• GHOST EATER

    Original price was: ₹150.00.Current price is: ₹120.00.

    Who was the Umbrella Ghost with the mysterious lights? How about meeting a ghost with no brain, heart, bone, or eyes? Have you ever seen a ghost or Ghost Eater? An underwater journey in the ocean shows a mysterious world full of ghosts!

    ‘Ghost Eater’ presents 20 stories set in diverse terrains to help children experience different situations and learn a lot about Nature and Life. The strange scream of an orangutan, camouflaged snakes, fun and thrill while ice-skating, the presence of a cactus in a classroom, a donkey joining a musical band, the magic of cycling, the secret behind sweet and soft revenge, the magic of lucky red seeds, a machine that becomes the elephant’s elephant, leading a meaningful life by helping the helpless, and many more topics are covered in this book with fun and laughter. ‘Ghost Eater’ is a book to treasure, to read repeatedly.

  • KULAVAZHAKALKKIDAYILE KAATTUCHEMBINPAZHANGAL

    Original price was: ₹150.00.Current price is: ₹120.00.

    “അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്… ‘നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്’ എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!

    -ഒ.വി. ഉഷ

    ഒരു റബ്ബർതോട്ടവും അവിടുത്തെ കുറെ മനുഷ്യരും ആ പ്രകൃതിയും അസ്തിത്വത്തിന്റെ തന്നെ സൂക്ഷ്മരൂപമായി പരിണമിക്കുകയാണ് ഈ കുറിപ്പുകളിൽ. സൗമ്യലിപികളിൽ ലോകത്തോടു മിണ്ടിപ്പറഞ്ഞ ഒരു മനുഷ്യന്റെ മൃത്യുഞ്ജയമന്ത്രമാണ്, ഒരു പട്ടടയിലെ തീയിനും വിഴുങ്ങുവാനാകാത്ത ഈ വാക്കുകൾ.

  • LITTLE LEAVES OF LITERATURE

    Original price was: ₹150.00.Current price is: ₹120.00.

    LITTLE LEAVES OF LITERATURE

    -POEMS BY YOUNG MINDS

    This book discovers the magic of poetry through the eyes of curious kids. Small hands held big pens, and big dreams unfolded! Join the journey of self expression and creativity with poems from the minds of tiny visionaries.

  • Adventure of Five Friends

    Original price was: ₹150.00.Current price is: ₹120.00.

    This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.

  • CHILA KALANGALIL CHILA GAYATHRIMAR

    Original price was: ₹150.00.Current price is: ₹120.00.

    കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.

  • KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM

    Original price was: ₹150.00.Current price is: ₹120.00.

    ‘കേരളത്തിലെ പക്ഷിമനുഷ്യന്‍’ ഇന്ദുചൂഡന്‍, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തവര്‍; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.

  • FIFTEEN STRIDES

    Original price was: ₹150.00.Current price is: ₹120.00.

    A collection of poems appealing to readers of all age groups, encompassing a wide range of emotions.

  • SCIENCE QUIZ

    Original price was: ₹150.00.Current price is: ₹120.00.

    From Physics to Geography and from Information Technology to Artificial Intelligence, this quiz book covers all modern and ancient disciplines of Science, in a comprehensive manner. This book is prepared on basis of the syllabus for NCERT/SCERT students.

  • ELLAVIDHA PRANAYAVUM

    Original price was: ₹150.00.Current price is: ₹120.00.

    പ്രണയനോവല്‍. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേര്‍ന്ന ഹൃദയസ്പര്‍ശിയായ നോവല്‍

  • RAMAYANATHILE KATHAPATHRANGAL

    Original price was: ₹150.00.Current price is: ₹120.00.

    ‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.

  • The six scouts – The beginning

    Original price was: ₹150.00.Current price is: ₹120.00.

    The six scouts started an adventure at the age of 10. There was a mystery never solved even after 13 years. They made a lot of discoveries on the way.
    Will they ever unravel the mystery?

  • KAYYOPPUKAL

    Original price was: ₹150.00.Current price is: ₹120.00.

    പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍

    ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്

  • Narayaneeya kathakal

    Original price was: ₹150.00.Current price is: ₹120.00.

    ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ് നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.

  • Sahithyam : Arivinte velicham

    Original price was: ₹150.00.Current price is: ₹120.00.

    എടുക്കുന്തോറും ഏറിവരുന്ന അക്ഷയഖനിയാണ് അറിവ്. ഈ പ്രപഞ്ചത്തിന്റെ ഓരോ കണികയിലും അറിവിന്റെ അനശ്വരമുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അവയെ കണ്ടെത്തി അന്യര്‍ക്ക്പ കര്‍ന്നുകൊടുക്കുക എന്നത് അത്ര എളുപ്പമല്ല. വട്ടപ്പാറ രവിയുടെ ‘സാഹിത്യം: അറിവിന്റെ വെളിച്ചം’ എന്ന ഈ പുസ്തകം മലയാള സാഹിത്യവുമായുള്ള അദ്ദേഹത്തിന്റെ സംവാദഫലമാണ്. ആരുടേയും അറിവിന്റെ മൂര്‍ച്ചകൂട്ടാന്‍ ഈ ചോദ്യോത്തര ഗ്രന്ഥത്തിനു കഴിയുമെന്ന് തീര്‍ത്തും ഉറപ്പിക്കാം.

     

  • KOLLUR SREE MOOKAMBIKA

    Original price was: ₹150.00.Current price is: ₹120.00.

    കൊല്ലൂര്‍ മൂകാംബികാദേവിയില്‍ സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള്‍ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര്‍ നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്‍ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്‍ശനത്തില്‍നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്‍നിന്ന് ആവിര്‍ഭവിച്ച സൗപര്‍ണികയും ഇവിടെ ഭക്തര്‍ക്കു കൈവല്യവര്‍ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില്‍ എത്തി, അമ്മയുടെ തൃപ്പാദങ്ങള്‍ നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്‍ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • Novinte Nanavu

    Original price was: ₹150.00.Current price is: ₹120.00.

    സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!