-
Aama
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…
-
Poonthanam – Jnanappana
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. മായകളില്‍നിന്നു മുക്തരാകുവാന്‍, ”നരജന്മം സഫലമാക്കീടുന്ന” ഈശ്വര സ്മരണയില്‍ മുഗ്ധരാകുവാന്‍ ഈ ‘അറിവുപാട്ടു’പോലെ തുണയ്ക്കുന്ന ഒന്നില്ല ജന്മദുഃഖങ്ങളില്‍നിന്നു മോചനമരുളുന്ന, ഐഹികഭ്രമങ്ങളെ തളയ്ക്കുന്ന തത്ത്വസംഹിത. സ്വന്തം കാലത്തോടും കുലത്തോടും കലഹിച്ച് സമൂഹ/സമുദായ വിമര്‍ശനത്തിന് ഒരുമ്പെട്ട ഒരു ‘ഭക്തകവി’യെക്കൂടി വെളിവാക്കുന്നു ഈ അനശ്വരകാവ്യം. ”ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്ന”വര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനം ചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
-
Delhi File-Oru Madhyamapravarthakante Kayyoppu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
അവതാരികയില്‍ എം.പി. സുരേന്ദ്രന്അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.
-
Ayiru
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും ‘കടുപ്പമേറിയ ഇരുമ്പി’നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് ബപശ്ചാത്തലം. ഈ ‘വേര്‍തിരിച്ചെടുക്കല്‍’ പ്രക്രിയയില്‍, ഖനികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; ദേശചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ധാതുക്കള്‍ വെളിപ്പെടുന്നു. അതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു.
-
Nilavunnunna Kutti
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.
-
2023 KTET Vidhyabhyasa Manasasthra Chodhyavaly
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed.
തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും അവയുടെ ഉത്തരവുംവിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
-
Njan Oru Veedu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം. -
Pranayam Dhoorthadicha Pazhayoru Kamukan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍. -
Aarum Parayatha Pranayakatha
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.
-
My Favourite Table Book
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.My Favourite Table book is a one step solution to simplify maths. A must have tool for students from Std 1-10. Multiplication tables, formulas, metric measures to all basic necessities required for learning maths are covered in this book. This will certainly help eliminate the maths phobia.
-
A Happy Journey to Japan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.
-
Vishnunarayanan Namboodiri – Kavithayude Melsanthi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.
-
Leelavilolam
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി.
-
Jeevithamkondu Padapusthakam Nirmikkunnathu
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.
-
Muthassan Kathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.
-
Kadu vittu Vanna Unniyana
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.















