• -20%
    ഓൺ ഐ.ജി.എസ്.

    ON I.G.S.

    അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.

    –ജോസ് സിറിയക് ഐ.എ.എസ്

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    PRANAYAPPATHI

    മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    ORU C.B.I. RAIDKURIPPU

    പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    The monster among us

    When Johnny discovers evidence of midnight escapades that eludes his memory, he embarks on a quest of self-discovery, but each revelation raises more questions, leading to startling discoveries about his identity. Along the way, he crosses paths with a troubled and disturbed Detective Arthur, who is in a race against time, investigating a case of his own. As the two investigations begin to converge, they unlock the mysteries of their intertwined destinies, where past and present collide, drawing them both into this nightmarish tale of horror.
    The Monster Among Us offers a profound exploration of complex characters within a chilling narrative that unravels the intricate dynamics of guilt, remorse, and anguish and the forces that drive a person to commit heinous acts. It delves into poignant themes of toxic masculinity, despair, and racial prejudice while showcasing the darker side of love as we struggle to understand the limits to which an individual will go to make a loved one stay.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Sathyan muthal Nayanthara vare

    നിരവധി അഭിനേതാക്കളെ നേരില്‍കാണുകയും നിരവധി സിനിമാ വാരികകളും സിനിമാഗ്രന്ഥങ്ങളും വായിക്കുകയും ചെയ്തതിനുശേഷം ചിതറികിടക്കുന്ന അവരുടെ ജീവിതകഥകള്‍ ഒതുക്കത്തോടെ തയ്യാറാക്കിയ ഗ്രന്ഥമാണിത്. അസത്യങ്ങളും അതിശയോക്തികളും കലരാതിരിക്കാന്‍ പരമാവധി
    ശ്രമിച്ച് തയ്യാറാക്കിയ ഈ പുസ്തകം സിനിമാ നടീനടന്മാരുടെ അറിയാകഥകളാല്‍ സമ്പന്നമാണ്.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Therapeutic storytelling

    Therapeutic Storytelling:100 Stories for Turbulent Times invites you on a transformative journey into the healing realm of narratives. Across cultures and generations, these carefully curated tales serve as powerful agents of solace and resilience, offering a timeless balm for the challenges of today. Immerse yourself in her captivating narratives, where each tale reflects the profound connection between the human experience and the art of storytelling.

    Dr PJ Kochuthresia, an accomplished educator, seamlessly integrates her expertise as a Consultant Psychologist, Performance Coach, and Psychotherapist, specializing in EMDR and Behaviour Modification. An acclaimed author of multiple books, she uniquely combines psychology and storytelling, offering transformative insights that enrich the craft.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Karuneekkangal

    ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ ചോട്ടിലെ ശീതോഷ്മളഛായയില്‍ ഇത് നങ്കൂരമിട്ടിരിക്കുന്നു. കൊച്ചിയുടെ മണ്ണിലേക്ക് പായ്ക്കപ്പലില്‍ എത്തപ്പെട്ട ഒരു അറബിപ്പെണ്ണിലൂടെ പുരോഗമിക്കുന്ന ഇതിവൃത്തത്തിന്റെ ചതുരംഗപ്പലകയില്‍ ശ്വേത-ശ്യാമ വര്‍ണങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുന്നു; ”ചെക്ക്!” പറയുന്നു. മൂന്നു നൂറ്റാണ്ടുകളിലൂടെ പല തലമുറകള്‍ ഈ താളുകളുടെ ചതുരക്കള്ളികളില്‍ പകിടകളായി ഉരുളുന്നു; ഒടുവില്‍, തണുത്ത കല്ലറകള്‍ക്കുമീതെ കാലസാക്ഷിയായ മെഴുകുതിരികളായി ഉരുകുന്നു.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Nanmaniranja Chalakudy – Ente suvarnasmaranakal

    ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. വിശ്വാസം ഇതില്‍ പരസ്യവാചകമല്ല, ഹൃദയവികാരമാണ്. മൂല്യങ്ങള്‍ ഇവിടെ ഇടപാടുകളിലും
    ഇടപെടലുകളിലും പത്തരമാറ്റോടെ തിളങ്ങുന്നു. ഒരു ബിസിനസുകാരന്റെ ‘സക്‌സസ് സ്റ്റോറി’ മാത്രമല്ല, മണ്ണിനെയും മനുഷ്യരെയും തൊട്ട് എഴുതിയ
    ചാലക്കുടിയുടെ ദേശമാഹാത്മ്യവുമാണ് ഈ പുസ്തകം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Ayussinte parithoshikam

    ഓർമ/അനുഭവം

    മറവിക്ക് എതിരായ, ഒരു മനുഷ്യന്റെ കലാപമാണ് – ഓര്‍മകള്‍കൊണ്ട് അവന്‍ പടുത്തുയര്‍ത്തുന്ന സ്മാരകമാണ് – ഈ പുസ്തകം. വിയര്‍പ്പും ചോരയും ചാലിച്ച് ആകാശവിസ്തൃതമായൊരു ക്യാന്‍വാസില്‍ തന്റെ ആയുര്‍രേഖകള്‍ പകര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍; ചവിട്ടിക്കുഴച്ച മണ്ണും ചെളിയും കൊണ്ട്, സ്വന്തം ദേശം സാക്ഷിയായ ഋതുഭേദങ്ങളുടെ ‘ഇന്‍സ്റ്റലേഷന്‍’ ഒരുക്കുകയാണ്. മേശവിളക്കിന്റെ അരവെട്ടത്തിലിരുന്നുള്ള ഈ കഥപറച്ചിലിനുള്ളില്‍ ഗ്രാമപാതയുടെയും നഗരത്തെരുവിന്റെയും പട്ടാളബാരക്കിന്റെയും ഒക്കെ ചെത്തം നിറയുന്നു. ഒരു എളിയപ്രജയുടെ അനുഭവലോകം ഒരു നാടിന്റെ ചരിത്രാഖ്യാനമായി ഇവിടെ പരിണമിക്കുന്നു.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    POKKUVEYILILE SOORYAKANTHIPPOOKKAL

    ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്‌മാന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍.

    ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു
    മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം

    Original price was: ₹300.00.Current price is: ₹240.00.
  • -20%
    Out Of Stock

    kochikkar

    ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയുടെ അദൃശ്യപൈതൃകാന്വേഷണം

    മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 30 ല്‍ പരം കുടിയേറ്റ സമൂഹങ്ങള്‍ പാര്‍ക്കുന്ന ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്‌കാരികതയിലേയ്ക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്‍ശിക്കാനും ദര്‍ശിക്കാനുമാവാത്ത അനേകം പൈതൃകചിഹ്നങ്ങളുടെ, മലകള്‍ക്കും പുഴകള്‍ക്കും കടലുകള്‍ക്കും അപ്പുറത്തുനിന്ന് കുടിയേറി പാര്‍ക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്‌മൊഴി കഥകളുടെ സമാഹാരം.ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിതസംസ്‌കാരരേഖകളാകുന്ന 33 ലേഖനങ്ങള്‍.

    Original price was: ₹300.00.Current price is: ₹240.00.
  • -20%
    Out Of Stock

    Munichile Sundarikalum Sundaranmarum

    കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണത്തിന് അവാര്‍ഡു നേടിയ ഗ്രന്ഥം.

    ഒരു വെറും സഞ്ചാരസാഹിത്യ കൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി. – ഡോ. എം. ലീലാവതി

     

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Sreemath Bhagavathgeetha

    Sreemath Bhagavathgeetha

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Srimad Bhagavad Gita

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Agnihothram

    പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശം. വ്യത്യസ്തപന്ഥാവുകളിൽ പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം. ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്‌നേഹത്തിന്റെയും ഈ ഇതിഹാസഗാഥ, പന്തിരുകുലപ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Sandram Deeptham

    Original price was: ₹300.00.Current price is: ₹240.00.