Shop
Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Vidhyarthi Udyogarthiyakumbol
വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malayalam A+
മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ ക്രിയാശേഷി വര്‍ധിപ്പിച്ച് അവരെ A+ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പഠനപ്രവര്‍ത്തനസഹായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണ്. പ്രോജക്റ്റ്, സെമിനാര്‍, അസൈന്‍മെന്റ്, കത്തുകള്‍, കഥാപാത്രനിരൂപണം തുടങ്ങി മലയാളം ഒന്നും രണ്ടും പേപ്പറുകളില്‍ വരാവുന്ന എല്ലാ ഭാഷാവ്യവഹാരരൂപങ്ങളെക്കുറിച്ചും സമഗ്രധാരണയുണ്ടാക്കുന്ന ഈ പുസ്തകം പരിശ്രമശാലിയായ ഏതൊരു വിദ്യാര്‍ഥിക്കും മലയാളത്തില്‍ A+ വാഗ്ദാനം ചെയ്യുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Aaradhanaapoorvam Shathru
മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
അവതാരിക: കെ.പി. രാമനുണ്ണി
ആസ്വാദനം: നരേന്ദ്രപ്രസാദ്₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Gandhiyude Hind Swaraj
അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Sathram
എന്റെ വേദനകളെ ഉരുക്കി, എന്റെ മിഴിനീരിലിട്ടു മുക്കി, ഞാൻ ചെറിയൊരു ആഭരണമുണ്ടാക്കുകയാണ്. അത്രമാത്രം.
ആത്മകഥയിൽനിന്ന് ചീന്തിയെടുത്ത ആത്മാവിന്റെ പരാഗങ്ങൾ നിറഞ്ഞുകിടക്കുന്ന ഏഴു കഥകളുടെ സമാഹാരം. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു.
നവതി പിന്നിടുന്ന ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.കൂടെ നമ്പൂതിരി‚ മദനൻ‚ ദേവപ്രകാശ് എന്നിവരുടെ ചിത്രങ്ങളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Pandupandoru Schoolil
”ഒരുപാടു വിശേഷങ്ങളുള്ള സ്‌കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്‌കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും ചേച്ചിമാരുമാണ്…”
സ്മൃതിയുടെ കല്ലുപെന്‍സില്‍കൊണ്ടï് കാലത്തിന്റെ സ്ലേറ്റില്‍, മഷിത്തണ്ടുകള്‍ക്കൊന്നും മായ്ക്കാനാകാത്തവിധം ഒരു വിദ്യാലയ ചിത്രം വരച്ചിടുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ രാഷ്ട്രപിതാവ് രൂപകല്പനചെയ്ത അടിസ്ഥാനവിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരീക്ഷണകളരിയായി മാറിയ, ഉദാത്തമാതൃകയായിത്തീര്‍ന്ന ഈ സ്‌കൂളങ്കണത്തില്‍ ഒരു പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകള്‍ മേയുവാനിറങ്ങുകയാണ്. ജീവിതത്തിന്റെ പാഠശാലയായും പൗരബോധത്തിന്റെ പാഠ്യപദ്ധതിയായും ആ സ്‌കൂള്‍കാലം പരിണമിക്കുന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ ആണിത്. പുസ്തകത്തെ പൊന്നുപോലെ സൂക്ഷിച്ചവരുടെ, അധ്യാപകരെ ദൈവതുല്യരായി മാനിച്ചവരുടെ ഈ പഴങ്കഥ പുതുതലമുറയുടെ സിലബസിലേക്ക് മഹനീയമായ ചില ‘ഗൃഹപാഠങ്ങള്‍’കൂടി എഴുതിച്ചേര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Delhi Diary
‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Neelachadayan
വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്‌സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Dhambathyajeevitham Dhanyamakuvan
ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ അപക്വതകള്‍ എങ്ങനെ രാക്ഷസവേഷങ്ങളായി ബന്ധങ്ങളില്‍ അവതരിക്കുന്നുവെന്നാണ.് സംശയരോഗം, ലഹരി, അവിഹിതബന്ധം തുടങ്ങി, കുടുംബജീവിതം നരകതുല്യമാക്കുന്ന പ്രവണതകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Engine Oru Samrambam thudangi Vijayippikam
ബിസിനസ് മേഖലയിലേക്കു കടക്കുന്നവരുടെ ശ്രദ്ധപതിയേണ്ട വിഷയങ്ങള്‍ പലതാണ്. ഈ കൈപ്പുസ്തകം പരിചയപ്പെടുത്തുന്നത്, പുതുസംരംഭങ്ങെള വിജയവഴിയിലെത്തിക്കുന്ന ചില ഫോര്‍മുലകളാണ്. പ്രാരംഭനടപടികള്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, പ്ലോട്ട്, ലൈസന്‍സ്, മാര്‍ക്കറ്റിങ്, സഹായപദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇത് ഉള്‍ക്കൊള്ളുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Kochettan
കുട്ടികളോടുള്ള ക്രൂരതയും പീഡനവും സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ചില കുഞ്ഞുങ്ങള്‍ ജന്മസാഫല്യം നേടാതെ, സ്വയംഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നു. രക്ഷിതാക്കളും ഇതില്‍ തെറ്റുകാരാണ് എന്നതിനുള്ള തെളിവാണ് ഈ നോവലിലെ കൊച്ചേട്ടനും കൊച്ചനിയനും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Keralathile Museungal
കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malsaravediyilekku
സ്‌കൂള്‍ കലോത്സവങ്ങളില്‍ മാറ്റുരയ്ക്കാനായി ചടുലമായ പ്രസംഗങ്ങളുടെ സമാഹാരം. കാലികമായ വിഷയങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വേദികളില്‍ ഊര്‍ജം നിറയ്ക്കുന്ന രസകരങ്ങളായ ഈ പ്രസംഗങ്ങള്‍, പ്രഭാഷണകലയിലെ തുടക്കക്കാര്‍ക്കും അനുയോജ്യമാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Thrissur-Trichur
ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Kanneerppadathe Koithukar
കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.















