• Aksharaparichayam – 2

    Original price was: ₹90.00.Current price is: ₹72.00.

    മലയാള അക്ഷരങ്ങള്‍ എഴുതുന്ന രീതി ശരിയായി പഠിപ്പിക്കുവാന്‍ ഒരു വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ എഴുതിപ്പഠിക്കാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും.

  • Aksharaparichayam – 1

    Original price was: ₹90.00.Current price is: ₹72.00.

    മലയാള അക്ഷരങ്ങള്‍ എഴുതുന്ന രീതി ശരിയായി പഠിപ്പിക്കുവാന്‍ ഒരു വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ എഴുതിപ്പഠിക്കാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും.

  • Poothumbiye Kathirikkunna Penkutty

    Original price was: ₹50.00.Current price is: ₹40.00.

    പൂക്കളോട് കിന്നാരംപറയുന്നവരും, കിളിമൊഴികള്‍ക്ക് കാതോര്‍ക്കുന്നവരും, മഴസ്പര്‍ശം ഇഷ്ടപ്പെടുന്നവരുമായ കൂട്ടുകാര്‍ക്കാണ് ഈ സമാഹാരം. കുയില്‍പ്പാട്ടും ശലഭനൃത്തവും കാക്കക്കരച്ചിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാസപരിസരത്തെ സര്‍ഗസ്പര്‍ശംകൊണ്ട് മറികടക്കുവാന്‍ ഈ കഥകള്‍ ഇളംമനസ്സുകളെ പ്രാപ്തമാക്കുന്നു.

  • Deseeyathayude Samskarikamaanangal

    Original price was: ₹120.00.Current price is: ₹96.00.

    വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിമൂന്നു ലേഖനങ്ങൾ. ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും അക്ഷരങ്ങൾകൊണ്ടെഴുതപ്പെട്ട ഈ ലേഖനങ്ങളിലൂടെ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനംചെയ്ത്, സൃഷ്ടി പരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.

  • Arnos Pathiri

    Original price was: ₹50.00.Current price is: ₹40.00.

    മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.

    പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക

  • Monoact

    Original price was: ₹40.00.Current price is: ₹32.00.

    കലാവേദികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം, സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റു മത്സരവേദികളിലും അവതരിപ്പിക്കാൻ അനുയോജ്യമായ പത്തു മോണോ ആക്ടുകളുടെ സമാഹാരമാണ്.

  • Original Kunnamkulam

    Original price was: ₹100.00.Current price is: ₹80.00.

    കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.

  • Johnson: Velichathe Pranayicha Oral

    Original price was: ₹120.00.Current price is: ₹96.00.

    വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.

  • Ayurvedha Praveshika

    Original price was: ₹75.00.Current price is: ₹60.00.

    ആയുർവേദാചാര്യനായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് രചിച്ച ഈ പുസ്തകം ആയുർവേദത്തിന്റെ ഉത്ഭവത്തെയും രീതിശാസ്ത്രത്തെയും ദർശനത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ആയുർവേദത്തെക്കുറിച്ച് അവബോധമുണ്ടാകാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം.

  • Arogyarakshakku Ayurvedham

    Original price was: ₹60.00.Current price is: ₹48.00.

    ആയുസ്സിന്റെ സംരക്ഷകനും പരിപാലകനുമായി വർത്തിക്കുന്ന ശാസ്ത്രമാണ് ആയുർവേദം. ഒച്ചയടപ്പ് മുതൽ ക്ഷയരോഗംവരെ, നടുവേദന മുതൽ മറവിരോഗം വരെ ചികിത്സിച്ചു ഭേദമാക്കാനുള്ള ആയുർവേദവിധികൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം, ആയുരാരോഗ്യസൗഖ്യത്തിനുള്ള ഒരത്ഭുത ഔഷധക്കൂട്ടിന്റെ പ്രയോജനമേകുന്നു.

  • Aprem Thirumeniyude Phalithangal

    Original price was: ₹65.00.Current price is: ₹52.00.

    മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽനിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.

  • Nootandine Matimaricha 101 Indiakkar

    Original price was: ₹40.00.Current price is: ₹32.00.
  • Kashumangayum Kunjumalakhayum

    Original price was: ₹140.00.Current price is: ₹112.00.

    ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ വായിച്ചറിയാം. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഈ കഥകൾ പ്രകൃതിസ്‌നേഹത്തിന്റെയും സന്മാർഗനിഷ്ഠയുടെയും ഗുണപാഠങ്ങൾ കൂടിയാണ്.

  • Urakkamthoongikalude Thazhvara

    ₹50.00

    ‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Veetuvalappile Jaivakrishi

    ₹60.00

    പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.