-
Kusruthikanakkukal 123
കണക്ക് കയ്‌പേറിയ കഷായമല്ല. രുചിയേറും രൂപത്തില്‍ പാകപ്പെടുത്തിയാല്‍ പാല്‍പ്പായസം പോലെ ഹൃദ്യമാക്കാമെന്ന് ഗ്രന്ഥകാരന്‍ കൊച്ചുകൊച്ചു കുസൃതിക്കണക്കുകളിലൂടെ സമര്‍ഥിക്കുന്നു. രസകരവും ലളിതവുമായ ആവിഷ്‌കാരം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Veettu Vibhavangal
സാധാരണ വീടുകള്‍ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള്‍ മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്‍, ഇറച്ചി വിഭവങ്ങള്‍ മുതല്‍ പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്‍നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്‍കൊണ്ടുള്ള നാടന്‍ വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‌കിയിരിക്കുന്ന പുസ്‌തകം.
₹50.00Original price was: ₹50.00.₹45.00Current price is: ₹45.00. -
Ammuvinte Ruchibedangal
അപൂര്‍വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്‍, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്‍പ്പെടുന്നു.
₹140.00Original price was: ₹140.00.₹126.00Current price is: ₹126.00. -
Documentary Thirakathakal
പേനയുടെ മനസ്സ് : ഒരു ദൃശ്യരേഖ കെ.പി അപ്പന്റെ ‘മധുരം നിന്റെ ജീവിതം,’ സിസ്‌റ്റര്‍ മേരി ബനീഞ്ഞയുടെ ‘ലോകമേ യാത്ര’ എന്നീ സാഹിത്യരചനകളുടെ എഴുത്തുപരിസരത്തിലൂടെയും രചയിതാക്കളുടെ ഹൃദയമണ്ഡലത്തിലൂടെയും യാത്ര ചെയ്യുന്ന, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡു നേടിയ ഡോക്യുമെന്ററികളുടെ തിരക്കഥാരൂപം. ജോണ്‍പോളിന്റെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Magic Fruit
ബുദ്ധിയും കൗശലവും ഒന്നിക്കുന്ന മാന്ത്രികഫലം കുട്ടികളെ കൊതിതുള്ളിക്കുന്ന മധുരാക്ഷരങ്ങള്. മണ്ണില് ചുവടുറപ്പിച്ച് വിണ്താരങ്ങളെ തൊടാഌള്ള കരുത്ത് ഈ കഥകള് കുഞ്ഞുകരങ്ങള്ക്കേകുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Velliankallile Thumpikal
ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Bhoomisasthram quiz
ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Foolish Crow
‘Foolish Crow’ is a collection of selected stories from Aesop fables. These stories retold in a simple language with beautiful illustrations are sure to fascinate young and old alike.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
The Elephant and the Lion
‘The Elephant and the Lion’ is a collection of selected stories from Aesop fables. These stories retold in a simple language with beautiful illustrations are sure to fascinate young and old alike.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Parayoo Pranayame
നിലാവിന്‍ നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്‌നേഹമധുരസ്മൃതികളായി പൊതിയുന്നു. പ്രേമവും കാമവും വിരഹവും വിഷാദവും വാത്‌സല്യവും ഒക്കെച്ചേര്‍ന്ന് ഈ കാവ്യശരീരങ്ങള്‍ക്ക് രൂപവും ഭാവവും പകരുന്നു, ഏകാന്തജാലകം തേടിവന്നെത്തുന്ന മിന്നാമിനുങ്ങുകളാണ് ഇവ; ഉയിരിലെ മുറിവുകളില്‍ തൂവല്‍ തൊടുന്നവ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Daivakkaru
കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു; മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Kaa Enna Kakkayum Koo Enna Kuyilum
കുയിൽപ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിൻ്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിൻ്റെ ഭാവനാസൗന്ദര്യം ഈ രചനകൾക്ക് അധികതിളക്കമേകുന്നു. അണ്ണാൻ്റെയും ഉറുമ്പിൻ്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങൾക്കിടയിൽ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികൾക്ക് കവർന്നെടുക്കാം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Gitanjali
നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന ദേവാലയത്തിന്റെ ആനവാതില്‍ മോക്ഷാര്‍ഥികള്‍ക്കായി തുറന്നിടുകയാണ് ഈ ക്ലാസിക് കൃതി. പ്രപഞ്ചവേദിയില്‍ പകര്‍ന്നാടുന്ന ജീവചൈതന്യംതന്നെയാണ് നമ്മെ സംസാരസാഗരത്തില്‍ തൊട്ടിലാട്ടുന്നതുമെന്ന ചുരുളെഴുത്ത് ഈ പാദപീഠത്തിങ്കല്‍ കുമ്പിടുമ്പോള്‍ മിഴികള്‍ക്കുമുന്നില്‍ തെളിയുന്നു. സര്‍വമതസത്തയാല്‍ മധുരമേറ്റിയ ഈ വീഞ്ഞ്, നമ്മെ കൂടുതല്‍ ജീവിതാസക്തരാക്കുന്നു. എല്ലാ തടശിലകളും തകര്‍ത്തൊഴുകുന്ന ഈ വിശുദ്ധനദി, നമ്മെ പ്രത്യാശയാല്‍ ജ്ഞാനസ്‌നാനപ്പെടുത്തുന്നു
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
123 Gunapadakavithakal
പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Vidyalaya Kavithakal
ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പുതുറക്കുകയാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Janappana
മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















