Delhi File-Oru Madhyamapravarthakante Kayyoppu
Author: Mohandas Parappurath
ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
അവതാരികയില്‍ എം.പി. സുരേന്ദ്രന്‍
അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.