• Sarveswaranamangal

    Original price was: ₹40.00.Current price is: ₹32.00.

    കൃതയുഗത്തിൽ തപസ്സനുഷ്ഠിച്ചും തേത്രായുഗത്തിൽ യജ്ഞം ചെയ്തും ദ്വാപരയിൽ പൂജാദികർമങ്ങളെക്കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനങ്ങളാലും മുക്തിനേടാൻ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങൾക്ക് അവരവരുടെ ഇഷ്ടദേവതാസ്തോത്രങ്ങൾ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.

  • Manushyasareeram

    Original price was: ₹30.00.Current price is: ₹27.00.
  • Sundarakandam: Kilippattu

    Original price was: ₹80.00.Current price is: ₹64.00.

    രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.

  • Kriyathmakachindhayum Aathmaviswasavum

    Original price was: ₹60.00.Current price is: ₹48.00.

    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.

  • Thenali Raman Kathakal

    Original price was: ₹40.00.Current price is: ₹32.00.
  • Aamayum Muyaluym: Mattu Gunapadakathakalum

    Original price was: ₹200.00.Current price is: ₹160.00.

    കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.

  • Brain magic

    Original price was: ₹120.00.Current price is: ₹96.00.

    വേദഗണിതത്തിന്റെ ലളിതസൂത്രങ്ങള്‍ മുതല്‍ ഓര്‍മയുടെ രസതന്ത്രംവരെയുണ്ട് ഈ പുസ്തകത്തില്‍. കോടിക്കണക്കിന് മനുഷ്യരെ തന്റെ തലച്ചോറിലൊളിപ്പിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം ഭാവിതലമുറയ്ക്കായി ജി.എസ്. പ്രദീപ് വെളിപ്പെടുത്തുന്നു.

  • Robinson Crusoe

    Original price was: ₹40.00.Current price is: ₹32.00.

    ഉദ്വേഗത്തിന്റെ ദ്വീപ്‌ ഒറ്റപ്പെട്ട ദ്വീപില്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടിവരുന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ. കടലിരമ്പങ്ങളില്‍ ഹരംകൊള്ളുന്ന, വിജനതയില്‍ ദൈവത്തോട്‌ ഹൃദയപൂര്‍വം സംവദിക്കുന്ന ക്രൂസോയെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരം. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

  • Sree Lalithasahasranamam

    Original price was: ₹40.00.Current price is: ₹32.00.
  • Vyshaka mahatmyam Kilippattu

    Original price was: ₹120.00.Current price is: ₹96.00.

    ‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.

  • Jyothishajnanam

    Original price was: ₹150.00.Current price is: ₹120.00.

    ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്‍ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്‍ഥികള്‍ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ കൈപുസ്തകം വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, ആരോഗ്യം, സന്താലബ്ധി തുടങ്ങി ജീവിതത്തിന്റെ സമസ്ത പ്രയാണവഴികളിലേക്കുമുള്ള ഒരു ദിശാസൂചിയായി മാറുമെന്നുറപ്പ്.

  • Arabikathakal

    Original price was: ₹50.00.Current price is: ₹40.00.

    അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്‌റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്‌റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറേ മുത്തുകള്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ.

  • Panchathanthram Kathakal

    Original price was: ₹200.00.Current price is: ₹160.00.

    കഥാലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം.’ പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നന്മയും വിവേകവും ബുദ്ധിയും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്താണ് വായനക്കാര്‍ക്കു നല്കുന്നത്.

  • Panchathanthram Kathakal

    Original price was: ₹50.00.Current price is: ₹40.00.

    കഥാലോകത്തിന് ഭാരതം നല്‍കിയ അനര്‍ഘസംഭാവനയായ ‘പഞ്ചതന്ത്രം കഥകള്‍’ കുട്ടികളെയും മുതിര്‍ന്നവരെയും തലമുറകളായി പ്രചോദിപ്പിക്കുന്നു. മനുഷ്യരും പക്ഷിമൃഗാദികളും ദേവഗണവുമൊക്കെ കഥാപാത്രങ്ങളാകുന്ന ഇതിലെ കഥകള്‍ ആദര്‍ശനിഷ്ഠമായ ജീവിതത്തിലേക്കുള്ള പ്രവേശികയാണ്.

  • Kuttikalkkulla Mahabaratha Kathakal

    Original price was: ₹40.00.Current price is: ₹32.00.

    വ്യാസവിരചിതമായ മഹാഭാരതം ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുള്ള ‘മഹാഭാരത’ത്തിന്റെ കഥാസാരം കുട്ടികള്‍ക്ക് സരളവും ഹൃദ്യവുമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. വ്യാസപിറവിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.

  • Virudhaharam

    Original price was: ₹60.00.Current price is: ₹48.00.

    പുട്ടും പഴവും, ചോറും തൈരും, ഇഡ്ഢലിയും സാമ്പാറും, പൊറോട്ടയും ഇറച്ചിയും, കപ്പയും മീനും… പരസ്പരം ചേര്‍ത്തുകഴിക്കാന്‍ പാടില്ലാത്തതും അപ്രകാരം ചെയ്താല്‍ ശരീരത്തിന് ദോഷകരവുമായ വിരുദ്ധാഹാരങ്ങള്‍ ഇങ്ങനെ ഏറെയാണ്. പരസ്പരം ചേരാത്തതും ചേരുന്നതുമായ ‘ഭക്ഷണചേരുവ’കളെ ചൂണ്ടിക്കാട്ടുകയും നമ്മുടെ തെറ്റായ ആഹാരശീലങ്ങളെ തിരുത്തുകയും ചെയ്യുന്നു ഈ പുസ്തകം. വിരുദ്ധാഹാരം ഒഴിവാക്കിയ പാചകവിധികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.