-
Irakal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്‌ടിക്കുന്നതിൽ നോവലിസ്‌റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്‌മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
-ഡോ. പി.കെ. പോക്കർ2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി
-
VIEWMASTER
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വ്യൂമാസ്റ്റർ -ഇതിലെ ചിത്രദർശിനിക്കുഴലിന്റെ ഇത്തിരിവട്ടത്തിലേക്ക് മിഴി ചേർക്കുമ്പോൾ സുഖദമായ കുറെ ഓർമച്ചിത്രങ്ങൾക്ക് ഉള്ളിൽ വലുപ്പമേറുന്നു; ഗുൽമോഹർ പൂക്കൾ ഇതളൂർന്ന് അരികെ പൊഴിയുന്നു; ഹൃദയത്തെയാകെ മകരമഞ്ഞ് പൊതിയുന്നു. മറവിയുടെ മഷിത്തണ്ടിനു മായ്ക്കുവാനാകാത്ത ഹൃദയാക്ഷരങ്ങളാൽ ആർദ്രമായ ഒരു പ്രണയകാവ്യം.
-
ISHAN 7B
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പൊണ്ണത്തടിയൻ, ഉണ്ടപ്പക്രു, തക്കിടി മുണ്ടൻ… ഇഷാന് പലതുണ്ട് വിളിപ്പേരുകൾ. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്ക്കറ്റ് ബോളുകൾ ‘കിൽ’ ചെയ്തും, ഫ്ളാറ്റിൽ, സെക്യൂരിറ്റി ക്യാബിനിൽ ഗുണ്ടുസ്ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങൾ “സമാധാനപരമായി’ നീങ്ങുമ്പോൾ ആയിരുന്നു ആ അന്ത്യശാസനം: മിഡ്ടേം എക്സാമിൽ തോറ്റാൽ സ്കൂളിനു പുറത്ത്! ‘കടുവ’ പ്രിൻസിപ്പലിന്റെ ‘ലാസ്റ്റ് ചാൻസ്’ മുരൾച്ചയിൽ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി – ബിലിമ്പി! പ്രകാശവർഷങ്ങൾക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയിൽ ആർക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയിൽനിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക…
വിസ്മയങ്ങളുടെ ഗാലക്സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവൽ.
-
THE TAMARIND TREE AND THE LAST BUS
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.A collection of heartwarming stories about love, loss, and the quiet magic of ordinary lives.
Some memories stay with us-like an old roadside tamarind tree that shelters weary travellers, or a visit to a remote hillside village where humble lives unfold, untouched by thoughts of a world beyond. They linger in the mind, like a soft, soulful melody.
In this collection, you will meet
– A grandson saying goodbye to a grandfather who no longer remembers him.
– A tamarind tree losing its glory to the march of urbanization.
– A young man piecing together his dead father’s forgotten past through a silverfish-eaten photograph.
– A tribal boy waiting for the day his father will return from beyond the hills to give him a name… and many more unforgettable characters.
These stories are steeped in nostalgia. They invite you to pause, linger a little, and walk with the author into a world where life was simple, tender – and yet, sometimes harsh.
-
Lalitha Yoga
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.
-
Aathmakathayum paavakaliyum
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.എൻ്റെ പൂർവികർ മുന്നൂറു വർഷങ്ങളേറെയായി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുപോന്നിരുന്ന ഒരു കലയാണ് പാവകളി. അത് അന്യംനിന്നു പോകാതെ പ്രോത്സാഹിപ്പിക്കേണ്ടതും ജനഹൃദയങ്ങളിൽ എത്തിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമായി തോന്നിയതുകൊണ്ടാണ് ഈ പുസ്തകത്തിന് ‘ആത്മകഥയും പാവകളിയും’ എന്ന പേര് നൽകിയത്.
ഡൽഹിയിലും ഭൂട്ടാനിലും ഉണ്ടായ ജീവിതാനുഭവങ്ങളിൽ ചിലതെല്ലാം, എന്നാൽ കഴിയുന്ന രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വർഷങ്ങളായി ഈ മേഖലയെ അനുഭവിച്ച, അനുഭവിക്കുന്ന എനിക്ക് രേഖപ്പെടുത്തുവാൻ കഴിഞ്ഞതിലും സന്തോഷിക്കുന്നു.ഈ പുസ്തകത്തിന് അവതാരിക നൽകിയത് സാഹിത്യലോകത്ത് പ്രശസ്തരായ ജസ്റ്റിസ് സുകുമാരൻ സാറും പ്രൊഫസർ എം.കെ. സാനു മാഷും ആണ്. അവരുടെ വിലയേറിയതും ശ്രദ്ധേയവുമായ അഭിപ്രായങ്ങൾ ഈ പുസ്‌തകം വായിക്കുന്നതിന് പ്രചോദനം നൽകും.
ഈ രംഗത്ത് നവാഗതനായ എനിക്ക് ആചാര്യന്മാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും ജീവിതത്തോട് ഇണങ്ങിയും ഇണങ്ങാതെയും മുന്നോട്ടുപോയ ദേശനിവാസികളിൽനിന്നും ലഭിച്ച തിരിച്ചറിവും പ്രയോജനപ്പെട്ടുവെന്ന് ഈ പുസ്‌തകം വായിക്കുമ്പോൾ മനസ്സിലാകും. പഞ്ചേന്ദ്രിയങ്ങളും ആറാം ഇന്ദ്രിയവും ഒപ്പംതന്നെ ഏഴാം ഇന്ദ്രിയവും സഹായിച്ചുവെന്നുള്ളത് സത്യം. നിറഞ്ഞ മനസ്സോടെ സ്വീകരിമെന്നുള്ള വിശ്വാസത്തോടെ,
നിങ്ങളുടെ,
കെ.ജി. മാധവൻ പിള്ള -
HRIDAYATHIL NINNULLA CHODYANGAL
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
-
Nagarachoodile ammanilaavu
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വേദനയും നിസ്സഹായതയും വൈകാരികതയും സൗഹൃദവും ഹാസ്യവും കെട്ടുപിണഞ്ഞ നഗരജീവിതത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളില്‍ മുംബൈയുടെ നാഡീസ്പന്ദനമായ ലോക്കല്‍ ട്രെയിനിലെ ഒറ്റക്കാല്‍യാത്രകളിലും ബസ് സ്റ്റോപ്പിലും പച്ചക്കറി മാര്‍ക്കറ്റിലും വഴിയോരങ്ങളിലും മഷിപടര്‍ന്ന അക്ഷരക്കൂട്ടുകള്‍. നഗരയാത്രയുടെ പകല്‍വെളിച്ചങ്ങളില്‍ കൊഴിഞ്ഞുവീഴുന്ന യൗവനത്തിന്റെ വേനല്‍പ്പച്ചകള്‍. ഗൃഹാതുരത്വങ്ങളെ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ ഉരുക്കുപാളങ്ങളിലൂടെ നിസ്സംഗനായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പുകള്‍ ഈ നോവലില്‍ വായിച്ചെടുക്കാം.
-
Mathrubhumi Yearbook Plus 2024 (Malayalam)
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം. -
Naavu
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവല്‍.
കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാള്‍ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ
-
Alka
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്‌തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള്‍ നീളുന്ന ഒരു കൊലപാതകത്തിന്റെ ഗൂഢ രഹസ്യങ്ങള്‍ അനാവരണംചെയ്യ പ്പെടുന്ന ഈ നോവല്‍, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, വായിച്ചുതീര്‍ക്കാതെ പുസ്തകം മടക്കിവയ്ക്കാനാവില്ല എന്ന നിലയില്‍ തളച്ചിടുന്നു. ആഖ്യാനമികവും ലളിതവായനയുടെ രസനീയതയും പ്രദര്‍ശിപ്പിക്കുന്ന സീമ ജവഹറിന്റെ ‘അല്‍ക്ക’ മലയാളത്തിലെ ത്രില്ലര്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാകുന്നുണ്ട്.
വിനു ഏബ്രഹാം
-
Naatakathinte kaanappurangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.നമ്മുടെ ആത്മകഥാപ്രസ്ഥാനത്തിനും നാടകവേദിക്കും ഒരു വിലപിടിപ്പുള്ള മുതല്‍ക്കൂട്ടാണീ കൃതി… കൊച്ചുകൊച്ചു വാക്യങ്ങളില്‍, ഒഴുക്കും ഓജസ്സുമുള്ള ശൈലിയില്‍, ലളിതസുന്ദരമായ ഭാഷയില്‍ നാടകീയഭംഗിയോടെ രചിക്കപ്പെട്ട ഈ വിശിഷ്ടകൃതി സഹൃദയലോകത്തിനും നാടകപ്രേമികള്‍ക്കും ഒരുപോലെ പ്രിയങ്കരമാവും.
അവതാരികയില്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ -
The dance and the trance
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.The novel traces the life path of Mani, who is catapulted into his father’s profession after a tragedy in their lives. He takes over the mantle of the village Velichappadu. Mani is forced to quell his own aspirations and desires. His adoration for Premila remains a silent song within his heart. Mani marries Meenakshi, but she finds it almost impossible to reconcile her feelings for her husband and his role as the Velichappadu as the Devi takes over his person when he goes into trance. As events unfold over the years, Premila and Meenakshi meet for a brief but significant moment and the latter’s envy and apprehension disappear. Meanwhile, Mani realises that he is growing older and unable to carry on as the Velichappadu. A new Velichappadu appears in an unexpected manner, proving that the Bhagavathy has, once again, blessed the village.
-
Valsalayude sthreekal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.
-
Vanessa
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.‘Vanessa’ is an innovative work of fiction… The presentation is energetic and the writing clear and fresh… The novel is littered with symbols of Malayali culture, has a good array of characters we would fondly mark… There is a philosophical air that pervades the whole atmosphere of the book which is an enriching experience…
– Justice K. Sukumaran -
Thrushna
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഓര്‍മകള്‍ തപിപ്പിക്കുന്ന, ഹൃദയമുറിവുകളില്‍നിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവുംകൊണ്ടു നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തുനിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ‘ഒരു ജന്മംകൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം’ എന്നു പഠിപ്പിക്കുന്നു. അനുഭൂതികളില്‍ ജ്വാലാകലാപമാടിയ ആ നിമിഷ ക്ഷേത്രത്തില്‍ രാഗിണി മീരയായും മീര രാഗിണിയായും പകര്‍ന്നാടുന്നു. സ്വപ്ന യാഥാര്‍ഥ്യങ്ങളുടെ മറുകരയിലേക്കുള്ള ആ ഭ്രമാത്മകയാത്ര അവന്റെ വാഴ്വിനും വാക്കിനും പുതുപുതു അര്‍ഥങ്ങളേകുന്നു.
നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്വരപോലെ, കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടംപോലെ വായനക്കാരന്റെ വൈകാരികമണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍.
-
Mathrubhumi Yearbook Plus 2024 (Malayalam)
Original price was: ₹250.00.₹200.00Current price is: ₹200.00.മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.















