Shop
Kavyavrikshathile Kuyilinte Pattukal
‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Know Your Heart and Beat Heart Disease
Heart disease is increasing in our country mainly because the risk factors for development of heart-related ailments are very high among us. Most people ignore the danger signals. Even those who have suffered a heart attack or heart failure don’t bother to continue treatment or change their lifestyle. India’s health infrastructure, particularly cardiac care facilities, has vastly improved over the past decade. Yet the average Indian pays scant attention to heart health. Ignoring the early warning signs of heart disease can cause premature deaths and when it affects the breadwinner, the whole family suffers. We have seen this happening time and again and as cardiologists we feel that there is an urgent need to improve awareness levels of the people about heart disease. Much of the progress achieved in the developed countries in tackling heart disease was brought about by the high level of awareness of risk factors among the public. This book is a humble attempt from our part to rectify this deficiency and increase the knowledge level about heart and heart disease. Every effort has been made to use simple language and to answer common questions asked by the patients. This book is a must read for every Indian and we hope it will provide guidance in matters of heart for years to come.
Chief Editor: Dr. Mohanan P.P., President, Cardiological Society of India
Associate Editor: Dr. Geevar Zachariah
Section Editors: Dr. Venugopal K., Dr. Jayagopal P.B., Dr. Jabir A., Dr. Cibu Mathew₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.LSS QUESTION BANK 2022
എല്‍.എസ്.എസ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉത്തമമായ ഒരു പരീക്ഷാസഹായിയാണ് ഇത്. മാതൃകാചോദ്യപേപ്പറുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും അവയ്ക്കുള്ള ഉത്തരങ്ങളും, എല്‍.എസ്.എസ്. 2022 മോഡല്‍ ക്വസ്റ്റിയന്‍ പേപ്പര്‍റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം, സിലബസും ചോദ്യഘടനയും പരീക്ഷാര്‍ഥികള്‍ക്കുള്ള പൊതുനിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടള്ളിച്ചിരിക്കുന്നു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു മാത്രമല്ല, അവര്‍ക്കു പരിശീലനംനല്കുന്ന അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ ക്വസ്റ്റിയന്‍ ബാങ്ക് പ്രയോജനപ്രദമാകും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Sahityaprashnothari
വാമൊഴിയില്‍നിന്ന് എഴുത്താണിയിലേക്കും അച്ചുകൂടത്തിലേക്കും സൈബറിടത്തിലേക്കുമൊക്കെ നമ്മുടെ ഭാഷയും സാഹിത്യവും വ്യാപിച്ചതിന്റെ ഒരു സംക്ഷിപ്തചരിത്രമാണ് ഈ ചോദ്യോത്തരങ്ങളിലൂടെ വായിച്ചെടുക്കാനാവുക. വ്യക്തികള്‍, രചനകള്‍, കഥാപാത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, പുരസ്‌കാരങ്ങള്‍, തൂലികാനാമങ്ങള്‍, പ്രസാധനസ്ഥാപനങ്ങള്‍, ആനുകാലികങ്ങള്‍,… – ഈ അക്ഷരസഞ്ചാരം സാഹിത്യനാള്‍വഴികളെ, അതിലെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്നു. വായനക്കാരെ വിസ്മയിപ്പിച്ച, വിജ്ഞരാക്കിയ കുറെ എഴുത്തുകാര്‍ക്കുള്ള കൂപ്പുകൈകൂടിയാണ് ഈ പുസ്തകം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Dinacharana Kavithakal
വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.The Great War : Mathruvaniyile Yudhangal
കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.
അബ്ദുള്ളക്കുട്ടി എടവണ്ണ
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ibsente 4 Nadakangal
ആധുനികനാടകത്തിന്റെ തലതൊട്ടപ്പനായ ഇബ്‌സന്റെ വിഖ്യാത ങ്ങളായ നാലു നാടകങ്ങളുടെ വിദഗ്ധവും സുന്ദരവുമായ മൊഴിമാറ്റമാണ് പി.ജെ. തോമസ് ഈ സമാഹാരത്തില്‍ നാടകാസ്വാദകര്‍ക്കും വായനക്കാര്‍ക്കും സമ്മാനിക്കുന്നത്. ഇബ്‌സന്റെതന്നെ പേരുകേട്ട മറ്റ് ഏഴു നാടകങ്ങളുടെ വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു (ഇബ്‌സന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, എച്ച് & സി, 2020). അതിന്റെ തുടര്‍ച്ചയാണ് ഈ ഗ്രന്ഥം. ലോകനാടകപ്രതിഭയായ ഇബ്‌സന്റെ നാടകങ്ങളുടെ മൗലികവും വിപ്ലവാത്മകവുമായ രൂപഭാവങ്ങളെ ലളിതവും ആസ്വാദ്യവുമായ മൊഴിമാറ്റത്തിലൂടെ മലയാളത്തിലേക്കെത്തിക്കുമ്പോള്‍ പി.ജെ. തോമസ് നിര്‍വഹിക്കുന്നത് മലയാളസാഹിത്യത്തിന്, മലയാള നാടകസാഹിത്യത്തിന് പ്രത്യേകിച്ചും വിലതീരാത്ത സേവനമാണ്. ഒരു നൂറ്റാണ്ടിലേറെയായി ലോകശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയങ്ങളായ നാടകസംഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാടക കുതുകികളെയും വായനാപ്രേമികളെയും കാത്തിരിക്കുന്നത്.
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00.Onnumillathavar
ആഴമേറിയ വിഷാദങ്ങളില്‍നിന്നും പ്രണയത്തിന്റെ വിശുദ്ധ ഭംഗികള്‍ വിരിയിക്കുന്ന മാന്ത്രികഭാവന. ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹാപ്രതിഭകളില്‍ ഒരാളായ റഷ്യന്‍ വിസ്മയം ദസ്തയേവ്‌സ്‌കിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നോവല്‍. 2018-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തനപുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മൊഴിമാറ്റം.
വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.Narumozhivettam
”…..എന്റെ ഇഷ്ടകവികളെക്കുറിച്ചുള്ളവ വായിച്ചു. ഇഷ്ടമായി. നല്ല വ്യക്തത.”
ബാലചന്ദ്രന്‍ ചുള്ളിക്കാട്”ആകാശവാണിയുടെ ‘സുഭാഷിതം’ കേള്‍ക്കാന്‍വേണ്ടി ഞാനെന്നും അതിരാവിലെ റേഡിയോവിനുമുന്നില്‍ എത്താറു. കുറച്ചു കാലം മുമ്പുവരെ അത് ഏതെങ്കിലും കടുകട്ടിയായ സംസ്‌കൃതശ്ലോകങ്ങള്‍ ഉദ്ധരിക്കലും അതിന്റെ അര്‍ഥംപറച്ചിലും മാത്രമായിരുന്നു. പിന്നീട് അതിന് മാറ്റം വന്നുതുടങ്ങി. ആ മാറ്റത്തിന്റെ പ്രണേതാക്കളില്‍ ഒരാളാണ് എം. ഹരിദാസ്. വായിച്ച കവിതകളും കഥകളുമൊക്കെ പരാമര്‍ശിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും പാണ്ഡിത്യപ്രകടനമാവാറില്ല. മാത്രമല്ല, സ്വന്തം അനുഭവങ്ങളുടെ വിവരണം അദ്ദേഹത്തിന്റെ സുഭാഷിതങ്ങള്‍ക്ക് ഹൃദ്യതയേറ്റുന്നതായിട്ട് എനിക്കു തോന്നാറുണ്ട്.
മനുഷ്യമനസ്സിനെ ആശങ്കകള്‍ ഭരിക്കുന്ന ഈ കാലത്ത് ‘നറുമൊഴിവെട്ട’ത്തിന് ഏറെ പ്രസക്തിയുണ്ട്. ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം പകര്‍ന്നുതരുന്ന മനശ്ശാന്തി ചില്ലറയല്ല.”
അഷ്ടമൂര്‍ത്തി”വിശദീകരണങ്ങളിലേക്കും വിചിന്തനങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കടക്കുമ്പോള്‍, ഹരിദാസ് യുക്തിഭദ്രമായ ചിന്ത, തന്റെ വിപുലമായ സാഹിത്യപരിചയം, ചിലപ്പോഴൊക്കെ കുലീനമായ നര്‍മബോധം എന്നിവയെ കൂട്ടുപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായന ഇവിടെ രസകരമായ അനുഭവം ആയിത്തീരുന്നു. അത് ഉള്ളിണങ്ങിയ ചങ്ങാതിയോടുള്ള സരസസംഭാഷണം ആവുന്നു.”
ഡോ. എസ്.കെ. വസന്തന്‍₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Karnaparvam
കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Pravachakan
ഉള്ളും ഉള്ളും തമ്മില്‍ ചേര്‍ത്തുതുന്നുന്ന ഒരു നെയ്ത്തുകാരനാണ് ‘പ്രവാചകന്‍.’ കാവ്യവും ദര്‍ശനവും ഊടും പാവുമാക്കുന്ന അവന്‍, നിങ്ങളുടെ ആത്മാവിന്റെ ഉള്‍സ്പന്ദനങ്ങളെത്തന്നെയാണ് ഇഴകളിഴകളായി വിടര്‍ത്തുന്നത്. അങ്ങനെ, ശരീരത്തിന്റെ ബന്ധനങ്ങളഴിഞ്ഞ്, കാറ്റിനൊപ്പം അലയുവാനും പര്‍വതങ്ങള്‍ക്കുമീതെ വസിക്കുവാനും നിങ്ങള്‍ പ്രാപ്തിനേടുന്നു. അനശ്വരതയുടെ കണ്ണാടിയില്‍ നിങ്ങള്‍ മുഖംനോക്കുന്നു. നിങ്ങള്‍ക്കുചുറ്റും സദാ ഒരു മാലാഖക്കൂട്ടം ചിറകടിക്കുന്നു. നിങ്ങള്‍ ഹൃദയജാലകം ജീവന്റെ ദൈനംദിന അത്ഭുതങ്ങളിലേക്കു തുറന്നുവെക്കുന്നു.
ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്ന, വിവേകത്തിന്റെ ഉടുപ്പ് അണിയിക്കുന്ന പുസ്തകം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Gitanjali
നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന ദേവാലയത്തിന്റെ ആനവാതില്‍ മോക്ഷാര്‍ഥികള്‍ക്കായി തുറന്നിടുകയാണ് ഈ ക്ലാസിക് കൃതി. പ്രപഞ്ചവേദിയില്‍ പകര്‍ന്നാടുന്ന ജീവചൈതന്യംതന്നെയാണ് നമ്മെ സംസാരസാഗരത്തില്‍ തൊട്ടിലാട്ടുന്നതുമെന്ന ചുരുളെഴുത്ത് ഈ പാദപീഠത്തിങ്കല്‍ കുമ്പിടുമ്പോള്‍ മിഴികള്‍ക്കുമുന്നില്‍ തെളിയുന്നു. സര്‍വമതസത്തയാല്‍ മധുരമേറ്റിയ ഈ വീഞ്ഞ്, നമ്മെ കൂടുതല്‍ ജീവിതാസക്തരാക്കുന്നു. എല്ലാ തടശിലകളും തകര്‍ത്തൊഴുകുന്ന ഈ വിശുദ്ധനദി, നമ്മെ പ്രത്യാശയാല്‍ ജ്ഞാനസ്‌നാനപ്പെടുത്തുന്നു
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.The Wavelets of Life
These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Vidhyarthi Udyogarthiyakumbol
വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malayalam A+
മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ ക്രിയാശേഷി വര്‍ധിപ്പിച്ച് അവരെ A+ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പഠനപ്രവര്‍ത്തനസഹായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണ്. പ്രോജക്റ്റ്, സെമിനാര്‍, അസൈന്‍മെന്റ്, കത്തുകള്‍, കഥാപാത്രനിരൂപണം തുടങ്ങി മലയാളം ഒന്നും രണ്ടും പേപ്പറുകളില്‍ വരാവുന്ന എല്ലാ ഭാഷാവ്യവഹാരരൂപങ്ങളെക്കുറിച്ചും സമഗ്രധാരണയുണ്ടാക്കുന്ന ഈ പുസ്തകം പരിശ്രമശാലിയായ ഏതൊരു വിദ്യാര്‍ഥിക്കും മലയാളത്തില്‍ A+ വാഗ്ദാനം ചെയ്യുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Niram Mangiya Nizhalukal
സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ഇടപെടല്‍കൊണ്ട് മാറ്റിനിറുത്തിയ ജാതിചിന്ത ശക്തിയോടെ മടങ്ങിവരുന്നുണ്ടോ ഉന്നതജാതിസംഘടനകളുടെ പത്രപ്രസ്താവനകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അധഃസ്ഥിതവര്‍ഗത്തോടു കാണിക്കുന്ന നീതികേട് അവസാനിക്കണമെങ്കില്‍ വിദ്യനേടി സമത്വം കൈവരിക്കാന്‍ കഴിയണം. പ്രതികരിക്കാനുള്ള ഊര്‍ജംനല്‍കുന്നത് അറിവാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മക്കളില്‍നിന്ന് പ്രതികൂലമായ പ്രതികരണമാണ്മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റംവരുമോ?
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.















