-
SANTHOSHATHINTE SAMAVAKYANGAL
ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
DIASPORA
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്‌പൊറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
Rashtreeya Kathakal
”കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
PRAVACHANA PUSTHAKAM
വിമോചനശബ്ദതാരാവലി അന്വേഷിച്ചുള്ള ഒരു യാത്രയാണിത്. ഭാവിക്ക് നയരേഖയും ചരിത്രത്തിന് വഴികാട്ടിയുമാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ശ്രമം. രാഷ്ട്രീയജീവിയിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമം ഈ പാരായണത്തിലൂടെ പൂര്‍ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും ഒരു സൂഫിയുടെ മനസ്സോടെ ഈ ‘പ്രവാചകന്‍’ കാലുകുത്തുന്നു; സമാധാനത്തിന്റെ ദിനാരങ്ങള്‍ക്കുനേരെ പ്രത്യാശാപൂര്‍വം മിഴിയുണര്‍ത്തുന്നു. അന്യന്‍ നരകമാകുന്ന, പൗരത്വം പൗരനു ബാധ്യതയാകുന്ന ‘കാലാ ദിന്‍’ ഇവിടെ പ്രവചിക്കപ്പെടുന്നു. കൊലചെയ്യപ്പെടാന്‍ മതിയായ കാരണമാണ് എഴുത്ത് എന്ന ഓര്‍മപ്പെടത്തലുകള്‍ക്കിടയിലും, കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല്‍ ഫിഷന്‍’ നിങ്ങളുടെ മേശവിളക്കിനു ചാരെയായി സമര്‍പ്പിക്കുകയാണ് ഈ നോവല്‍.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
Manushyarariyan
സമൂഹത്തില്‍ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന പഠനാര്‍ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമര്‍ശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരന്‍, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാല്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകള്‍ക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകര്‍ക്കും തത്വചിന്താപഠിതാക്കള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും വലിയ ആലോചനകള്‍ പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
RED ZONE
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്‍, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്‌ലോ കുബാല, ബെല ഗുട്ട്മാന്‍, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്‌ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്‌ബോള്‍ചരിത്രത്തെ
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍… കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും… ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും
സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്‌നങ്ങളും…കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച
റെഡ് സോണിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ്.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
1984
സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍സ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികള്‍ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവല്‍ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ് – ”വല്യേട്ടന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുïണ്ട്” എന്ന മുന്നറിയിപ്പ്!
വിവര്‍ത്തനം: സുരേഷ് എം.ജി.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
-
The Third Form at St. Clare’s
A classic children’s story from the world’s best-loved children’s author, Enid Blyton. School life has never been so splendid. The holidays are over and twins Pat and Isabel O’Sullivan are dying to get back to school. The big question on everybody’s lips is who will be head girl? There are plenty of candidates to choose from …but then a terrible accident shows the true leaders, and reveals the cheats and cowards too.
₹299.00Original price was: ₹299.00.₹254.00Current price is: ₹254.00. -
MYTH-BUSTING: Indian Cricket behind the Headlines
An enchanting delve into Indian cricket’s widely held myths and breaking them ball by ball!
*What are the mysteries behind the 1986 Madras Tied Test?
*Were Sunil Gavaskar and Viv Richards the only two modern cricketers to bat helmetless?
*Is Salim Durani the first Kabul-born Test cricketer?
*What is the real story behind the non-telecast of Kapil Dev’s famous 175 not out?Cricket around the world is built on myths and Indian cricket is no different. These myths have been repeated ad nauseam over the years till they have come to be accepted as fact and in the modern age get extra traction through social media.
Gulu Ezekiel, one of India’s leading cricket journalists and authors with 40 years of experience and over a dozen cricket books to his credit, demolishes these myths. Using multiple historical sources and eye-witness accounts, Gulu exposes the real story behind these tales in a fascinating, controversial and unique book which is sure to rock the cricket world. Complete with unique and rare photos Myth-Busting is a cricket connoisseur’s delight.
₹295.00Original price was: ₹295.00.₹251.00Current price is: ₹251.00. -
1857: The Sword of Mastaan
Lonesome songs of patriots dead… forgotten by the bards of Hindustan.
The haunting tale of a cursed ancient city, and of a ruthless foreign marauder.
Condemned to the crypts of history… a dark chapter, etched in red ink by white opium hands. It is the tale of a war immortal, long buried in the false coffins of a so-called rebellion.
As the magnificent Bandookbaaz risks everything in favor of life, the metropolis of Delhi emerges as the epicentre of an imperial genocide. A nation erupts in violent revolution – even as one extraordinary man stands between the hate of millions… and the love of one.
The Devil himself infiltrates the realm of men – guised in the unholy trinity of Theo the Reaper, Nicholson the God, and Hodson the Executioner.
Mastaan, Chhagan, Zafar, Manglo, D’Cruze, Shahbaaz, the Dervish, Fay and Ghalib – all are mere pawns in the savage hands of fate.
Befell a curse, on a trail of blood,
the measure of time forgotten;
He waits, he grunts, the dark djinn hunts,
till the grave of Delhi turns rotten.
₹295.00Original price was: ₹295.00.₹250.00Current price is: ₹250.00. -
System Out Complete
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്ക ളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ IAS ലളിതമായി വിവരിക്കുന്നു.
₹290.00Original price was: ₹290.00.₹247.00Current price is: ₹247.00. -
Mahabharatha Vicharangal
മഹർഷിയായ വേദവ്യാസന്റെ ഭാവന പ്രപഞ്ചമാണ് ‘മഹാഭാരതം’.” പ്രപഞ്ചത്തിലുള്ളതെല്ലാം അതില്‍ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യം കൂടി വ്യാസന്‍ പറഞ്ഞതായി പറയപ്പെടുന്നുണ്ട്. പ്രപഞ്ചവൈവിധ്യം മാത്രമല്ല , മനുഷ്യന്റെ ആന്തരികരപ്രപഞ്ചവൈവിധ്യത്തിന്റെ സമഗ്രതയും മഹാഭാരതത്തിൽ കാണാന്‍ കഴിയുമെന്ന കാര്യം മഹാഭാരതം ശ്രദ്ധാപൂർവം വായിക്കുന്നവർക്ക് അറിയാൻ കഴിയും. കണ്ടുകഴിഞ്ഞതും കണ്ടുകൊണ്ടിരിക്കുന്നതും കാണാവുന്നതും കാണേണ്ടതും മഹാഭാരതത്തിലുണ്ട്. ദാർശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും വിസ്മയകരമായി അതിൽ സമന്വയിച്ചിരിക്കുന്നു.
₹290.00Original price was: ₹290.00.₹246.00Current price is: ₹246.00. -
EKALOCHANAM
“സാഹിത്യവാരഫലത്തിനുശേഷം ഏറെ ശ്രദ്ധേയമായ അപഗ്രഥനപംക്തിയാണ് “ഏകലോചനം”. സാഹിത്യകൃതികൾക്ക് അനുമോദനങ്ങൾ മാത്രം പോരാ, വിമർശനങ്ങളും വേണം. അതായിരുന്നു എം. കൃഷ്ണൻ നായർ സാർ മലയാളികളെ പഠിപ്പിച്ചത്. അത്തരത്തിലുള്ള നിരീക്ഷണങ്ങളും പായിപ്രയുടെ എഴുത്തിലുണ്ട്. സാഹിത്യം, സംസ്കാരം, സാമൂഹികവിമർശനം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ എഴുത്ത് വ്യാപിക്കുന്നുണ്ട്.
– വി.ഡി. സതീശൻ (മുഖ്യമന്ത്രി)സൂക്ഷ്മദർശനംകൊണ്ടും ദീർഘവീക്ഷണംകൊണ്ടും ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്ന എഴുത്തുകാരനാണ് പായിപ്ര രാധാകൃഷ്ണൻ. ഏകലോചനം’ ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു.
– രമേശ് ചെന്നിത്തല (ആഭ്യന്തരമന്ത്രി)പക്ഷവും ഭേദവും തിമിരവും ബാധിക്കാത്ത കാഴ്ച – കുട്ടിക്കാലത്തെ കളിചിരിയുടെ നിഷ്കളങ്കതയോടെ!
– സി. രാധാകൃഷ്ണൻപായിപ്ര രാധാകൃഷ്ണന്റെ ഏകലോചനം’ എന്ന സാഹിത്യ പംക്തിയിൽ നിന്ന് അടർത്തിയെടുത്ത കുറിപ്പുകളുടെ ഈ സമാഹാരം നമുക്ക് സമ്മാനിക്കുന്നത് വളരെ രസകരങ്ങളായ സാഹിത്യസംഭാഷണങ്ങളാണ്. അവയോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അവയുടെ ആസ്വാദ്യതയും എഴുത്തിനെ അടയാളപ്പെടുത്താനുള്ള ശേഷിയും അനിഷേധ്യമാണ്. ഏത് താളിൽ തുറന്നാലും വായിപ്പിക്കുന്ന പുസ്തകം.
– സക്കറിയ₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Subhashitham Chathurbhasha
സംസ്കൃതഭാഷയിലെ അമൂല്യരത്നങ്ങളാണ് സുഭാഷിതങ്ങൾ. വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്നവയാണ് അവ. ഭർത്തൃഹരി മുതൽ എത്രയോ കവികൾ സുഭാഷിതങ്ങൾ രചിച്ചിട്ടുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽനിന്ന് ഉദ്ധരിച്ച വയുമുണ്ട്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള ഈ ഗ്രന്ഥം എല്ലാവർക്കും ഉപകരിക്കും.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Kambilikandathe Kalbharanikal
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.















