Shop
Harinamakeerthanam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Sreeramakrishanaparamahamsar Paranja Saropadshakathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മധുരവും മനോജ്ഞവുമായ ശൈലിയിൽ, സാധാരണ ജനങ്ങൾക്കും ശിഷ്യർക്കുമായി ശ്രീരാമകൃഷ്ണപരമഹംസർ ഉപദേശിച്ച കഥകളുടെ അപൂർവസമാഹാരം. മണ്ണും മരവും മനുഷ്യനും തിര്യക്കുകളും ചിന്തയുടെ വെൺപ്രഭ പരത്തുന്ന കഥാപാത്രങ്ങളായി ഇതിൽ അവതരിക്കുന്നു.
Veetu Chilavu Kurakkan Chila Margangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.
Englishil Kathezhuthan Padikkam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഇംഗ്ലീഷില്‍ കത്തെഴുതുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഈ കൈപ്പുസ്തകം, സ്വകാര്യവും ഔദ്യോഗികവും വ്യാപാരസംബന്ധവുമായ പലതരത്തിലുള്ള കത്തുകള്‍, അവയുടെ വ്യത്യസ്ത രൂപങ്ങള്‍, ഘടനകള്‍, മാതൃകകള്‍ എന്നിവയിലൂടെ സവിസ്തരം കടന്നുപോകുന്നു.
Upanyasamala
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പൊതുവിഷയങ്ങള്‍, സമകാലികപ്രശ്‌നങ്ങള്‍, കത്തുകള്‍, ആസ്വാദന/അനുഭവക്കുറിപ്പുകള്‍, പ്രസംഗം, കല/ സാഹിത്യം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലായി എഴുപത്തഞ്ചിലേറെ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം, പഠനവിജയത്തിന്റെ വഴിത്താരയിലേക്ക് വിദ്യാര്‍ഥികളെ നയിക്കും.
Kanakkile Padhaprasnangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.
Pattam Muthal Oommen Chandy Vare
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Rugmineeharanam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.
Maduram Dhukhamalla
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
Changathi Nannayal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഈസോപ്പ് കഥകളിലെ പ്രധാനകഥാപാത്രങ്ങള്‍ മനുഷ്യരെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്ന പക്ഷിമൃഗാദികളാണ്. ഗുണപാഠസമ്പുഷ്ടമായ ഈ കഥാശേഖരത്തില്‍നിന്നും തിരഞ്ഞെടുത്ത ചിലതാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്; ഭാവാത്മകമായ വര്‍ണചിത്രങ്ങളോടെ, ലളിതമായ ആഖ്യാനശൈലിയില്‍.
Vandhyatha: Garbhadharanam Prasavasushroosha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
Vinjanarasika Nigandu
₹50.00Original price was: ₹50.00.₹36.00Current price is: ₹36.00.സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് ലക്ഷ്യമിടുന്നത്.
Naarayaneeya Kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
Keralathile Jalashayangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.
Documentary Cinema Nirmikkam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.
School Science Quiz
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.















