famous work, is a satire describing the journey of Gulliver to unknown and distant lands. This abridged version with multicoloured illustrations will encourage the reader to read the original work.

  • A Good Friend: Illustrated Moral Stories

    Original price was: ₹100.00.Current price is: ₹80.00.

    Stories with morals are significant for the development of character in children. They should learn to distinguish the good from the bad; and the right from the wrong. This collection of 33 stories will help children to acquire good character, noble traits and a deep sense of humility.

  • Swargathile Katturumbukal

    Original price was: ₹50.00.Current price is: ₹40.00.

    സത്യസന്ധത, ഈശ്വരവിശ്വാസം, പരോപകാരം, പരസ്പരസ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങളിലേക്ക് കുട്ടികളെ വാത്സല്യപൂർവം നയിക്കുന്ന കഥകൾ. ലളിതവും സരസവുമായ രചനാശൈലി. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

  • Beerbal Kathakal

    Original price was: ₹40.00.Current price is: ₹32.00.
  • Atbudha Oushadachedikal

    Original price was: ₹40.00.Current price is: ₹32.00.
  • Sankhyajyothisham

    Original price was: ₹90.00.Current price is: ₹72.00.

    ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ഭാഗ്യസംഖ്യകൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാനങ്ങളെക്കുറിച്ച് അക്കങ്ങൾ പറയുന്നതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.