• Career 2019

    Original price was: ₹150.00.Current price is: ₹120.00.

    പരമ്പരാഗത കോഴ്‌സുകള്‍ക്കു മേല്‍ക്കൈ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നിങ്ങളുടെ ഭാവിയെ വിപ്ലവകരമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ പര്യാപ്തമായ ചില കോഴ്‌സുകള്‍, അവയുടെ ഉള്ളടക്കം, തൊഴില്‍സാധ്യത തുടങ്ങിയവ പരിചയപ്പെടുത്തുന്ന കൈപ്പുസ്തകം.

  • Sachithra Aksharamala

    Original price was: ₹40.00.Current price is: ₹32.00.
  • Makaram Manjinodum Katinodum Paranjath

    Original price was: ₹70.00.Current price is: ₹56.00.
  • Draw & colour Fruits with Oil Pastels

    Original price was: ₹70.00.Current price is: ₹56.00.
  • Thalavara thiruthunna Thoolika

    Original price was: ₹120.00.Current price is: ₹96.00.

    ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരി ഇവിടെ കേട്ടുപഴകിയ സിദ്ധാന്തങ്ങള്‍ക്കല്ല, സ്വന്തം ആത്മാവിന്റെ ഭാഷണങ്ങള്‍ക്കാണ് കാതുകൊടുക്കുന്നത്. ശിരോലിഖിതം മായ്ച്ചുവരയ്ക്കുവാന്‍, കൂടുതല്‍ ജീവയോഗ്യമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുവാന്‍ കെല്പുള്ളതാണ് ഈ പെണ്‍തൂലിക. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ അവതാരിക.

  • Jeevanulla Pukakkuzhalukal

    Original price was: ₹100.00.Current price is: ₹80.00.

    വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് സംസാരിക്കുന്നു. ചുണ്ടത്ത് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നത് ജീവിതംതന്നെയാണെന്ന സന്ദേശം കുട്ടികള്‍ക്കേകുന്ന രചന.

  • Edasserry Kavithakettumbol

    Original price was: ₹60.00.Current price is: ₹48.00.

    മണ്ണിനെ, മനുഷ്യനെ, ഗ്രാമനന്മകളെ കോര്‍ത്ത് കവിതകെട്ടിയ ഒരു മഹാകവിയെക്കുറിച്ചാണ് ഈ പുസ്തകം. ഇടശ്ശേരിയുടെ പ്രധാനകവിതകളിലേക്ക് വിഹഗവീക്ഷണം നടത്തുകയും, ‘പൂതപ്പാട്ടി’നെ സവിശേഷമായി വിലയിരുത്തുകയും, കാവ്യഭാഗങ്ങളും ജീവിതരേഖയും എഴുത്തുകാരുടെ മൊഴികളും മറ്റും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു, ഈ പഠനഗ്രന്ഥം.

  • Mazhathullikathakal

    Original price was: ₹50.00.Current price is: ₹40.00.

    ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ഇതിൽ കഥാകാരൻ.

  • Randittu Kaneerkoodi

    Original price was: ₹40.00.Current price is: ₹32.00.

    വെളിച്ചവും മൂടൽമഞ്ഞും പുണർന്നുകിടക്കുന്ന വനഭൂമിപോലെ സുഖവും ദുഃഖവും സമന്വയിക്കുന്ന കഥാസമാഹാരം. ഒരായിരം ചോദ്യചിഹ്നങ്ങളോടെ മുന്നിൽ നിൽക്കുന്ന ജീവിതത്തെ നിറകൺചിരിയോടെ സ്വാഗതംചെയ്യുന്ന കഥാപാത്രങ്ങൾ.

  • Pathamudhayam

    Original price was: ₹80.00.Current price is: ₹64.00.

    പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും സമന്വയിക്കുന്നു, ഈ സമാഹാരത്തിലെ കവിതകളിൽ.

  • Ezhuthan Pattatha Chilathu

    Original price was: ₹45.00.Current price is: ₹36.00.

    ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള സാക്ഷ്യപ്പെടുത്തുന്നു.

  • Thrikkakarakku Pom Pathayetho

    Original price was: ₹60.00.Current price is: ₹48.00.

    പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമൻ നായർ മനുഷ്യജീവിതത്തെ പ്രകൃതിയിലൂടെ ആവിഷ്‌കരിക്കുകയാണിവിടെ. ജീവിതത്തിൽ നഷ്ടപ്പെട്ട സൗന്ദര്യസങ്കൽപ്പങ്ങൾ പ്രകൃതിയിൽ തേടുകയാണ് പി. ഓണത്തെക്കുറിച്ചും മലയാളിയെക്കുറിച്ചുമുള്ള ഈ കാവ്യസമുച്ചയം കേരളജനതയുടെ സ്വത്വാന്വേഷണംതന്നെയാണ്.

  • Oru Kaviyude Diarikurippukal

    Original price was: ₹70.00.Current price is: ₹56.00.

    സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്‌നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം ഇതിൽ പ്രകാശിക്കുന്നു. സക്കറിയയുടെ അവതാരിക.

  • Kannanodonnu Parayane…

    Original price was: ₹45.00.Current price is: ₹36.00.

    പൗരാണികമായ ജ്ഞാനവഴികളിലൂടെ സഞ്ചരിക്കുന്ന കരാട്ട് പ്രഭാകരന്റെ സവിശേഷതാത്പര്യങ്ങളുടെ പദ്യരൂപത്തിലുള്ള ആവിഷ്‌കാരങ്ങൾ. ആചാരവിശ്വാസങ്ങളുടെയോ അതിൽ പ്രതിഷ്ഠാപിതമായ സമകാലിക വിമർശനങ്ങളുടെയോ ആർജവമുള്ള രചനകൾ. ഡോ. കല്പറ്റ ബാലകൃഷ്ണന്റെ അവതാരിക.

  • Oreyoridam

    Original price was: ₹45.00.Current price is: ₹36.00.

    മുറിഞ്ഞുപോയ പ്രണയവും വ്യഥിതവർത്തമാനവും മുദ്രിതമായിരിക്കുന്ന കവിതകൾ. ഒരു സാമൂഹികമനുഷ്യന്റെ രാഷ്ട്രീയേച്ഛയുടെ പ്രതിഫലനങ്ങൾ. അനുഭൂതികളുടെ നിഷേധത്തിലൂടെയുള്ള ചരിത്രാനുഭവങ്ങളുടെ വ്യാഖ്യാനവും ആവിഷ്‌കാരവും. കെ.കെ. കൊച്ചിന്റെ അവതാരിക.

  • Chuvappu Rasi

    Original price was: ₹40.00.Current price is: ₹32.00.

    സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്‌നേഹിക്കുന്ന, ജീവിതത്തെ സ്‌നേഹിക്കുന്ന, മാനവികതയെ സ്‌നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.