Shop
Viralppazhuthile aakaashangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!’
സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്.മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പരിമിതികളില്‍നിന്നു പറന്നുയരുന്ന ഈ കുറിപ്പുകള്‍ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു.
ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്തകത്തിലെ, ക്ലാരയെ ഓര്‍മ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പില്‍നിന്ന്, എഴുന്നേറ്റു നടക്കാന്‍ കഴിവു നേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു, പറക്കുന്നു- അക്ഷരങ്ങളിലൂടെയും വര്‍ണങ്ങളിലൂടെയുമുള്ള നിഷ്‌കളങ്കതയുടെ ഈ തീര്‍ഥയാത്രയേക്കാള്‍ വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തില്‍? കേള്‍ക്കുക, ഈ ഹൃദയത്തിന്റെ താളം.
– വിജയലക്ഷ്മിലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്‍പ്പുകല്പിച്ച ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്‍സ്ട്രോക്കുകള്‍കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്‍സാധ്യതയാക്കിമാറ്റുന്നു.
ചക്രക്കസേരയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും.Quiz time
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും
Neumono’s Elemental Guardians
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Facing the impending extinction of the human race, Sio, a seasoned chief scientist, devises a daring plan to save the species. With a stroke of his beard and a determined spirit, he embarks on a global mission to collect the DNA of some of the smartest minds. From bustling cities to remote corners, Sio gathers genetic material from about 70 exceptional individuals. In his laboratory, he meticulously works on a groundbreaking project, producing a small clay-like object that encapsulates the essence of human intelligence. This unique creation represents the collective genius he aims to preserve. Sio ponders, “How can I ensure this will survive?” After many trials and errors, he stumbles upon a solution.
Daivathinte Paalkkudam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഉള്ളിലെ കറകളെ ഉപദേശങ്ങള്‍കൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്തകത്തില്‍ കുട്ടിള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. ഈ ഗുരുകുലത്തില്‍ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. ”നല്ലതേ ചെയ്യാവൂ” എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്പങ്ങള്‍. ജീവിതത്തിന്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സില്‍ കരംചേര്‍ത്ത് ആശീര്‍വദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.
Poombattakalude meda
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു.
പുതിയ ലോകത്തിനും കാലത്തിനുമായി നമ്മുടെ ജീവിതകര്‍മങ്ങള്‍ നേരും നെറിയുമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നാണ് 2018-ലെ മഹാപ്രളയം നമ്മെ ഓര്‍മിപ്പിച്ചത്. മനുഷ്യര്‍ ഒന്നിച്ച് സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുമ്പോഴാണ് സമൂഹം വളരുന്നത്… അങ്ങനെയാണ് വളരേണ്ടത് എന്ന ഉദ്ബോധനമാണ് ഈ നോവലിന്റെ കാതല്‍. സമകാലികര്‍ക്കും ഭാവിതല മുറയ്ക്കും ഈ നോവല്‍ ഒരു വഴികാട്ടിയായേക്കാം…
Chandrayante jaithrayathra
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
Odiyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘ഒടിയൻ’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശർമൻ്റെ പഞ്ചതന്ത്രം കഥകൾ പോലെ, ഈസോപ്പ് കഥകൾ പോലെ ഈ കഥകൾ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളിൽ ഒരു മുകിൽതുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകൾ ഓർത്തിരിക്കാനും ഓർത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാർ
The fragrance of Ilanji blossom
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.
Srilankan yathrapusthakam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..
Karnatakayude padinjaran theerangaliloode
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.
Tagore kathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്.
Novel mafia
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്‍മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു ബലനിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു അനന്യ ഇടയാകുന്നു. അവതാരികയില്‍ വി. ജയദേവ് ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്‌ക്’ രചനാലോകമാണിത്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം
Missilemanum Kuttikalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.രാമേശ്വരത്തെ ഒരു പാവം വള്ളമൂന്നുകാരൻ്റെ മകൻ കണ്ട സ്വപ്നങ്ങളുടെ – പിന്നിട്ട വഴികളുടെയും – വഴിത്തിരിവുകളുടെയും കഥയാണ് ഈ നാടകം. കിനാവുകളെ യാഥാർഥ്യത്തിൻ്റെ ഭ്രമണപഥസ്ഥിലെത്തിക്കുന്ന ‘സാങ്കേതികവിദ്യ’ പങ്കുവെക്കുന്ന ഒരു ശാസ്ത്രജ്ഞനെ ഈ അരങ്ങിൽ കാണാം; ഭാവിഭാരതത്തെ ദീർഘദർശനം ചെയ്യുന്ന ജനപ്രിയനായ പ്രഥമപൗരനെയടുത്തറിയാം. കലാമും കുട്ടികളും തമ്മിലുള്ള ഒരു സ്‌നേഹസംവാദമായി, ഹൃദയസല്ലാപമായി മുന്നേറുന്ന ഈ നാടകം,
കുട്ടികളുടെ ചിന്തകൾക്ക് ചിറകുകളേകും; പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ.DOORE DOORE ORU NAKSHATHRAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ ഒപ്പം കൂട്ടി. ദിവസങ്ങൾക്കുള്ളിൽ അവൾ -ചിന്നു – ഏവർക്കും പ്രിയങ്കരിയായി. വികൃതിച്ചെക്കനോടും നൊസ്സുകാരനോടും പത്രക്കാരനോടും പൂവൻപിടകളോടുമൊക്കെ വാലാട്ടിയും കുരച്ചുചാടിയും ചിന്നു ഒരു ചിന്നസുന്ദരിയായി അവിടെ വാഴുകയായി. ഐശ്വര്യവും ബുദ്ധിയും സ്‌നേഹവുമുള്ള, സൗമ്യമധുരമായ ”ബൗ… ബൗ…” ശബ്ദമുള്ള അവളെ ഒരു
ആപത്ഘട്ടം വീരനായികയുമാക്കി. എന്നാൽ, തുള്ളിക്കൊരുകുടം പെയ്ത ഒരു തോരാമഴയിൽ തീർത്തും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഒഴുകിവരുന്നുണ്ടായിരുന്നു.Adrusyamanushyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സയൻസ് ഫിക്ഷൻ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെൽസ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരൻ്റെ പരീക്ഷണ ശാലയിൽ ഭാവനയുടെ സൂക്ഷ്മദർശിനികളാൽ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും
നിഴലും ഈ രചനകളിൽ ഇടകലർന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള താക്കീതായിരുന്നു വെൽസിൻ്റെ The Invisible Man. ആർക്കും കാണാൻ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതിൽ തോൽപിച്ചുകളയുന്നു; സ്വാർഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു.Minikathakal Gourava Hasyabhavathil
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.















