Shop
Neele thuzhanja dhoorangal
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.ഈ സര്വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്ണവും. ഇവിടെ അബ്ദുള് ലത്തീഫിന്റെ സാമാന്യം കര്ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല് തീക്ഷ്ണവും. വാസ്തവത്തില് ഈ തുറന്നെഴുത്ത് സര്ക്കാര് ഉദ്യോഗസ്ഥര്ക്കിടയില് വലിയ ചര്ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള് പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില് കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്ക്കാന്കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്മകള് അടുക്കും ചിട്ടയോടെയും ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്ക്ക് ആകര്ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര് ഐ.എ.എസ്.മുന് ചീഫ് സെക്രട്ടറിDESHARAVANGAL
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.1921ലെ മലബാര് സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള് നോവലില് കടന്നുവരുന്നു. മലബാറില് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്ക്ക് നാന്ദി കുറിച്ച ചെമ്പന് പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്ക്ക് നോവലില് ജീവന് തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില് വിശ്വാസമര്പ്പിക്കാന് നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില് അനുഭവിക്കാം.
– പി. സുരേന്ദ്രന്NIRMITHAMANUSHYAN 7.0
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.ന്യൂയോർക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെൺകുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭത്തിനിരകളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചുപോകുകയും ചെയ്യുന്നു. അതിന്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുർഘടമാർഗങ്ങളിലൂടെയാണു അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തൻ ആയുധം എ.ഐ. ടെക്നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണെന്ന് അവർ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാകാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്ഥയിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈംത്രില്ലർ.
Yamadhari
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.യമധാരി രാജീവ് ശിവശങ്കർ ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.
Mission Soul 18
₹460.00Original price was: ₹460.00.₹368.00Current price is: ₹368.00.മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില് മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന് സോള്-മിഷന് ടു സേവ് അവര് ലാന്ഡ്. സാബുവിന്റെ റബ്ബര്മരക്കാട്ടില് വക്കച്ചനെന്ന വളര്ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്ക്കീഴിലെ ഭൂമി നെടുകെ പിളര്ത്തുന്ന ഒരു സംഘം ‘മണ്ണുമാന്തി’കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന് വാപിളര്ത്തുന്ന യന്ത്രമുരള്ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്കൈകളുള്ള ‘മഹാഗോപുര’ത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന് ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലില് തെളിയുന്നത്.
Nilavarakal Parayunathu
₹475.00Original price was: ₹475.00.₹380.00Current price is: ₹380.00.ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ നിധിശേഖരത്തിന്റെ ഉറവിടം തേടിയൊരു ചരിത്രസഞ്ചാരം. മനസ്സാക്ഷിയുടെ വിചാരണ നേരിടാനാവാതെ തിരുവിതാംകൂർ ഭരണസാരഥി മാർത്താണ്ഡവർമ്മ രാജാധികാരത്തിന്റെ ഉടവാൾ അനന്തശായിയുടെ ശ്രീകോവിലിനുമുന്നിലും, കൊട്ടാരസൂക്ഷിപ്പിലുണ്ടായിരുന്ന സ്വർണവും വെള്ളിയും രത്നങ്ങളും ക്ഷേത്രനിലവറകളിലേക്കും സമർപ്പിച്ച് പാപമുക്തി നേടുന്നതിന്റെ കഥ.
Hidden in Plain Sight
₹450.00Original price was: ₹450.00.₹382.00Current price is: ₹382.00.Hidden in Plain Sight is the second brilliant and captivating novel featuring William Warwick by the master storyteller and bestselling author of the Clifton Chronicles, Jeffrey Archer.
Newly promoted, Detective Sergeant William Warwick has been reassigned to the drugs squad. His first case: to investigate a notorious south London drug lord known as the Viper.
But as William and his team close the net around a criminal network unlike any they have ever encountered, he is also faced with an old enemy, Miles Faulkner. It will take all of William’s cunning to devise a means to bring both men to justice; a trap neither will expect, one that is hidden in plain sight . .
AVASANATHE SAKSHIKAL
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.നോബല് ജേതാവായ എഴുത്തുകാരിയില്നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില് തള്ളിയതിന്റെ, പട്ടിണിയാല് വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്സാക്ഷ്യങ്ങള്. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള് കൊത്തിയവര് ഇവിടെ സംസാരിക്കുകയാണ്; തകര്ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള് ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
PARAKKUMPAKSHIYE PRANAYIKKUNNAVAR
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.അമേരിക്കൻ പ്രവാസിയായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ, നല്ല പാരായണക്ഷമതയുള്ളതായി അനുഭവപ്പെട്ടു. ഒരു രാജ്യാന്തരപ്രണയത്തിന്റെ ഊഷ്മളതകൂടി അനുഭവിപ്പിക്കുന്നുണ്ട് ഈ കൃതി.- ഖദീജാ മുംതാസ്
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ട്. – എം.എൻ. കാരശ്ശേരി
മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണ്.- ടി.ഡി. രാമകൃഷ്ണൻ
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നു. -ഡോ. എം.വി. പിള്ള
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ശുഭാശംസകൾ. -ടി. മോഹൻ ബാബു
ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസികഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ -ഡോ. സോമരാജൻ
Turn a Blind Eye
₹450.00Original price was: ₹450.00.₹390.00Current price is: ₹390.00.urn a Blind Eye is the third instalment in the gripping story of Detective Inspector William Warwick, by the master storyteller and Sunday Times number one bestselling author of the Clifton Chronicles.
William Warwick, now a Detective Inspector, is tasked with a dangerous new line of work, to go undercover and expose crime of another kind: corruption at the heart of the Metropolitan Police Force. His team is focused on following Detective Jerry Summers, a young officer whose lifestyle appears to exceed his income. But as a personal relationship develops with a member of William’s team, it threatens to compromise the whole investigation.
Meanwhile, a notorious drug baron goes on trial, with the prosecution case led by William’s father and sister. And William’s wife Beth, now a mother to twins, renews an old acquaintance who appears to have turned over a new leaf, or has she?
As the undercover officers start to draw the threads together, William realizes that the corruption may go deeper still, and more of his colleagues than he first thought might be willing to turn a blind eye.
Nammal Nadanna Vazhikal
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.ചരിത്രം എന്നും എവിടെയും ഭാഗികസത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള് ആണു. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്ക്ക് സഹായകമാകുന്ന വസ്തുതകള് ഉയര്ത്തിപ്പിടിക്കുക, അത്തരം താല്പര്യങ്ങള്ക്ക് വിരുദ്ധമാകാവുന്ന ഘടകങ്ങള് മറച്ചുപിടിക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്രരചനയില്. കാലാകാലങ്ങളില് പാലിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇനിയും നടക്കും ഒരുപക്ഷേ കൂടുതല് വിദഗ്ദ്ധമായി. ചരിത്രസത്യം എന്നു പറയുന്നത് ഭാഗികസത്യമാണ്. അതുകൊണ്ട് തൃപ്തിപ്പെടുകയല്ലാതെ മറ്റു വഴികള് ഒന്നും ഇല്ല. ജേതാവിന്റെ സത്യമല്ല പരാജിതന്റെ സത്യം. അതേസമയം സത്യത്തിന് പല മുഖങ്ങള് ഉണ്ട് എന്ന സത്യം, ചരിത്രസത്യമാണ് എന്ന് സമാധാനിക്കാം.
KAADINTE NIRANGAL
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.”എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന് തോന്നുകയാണെങ്കില് അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്’ എന്റെ അരികില് ഉണ്ടായാല് മതി. എഴുതുവാന് ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്കുന്നവയാണ്. നമ്മള് നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില് കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം”
-എം. മുകുന്ദന്Vadakaykku oru hridayam
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില് മഹാപ്രതിഭകള്ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്വസാന്നിധ്യമാണ് പത്മരാജന്.”
ആമുഖത്തില് ബൈജു ചന്ദ്രന്
‘സ്ത്രീയെ മനസ്സിലാക്കുന്നതില് പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്, കേശവന്കുട്ടി, സദാശിവന്പിള്ള. സ്നേഹം കൊണ്ടും കരുതല് കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന് ഇവര്ക്ക് മൂന്നാള്ക്കും കഴിയുന്നില്ല. മൂന്നു പേര്ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…”
പഠനത്തില് എസ്. ശാരദക്കുട്ടി
HOMO SAPIENS
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടാകുന്നു. അതിലൊന്നിലെ സൗരയൂഥത്തിൽ ഭൂമി എന്ന ഗ്രഹവും. മൂന്നു ലക്ഷം വർഷങ്ങൾക്കു ശേഷം, നിരവധി തവണത്തെ പരാജയങ്ങൾക്കു ശേഷം ഇവിടെ ജീവന്റെ തുടിപ്പുണ്ടാകുന്നു. ആ അതിജീവനത്തിലൂടെ നിരവധി പരിണാമപരമ്പരകൾ പിന്നിട്ട് ജീവപ്രപഞ്ചം മനുഷ്യജീവിയിലെത്തുന്നു. ഹോമോസാപിയൻസ് എന്ന ആ ജീവിവർഗത്തിന്റെ വളർച്ച തലച്ചോറിന്റെ വളർച്ച കൂടിയായിരുന്നു. അതിലൂടെ മനുഷ്യസംസ്കാരങ്ങളുടെ വികാസമുണ്ടായി. ജ്ഞാനവിപ്ലവം, കാർഷികവിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയിലൂടെ മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന വിശാലവും സങ്കീർണവുമായ ചരിത്രത്ത യുവാൽ നോവാ ഹരാരി തന്റെ പ്രശസ്തങ്ങളായ പുസ്തകങ്ങളിലൂടെ വരച്ചിടുന്നുണ്ട്. ആ ആശയലോകത്തെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ.
Manushyanu Oru Aamukham
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00.















