Mahabharatha Vicharangal

Author: Dr. K.S Radhakrishnan

290.00 246.00 15%
Item Code: 3369
Availability In Stock

മഹർഷിയായ വേദവ്യാസന്റെ ഭാവന പ്രപഞ്ചമാണ് ‘മഹാഭാരതം’.” പ്രപഞ്ചത്തിലുള്ളതെല്ലാം അതില്‍ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട്‌ എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യം കൂടി വ്യാസന്‍ പറഞ്ഞതായി പറയപ്പെടുന്നുണ്ട്. പ്രപഞ്ചവൈവിധ്യം മാത്രമല്ല , മനുഷ്യന്റെ ആന്തരികരപ്രപഞ്ചവൈവിധ്യത്തിന്റെ സമഗ്രതയും മഹാഭാരതത്തിൽ ‌ കാണാന്‍ കഴിയുമെന്ന കാര്യം മഹാഭാരതം ശ്രദ്ധാപൂർവം വായിക്കുന്നവർക്ക് ‌ അറിയാൻ കഴിയും. കണ്ടുകഴിഞ്ഞതും കണ്ടുകൊണ്ടിരിക്കുന്നതും കാണാവുന്നതും കാണേണ്ടതും മഹാഭാരതത്തിലുണ്ട്‌. ദാർശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും വിസ്മയകരമായി അതിൽ സമന്വയിച്ചിരിക്കുന്നു.