Kilipadum Kadukaliloode : Oru Vanithayude Vanayathrakal-Ebook
Author: Dr.T.R. Jayakumary
Availability In Stock
ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.