-
Rangamandapam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്. -
Kanakambaram
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
-
PRIYAPPETTA YO
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
-
ILAKALUDE NRITHAM
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്‍നില്‍ക്കുന്നു.
-
SHAKTHAMEE MANASSU SAPHALAMEE JANMAM
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ ഭാവമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ചലനങ്ങള്‍ എല്ലാ ചരാചരങ്ങളിലും അലയടിക്കുന്നു. അവ സ്വാംശീകരിച്ചുകൊണ്ട് ജീവിതത്തെ മാതൃകാപരമായി രൂപപ്പെടുത്തുക എന്നതാണ് പ്രകൃതി നമുക്കു നല്‍കുന്ന സന്ദേശം. ജീവിതം ചലനാത്മകമാണ്. ശീലമാകുന്ന വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുകയെന്നത് വ്യക്തിവികാസത്തിന് അനിവാര്യമാണ്. ഓരോ ദിനവും പുതുമയേറിയ സംയോജനത്താല്‍ ക്രിയാത്മകമാക്കുകവഴി വ്യക്തി പ്രകാശധാരയില്‍ എത്തുന്നു. ആന്തരികമായ അന്ധതയെ അകറ്റുന്ന ആനന്ദകരമായ അനുഭൂതിയാണ് അത്. മനസ്സിന്റെ ചലനം നിയന്ത്രണത്തിലാക്കി ജന്മസാഫല്യം നേടുക ജീവിതത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ഏകാഗ്രമാക്കി, ശക്തമാക്കി, മാനവരാശിക്ക് ഉപകാരപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ, സ്വരരാഗസുധപോലെ ജീവിതാനുഭൂതിയിലേക്ക്, പൂര്‍ണതയിലേക്ക് മനുഷ്യജന്മം നയിക്കപ്പെടുന്നു.
-
Novinte Nanavu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!
-
Mahathaya Kuttanweshana Kadhakal
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍
-
Chila Silkian Ninavukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
-
Yathrasmaranakal
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.
-
Bohemian Chithrangal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.
-
Panchatantra
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.
-
Yoga For Kids
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Yoga recharges both the body and mind of kids. It unites the three primary requisites of life – Health, Happiness and Harmony. Yoga provides kids with fun, play, exercise, and also an affinity to Mother Nature. Yoga practice has immediate and immense impact on their character, attitude, mood, discipline, self awareness and academic excellence. This handbook features essential yoga lessons in an encompassing package, including sun salutation, breathing exercises, postures (asanas), naughty/animal poses, relaxation and meditation techniques. The ‘little yogis’ performing various poses give a unique flavour to this book.
-
Oru kooda pazhangal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു. -
Jallianwala Bagh
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
-
Quit India
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത് -
Velliankallile Thumpikal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍
-
Panchatantra
Original price was: ₹200.00.₹160.00Current price is: ₹160.00.‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.















