Nammal Nadanna Vazhikal

Author: Dr. S.k. Vasanthan

490.00 416.00 15%
Item Code: 3317
Availability In Stock

ചരിത്രം എന്നും എവിടെയും ഭാഗികസത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആണു. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്‍ക്ക് സഹായകമാകുന്ന വസ്തുതകള്‍ ഉയര്‍ത്തിപ്പിടിക്കുക, അത്തരം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകാവുന്ന ഘടകങ്ങള്‍ മറച്ചുപിടിക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്രരചനയില്‍. കാലാകാലങ്ങളില്‍ പാലിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇനിയും നടക്കും ഒരുപക്ഷേ കൂടുതല്‍ വിദഗ്ദ്ധമായി. ചരിത്രസത്യം എന്നു പറയുന്നത് ഭാഗികസത്യമാണ്. അതുകൊണ്ട് തൃപ്തിപ്പെടുകയല്ലാതെ മറ്റു വഴികള്‍ ഒന്നും ഇല്ല. ജേതാവിന്റെ സത്യമല്ല പരാജിതന്റെ സത്യം. അതേസമയം സത്യത്തിന് പല മുഖങ്ങള്‍ ഉണ്ട് എന്ന സത്യം, ചരിത്രസത്യമാണ് എന്ന് സമാധാനിക്കാം.