Pithrusayoojyam

₹180.00 Original price was: ₹180.00.₹144.00Current price is: ₹144.00.

“ഏതു പത്രപ്രവർത്തകന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ അല്ല, എന്നെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നത്. അനന്വയം എന്നുമാത്രം പറയാവുന്ന ഒരു സംഭവം ഗ്രന്ഥകാരൻ പകർന്നുനൽകുന്നു. അവിശ്വസനീയമായ അത്തരം ഒരനുഭവത്തിലൂടെ കടന്നുപോന്ന ഏകവ്യക്തി ശ്രീ. മോഹൻദാസാവും, ഈ ലോകത്തിൽ…

വിവിധ ജനപദങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു യാത്ര നടത്താൻ, ഇടയ്ക്ക് ഉത്സാഹത്തോടെ കുതിക്കാനും മറ്റുചില നിമിഷങ്ങളിൽ അമ്പരന്നു നിൽക്കാനും, മനുഷ്യൻ എന്ന ജീവിയെ ദയയോടും സ്നേഹത്തോടും കൂടി കാണുവാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം…

ഈ പുസ്തകം സ്പർശിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെയാണ് സ്പർശിക്കുന്നത്, ജഡമായ അക്ഷരക്കൂട്ടത്തെയല്ല…

-അവതാരികയിൽ പ്രൊഫ. എസ്.കെ. വസന്തൻ

SKU: 4059 Categories: ,