Shop
Feng Shui
ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Palpayasam
എത്ര മിഠായി തിന്നാലും, നാരങ്ങ തിന്നാലും കഥപോലെ, പാട്ടുപോലെ മതിയാവാത്ത കുട്ടികൾക്ക് പാടിത്തിമിർക്കുവാൻ, ഉള്ളിലെ ചെപ്പിൽ സൂക്ഷിക്കുവാൻ കുറെ കവിതകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Sundarakandam: Kilippattu
രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, ശരിയായി പദം മുറിച്ച് പാരായണം ചെയ്യാനുതകുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Yakshideep
മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00.Padikkatha Kutty Padikkunna Kutty
അധ്യാപകാനുഭവങ്ങളുടെ ചോക്കുപൊടി പുരണ്ടതാണ് ഈ കൈപ്പുസ്തകത്തിലെ വാക്കുകള്. വിദ്യാര്ഥികളുടെ പഠനമികവിനും വ്യക്തിത്വവികാസത്തിനുമുള്ള സുവര്ണപാഠങ്ങള് ഈ ക്ലാസ്മുറിയില് പങ്കുവെക്കപ്പെടുന്നു. കുട്ടികളുടെ വളര്ച്ചയില് വിദ്യാലയംപോലെത്തന്നെ വീടും പ്രധാനമാണെന്ന ‘ഒന്നാം പാഠം’ ഇതിലെ ബ്ലാക്ക്ബോര്ഡില് തെളിയുന്നു. ‘ചൂരല്ക്കഷായ’മല്ല, വിജ്ഞാനവും വിവേകവും സമാസമം ചേര്ത്ത ‘പഞ്ചാരഗുളിക’കളാണ് ഈ പള്ളിക്കൂടത്തിലെ സാറന്മാര്ക്കും ടീച്ചര്മാര്ക്കും നല്കുവാനുള്ളത്. രക്ഷിതാക്കള്ക്കും അധ്യാപകര്ക്കും ഒന്നുപോലെ പ്രയോജനപ്രദമാകും ഇതിന്റെ വായന.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Thennaliramanum Kallanmarum
ഏതു പ്രശ്നത്തിനും തന്റേതായ രീതിയിൽ പരിഹാരംകാണുന്ന തെന്നാലിരാമനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി തുടങ്ങിയ ഗുണങ്ങൾ തെന്നാലിരാമൻ കഥകളെ എല്ലാതരം വായനക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ മനോഹരമാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.108 Nadan Vibhavangal
കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Sankeerthanangalude Rajakumaran
ദാവീദ് എന്ന ആട്ടിടയന്റെ മനക്കരുത്തിന്റെയും, അവനെറിഞ്ഞ കൊച്ചുകല്ലിനാല് തകര്ക്കപ്പെട്ട ധാര്ഷ്ട്യത്തിന്റെ വന്മലയുടെയും കഥയാണ് ഈ പുസ്തകം പറയുന്നത്. ഉന്നതങ്ങളിലെ അധികാരത്തേക്കാള്, സമാധാനം തുളുമ്പുന്ന മനസ്സാണ് മനുഷ്യര്ക്കു വേണ്ടതെന്ന് ദാവീദ് രാജകുമാരന് തെളിയിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Minnaminungum Vanadevathayum
കുഞ്ഞുങ്ങളുടെ മൂല്യബോധനത്തിനായി അവരുടെതന്നെ ഭാഷയില് എഴുതപ്പെട്ട കഥകളുടെ സമാഹാരം. പ്രകൃതിയിലും മനുഷ്യരിലും നന്മയുടെ നിറവ് കണ്ടെത്തുന്ന ‘കുഞ്ഞുലോകം’ വലിയവരെയും വിസ്മയിപ്പിക്കുകയാണിവിടെ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Raroomi
കുട്ടികളിൽ ശാസ്ത്രഭാവനയുടെ വിത്തുവിതയ്ക്കുന്ന നോവൽ. പ്രപഞ്ചത്തിന്റെ നിഗൂഢരഹസ്യങ്ങളിലേക്ക് വെളിച്ചംവീഴ്ത്തുന്ന രചന.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Indian Swathanthryasamaram
സ്വാതന്ത്ര്യത്തിന്റെ പുലർവെളിച്ചത്തിലേക്ക് ഭാരതം കൺതുറന്നതിന്റെ ആവേശകരമായ കഥയാണ് ഈ പുസ്തകം പറയുന്നത്. ‘ഇന്ത്യയെ ഇന്ത്യക്കാരന്റേതാക്കിയ’ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവഴികളും ഗാന്ധിജിയെയും നേതാജിയെയും ആസാദിനെയും പോലുള്ള സമരനായകരെക്കുറിച്ചുള്ള വീരസ്മരണകളുമാണ് ഇതിൽ. ഇന്ത്യ ഉണരുന്നതും, പാരതന്ത്ര്യത്തിന്റെ കാലഘട്ടത്തിനൊടുവിൽ സ്വയം കണ്ടെത്തുന്നതുമാണ് ഇതിന്റെ പരിസമാപ്തി.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.National flowers Around the World
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Shelter
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ അഞ്ചാംപതിപ്പ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Madhuram: Primary Kuttikalkkulla Kavithakalum Patukalum
നഴ്സറി-പ്രൈമറി വിദ്യാർഥികൾക്ക് എളുപ്പത്തിൽ ചൊല്ലാനും പഠിക്കാനും ഉതകുന്ന എണ്ണൽപാട്ടുകൾ, കഥാഗാനങ്ങൾ, അഭിനയഗാനങ്ങൾ, കൊച്ചുകവിതകൾ എന്നിവയുടെ സമാഹാരം. മിഠായിപോലെ ആസ്വാദ്യമധുരമാണ്, ലളിതമായ രചനാശൈലിയിലുള്ള ഈ കവിതകൾ.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Manjil Virinja Chempaneerpoovu
വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kazhchakalude Kanaappurangal Thedi
മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില് തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള് സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്. സലിംകുമാറിന്റെ അവതാരിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.















