• Balagopalakam

    Original price was: ₹160.00.Current price is: ₹128.00.

    കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു

     

  • Kattilekkulla Yathrakal

    Original price was: ₹160.00.Current price is: ₹128.00.

    കാട് ഇഷ്ടമല്ലാത്തവർ ആരുണ്ട് ?

    ഓരോ മനുഷ്യന്റെയുള്ളിലും ഒരു കാടുണ്ട് എന്നത് ശരി തന്നെ എന്നാൽ പുറത്തുള്ള കാട് കാണുവാനുള്ള യാത്ര നമ്മൾ പലപ്പോഴും മാറ്റിവെക്കാറാണ് പതിവ് –
    ജ്യോതിലാലിന്റെ കാട്ടിലേക്കുള്ള യാത്രകൾ വായിച്ചാൽ കാട് നമ്മളെത്തിരഞ്ഞു വരുന്ന പ്രതീതിയാണുണ്ടാവുക. സാഹസികതയെ ഓമനിക്കുന്നവർക്കും കാടിനകം കാണാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്കും ഒരു വഴികാട്ടിയാണ് ഇരുപത്തിയഞ്ചു അദ്ധ്യായങ്ങളിലായി നൂറ്റിഇരുപത്തിയഞ്ചോളം പേജുകളിലായി പടർന്നുകിടക്കുന്ന കാടിന്റെ മനസ്സ് വെളിവാക്കുന്ന ഈ പുസ്തകം –
    ആദ്യപതിപ്പ് കൈയ്യിൽകിട്ടിയപ്പോൾ ഒറ്റയിരുപ്പിനു വായിച്ചുതീർത്ത “കാട്ടിലേക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സന്തോഷപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കട്ടെ
    പ്രിയ സുഹൃത്ത് ജി. ജ്യോതിലാലിനു കൂടുതൽ യാത്രാഭാഗ്യങ്ങളും അവ മറ്റുള്ളവരെ എഴുത്തിലൂടെ അറിയിക്കുവാനുമുള്ള അവസരവും കൈവരട്ടെ എന്നും ആശംസിക്കുന്നു
    – ജോയ് മാത്യു

    ട്രെക്കിങ്ങിനൊരു വഴികാട്ടി

    ഗവി, ഇടമലക്കുടി, അഗസ്ത്യാര്‍കൂടം, ചെമ്പ്ര, ഡാന്‍ഡേലി, തലക്കാവേരി, കരിക്കൈ, കരിക്കുംപുഴ, മുന്താരി, വരയാട്ടുമുടി, നെല്ലിയാംപതി, മേഘമല… ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരളത്തിലെയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില ട്രെക്കിങ്ങ് അനുഭവങ്ങള്‍. ചില അനുബന്ധങ്ങളും

  • Ente Bhranthan Kinavukal

    Original price was: ₹160.00.Current price is: ₹128.00.

    പ്രണയവും മരണവും വിരഹവും രതിയും പ്രമേയമാകുന്ന പത്തു കഥകൾ. വ്യത്യസ്ത ഭൂമികകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് ആഗോളമനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങളും പശ്ചാത്തലമാകുന്നു. എഴുത്തിന്റെ മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്ന കൃതി. എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്, ചെറിത്തോട്ടത്തിൽ, റാസ്‌ബെറികളുടെ സുഗന്ധം, ഒരു ചരമ അറിയിപ്പിനെത്തുടർന്ന്, നെറുകയിൽ ശ്മശാനമുള്ള കുന്ന്, എന്റെ ഭ്രാന്തൻ കിനാവുകൾ, ആദ്യ ആപ്പിളുകൾ, പുസ്തകങ്ങളേ നിങ്ങൾ, ഒടുവിലത്തെ സന്ദർശക, കാസാ ലോറെൻസാ എന്നീ പത്ത് കഥകളുടെ സമാഹാരം.

  • Variyamkunnath Kunjahammadhajiyum Mappilalahalayum

    Original price was: ₹160.00.Current price is: ₹128.00.

    കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത  വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു.  കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ്  ഈ പുസ്തകം.

  • KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL

    Original price was: ₹160.00.Current price is: ₹128.00.

    കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.

  • AVAN(MAR) JARAPUTHRAN

    Original price was: ₹160.00.Current price is: ₹128.00.

    വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്‌സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു

  • KAVANA

    Original price was: ₹160.00.Current price is: ₹128.00.

    കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തില്‍ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍പ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തില്‍ വര്‍ഗീയ ഫാസിസം കൂടുതല്‍ക്കൂടുതല്‍ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങള്‍ക്ക് കഥകൊണ്ടാരു പ്രതിരോധം തീര്‍ക്കുന്ന കവണ, …. തുടങ്ങി ജംഗിള്‍ ബുക്ക്, ടോയ്‌ലെറ്റേ, കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി)
    ജനനം: 29. 8. 2018 – മരണം : 29. 8. 2018 എന്നിങ്ങനെ ഏഴു കഥകള്‍.

    സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

  • Manchira Paalam

    Original price was: ₹160.00.Current price is: ₹128.00.

    ഉത്തുംഗ ഗിരിനിരകളിലെ ജലപാതത്തില്‍നിന്ന് പ്രസരിക്കപ്പെടുന്ന വിദ്യുത്തരംഗംപോലെ, വായനക്കാരിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്ന കുറിപ്പുകളുടെ സമാഹാരം. ആത്മകഥാസ്പര്‍ശിയായ ഈ ആഖ്യാനങ്ങള്‍ വൈദികനായ ഗ്രന്ഥകാരന്‍ തന്റെ നാഥനുമായി നടത്തുന്ന ഹൃദയസംവാദങ്ങളാണ്. ഇവിടെ ആത്മീയാനുഭവത്തിന്റെ തീക്ഷ്ണത സമാനമായ തീവ്രതയോടെ ആവിഷ്‌കരിക്കപ്പെടുന്നു.

  • Ente Priyapetta Kathakal

    Original price was: ₹160.00.Current price is: ₹128.00.

    വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.യഥാർഥലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കുമുന്നിൽ വെളിപ്പെടുത്തുന്നു.

  • Jamrah

    Original price was: ₹160.00.Current price is: ₹128.00.

    ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു, മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങൾക്കപ്പുറം, ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം.

  • Time Machine

    Original price was: ₹160.00.Current price is: ₹128.00.

    1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം

  • Ormavazhiyil Chilar

    Original price was: ₹160.00.Current price is: ₹128.00.

    സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ ഇരുപത്തിയഞ്ച വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന്‍ ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓര്‍മക്കൂടാണ്‌. സ്‌മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ്‌ ഇതില്‍.

  • Grihavydyam

    Original price was: ₹160.00.Current price is: ₹128.00.
  • Malayalam English Reverse Dictionary

    Original price was: ₹160.00.Current price is: ₹128.00.

    THESAURUS
    SYNONYMS
    ANTONYMS
    GROUP WORKS
    Exclusively for Students.

  • SANTOOR ENGLISH WORKBOOK 3

    Original price was: ₹140.00.Current price is: ₹126.00.
  • MRIDANG ENGLISH WORK BOOK CLASS 2

    Original price was: ₹140.00.Current price is: ₹126.00.