Shop
Just so Stories – Ebook
His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
₹150.00Original price was: ₹150.00.₹45.00Current price is: ₹45.00.LDC PSC Hits-Ebook
₹80.00Original price was: ₹80.00.₹24.00Current price is: ₹24.00.Kilipadum Kadukaliloode : Oru Vanithayude Vanayathrakal-Ebook
ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.
₹175.00Original price was: ₹175.00.₹51.00Current price is: ₹51.00.Srimad Bhagavad Gita
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.Mahathaya Prasangangal
നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സ്വാമി വിവേകാനന്ദൻ, ബി.ആർ. അംബേദ്കർ മുതലായ രാഷ്ട്രതന്ത്രജ്ഞരും ആത്മീയാചാര്യരും തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ ഈ ‘പ്രസംഗപീഠ’ത്തെ അനുഗൃഹീതമാക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Lokacinema Kalathodu kalahicha Prathibhakal
പിയര്‍ പൗലൊ പസോളിനി, ലൂയി ബനുവല്‍, മൈക്കല്‍ ആഞ്ചലോ അന്റോണിയോണി തുടങ്ങി 11 ലോകോത്തര ചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുകയാണ് ഈ ലേഖനങ്ങള്‍. സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറെ സംവിധായകരെയും വെള്ളിത്തിരയില്‍ തീ പടര്‍ത്തിയ അവരുടെ രചനകളെയും ഈ പുസ്തകം കാഴ്ചപ്പെടുത്തുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Naganandham
ഭാരതത്തിലെ പ്രശസ്ത ഹിന്ദുചക്രവർത്തിയായ ഹർഷവർധനന്റെ നാടകമാണ് ‘നാഗാനന്ദം.’ രാജകീയ ആഡംബരങ്ങൾ കൈവെടിഞ്ഞ് കാനനവാസം സ്വീകരിക്കുന്ന ജീമൂതവാഹനൻ നാഗലോകത്തിന്റെ രക്ഷയ്ക്കായി ഗരുഡന് സ്വയം ബലിയാകുവാൻ സന്നദ്ധനാകുന്ന ത്യാഗകഥയാണ് ഇതിന്റെ പ്രമേയം. കുട്ടികൾക്ക് മാർഗദീപമാകുന്നതാണ് ഈ നാടകപുനരാവിഷ്‌കാരം.
₹60.00Original price was: ₹60.00.₹30.00Current price is: ₹30.00.Thankakkutty Thankakkatty
ധ്രുവനക്ഷത്രംപോലെ പ്രകാശംപരത്തുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ ബാലനോവൽ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഒരു കവർ തങ്കത്തിന് കളഞ്ഞുകിട്ടുന്നു. ”ദൈവംതന്ന പണക്കിഴിയാകുമോ?” എന്നു സംശയിച്ച് തുണിപ്പൊതി തുറന്നുനോക്കിയപ്പോൾ, അതിനുള്ളിൽ തിളങ്ങുന്ന പൊൻവളകളും മാലകളും! ആ ആഭരണപ്പൊതി ഉടമയ്ക്കു തിരികെനല്കി സത്യസന്ധതയ്ക്കു മാതൃകയാവുകയാണ് തങ്കക്കുട്ടി.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Jumbo Colouring Book
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Ramallah Njan Kandu
ഇരുപത്തിയൊന്നാം വയസ്സിൽ ബിരുദപഠനത്തിനായി കൈറോയിലേക്ക് പോയ മുരീദ് ബർഗതിക്ക് 1967 -ലെ അറബ് – ഇസ്രേലി യുദ്ധത്തിന്റ്റെ ഫലമായി ജന്മനാടായ റമല്ലയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അടുത്ത മുപ്പതു വർഷക്കാലം ജന്മദേശമായ റാമല്ല നിഷേധിക്കപ്പെട്ട് വീടും നാടും നാളെയും നഷ്ട്ടപെട്ടവനായി ലോകത്തിൻറ്റെ പലയിടങ്ങളിൽ അദ്ദേഹത്തിന് കഴിയേണ്ടിവന്നു. ആ അനുഭവത്തിൻറ്റെ അതിതീവ്രമായ പറച്ചിലാണ് റാമല്ല ഞാൻ കണ്ടു എന്ന ആത്മകഥ.
നിഷേധിക്കപ്പെട്ട ചരിത്രവും കാൽകീഴിൽ നിന്ന് എടുത്തുമാറ്റപെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ, കവിയായ ബർഗൂതി എഴുതുന്നു നാടുമാറ്റപെട്ടവർ സ്വന്തം ഓർമ്മകൾകൂടി അന്യരായിത്തീരുന്നതെങ്ങെനെയെന്ന് നാം വായിക്കുന്നു
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.Mogabussile Palatharam Kalpadhangal
പീഡനത്തിനും ചൂഷണത്തിനും അസഹിഷ്ണുതയ്ക്കും അനാഥത്വത്തിനും ഇരകളായിയെരിഞ്ഞൊടുങ്ങുന്ന നിരാലംബരായ ആത്മാക്കളുടെ ആകുലതകള്‍ ചിത്രീകരിക്കുന്ന കഥകളുടെ സമാഹാരം. അസാധാരണസ്വഭാവസവിശേഷതകള്‍ ഉള്ള കഥാപാത്രങ്ങള്‍. എല്ലുറപ്പുള്ള ഭാഷയും ആഖ്യാനവും. പി. സുരേന്ദ്രന്റെ അവതാരിക.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Veritta Udyanangal
ഭിത്തിയിലും മട്ടുപ്പാവിലും അകത്തളത്തിലും മേശമേലും സ്ഫടികക്കുപ്പിക്കുള്ളിലുമൊക്കെ ഉദ്യാനനിര്‍മാണം സാധ്യമാക്കുന്ന പുതുസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഫ്‌ളാറ്റുകളിലെ പരിമിതസ്ഥലസൗകര്യത്തിനുള്ളില്‍ ആകര്‍ഷകമായ പൂന്തോട്ടമൊരുക്കുവാന്‍ ഇതു സഹായകമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബാല്‍ക്കണി ഗാര്‍ഡന്‍, ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍, ടേബിള്‍ടോപ് ഗാര്‍ഡന്‍ തുടങ്ങി, നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപ്രത്യേകതകള്‍ക്കും ഇണങ്ങുന്ന നവീന ഉദ്യാനങ്ങളുടെ ഘടനയും നിര്‍മാണവും പരിപാലനവുമാണ് ഇവിടെ പ്രതിപാദ്യവിഷയം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Rakthasammardhavum Mattu Sammardhangalum
നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Rasakaramaya Uddharanikal
സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Subham Karothi
നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Viva Espana
കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, തുറമുഖം തുടങ്ങി സ്‌പെയിനിന് മഹിമകള്‍ ഇനിയുമേറെ. ലോകസഞ്ചാരി മഹ്ദിയുടെ ഈ പുസ്തകം, ‘സ്‌പെയിന്‍ നീണാള്‍ വാഴട്ടെ!’ എന്ന അഭിവാദ്യമാണ്. യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം, ഒപ്പമുള്ള സൗജന്യ സി.ഡി.യിലൂടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















