Shop
Kaiyezhuthum Thalelezhuthum
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.കുഞ്ഞുണ്ണിമാഷുടെ ആലോചനാമൃതങ്ങളായ നർമലേഖനങ്ങളുടെ സമാഹാരം. മാഷുടെതന്നെ കാർട്ടൂണുകൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ‘കുഞ്ഞുണ്ണി ടച്ച്’ ഓരോ ലേഖനത്തിനും സ്വന്തം.
100 Puthiyaprasangangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്ളക്സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
Aadam Paadam: Kuttikavithakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആദ്യാക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കവിതാസമാഹാരം. നമ്മുടെ പ്രകൃതിയേയും നാടിനേയും കുറിച്ചുള്ള ഒരു രൂപരേഖ കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന കവിതകൾ. കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും.
Chuvappu Rasi
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്നേഹിക്കുന്ന, ജീവിതത്തെ സ്നേഹിക്കുന്ന, മാനവികതയെ സ്നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.
Jeevitha Katha Pusthakam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
Nirmalyam
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
Sachitra Ramayanam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഭാരതീയസംസ്കാരത്തിന്റെ ഭാഗമായ രാമായണം, സീതയുടെയും ശ്രീരാമന്റെയും കഥ മാത്രമല്ല, ജീവിത ഉന്നമനത്തിനുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്നു. ഈ സചിത്രപുസ്തകം ആ ഇതിഹാസമഹാകാവ്യത്തിന്റെ ലളിതമായ കഥാവിഷ്കാരമാണ്.
Gazal Ravukal
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം.
Joan of Arc
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.
Granthakaranmarum Kruthikalum
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Sinkaritharavum Kutyolum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഭാവനയുടെ അത്ഭുതലോകം സൃഷ്ടിച്ച്, കുട്ടികളെ വായനയുടെ ലോകത്തിലേക്കു നയിക്കുന്ന കഥകളുടെ സമാഹാരം. സുജീവിതത്തിനുള്ള ഒരു സന്ദേശം, ജീവിതത്തിന് അത്യാവശ്യമായ ഒരു ചിന്താശകലം ഇതില് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
101 Ultkrishttakavithakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. അക്കിത്തത്തിന്റെ അവതാരിക
Anaswarasmaranakal
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
Syamavarnante Diarykurippukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ജീവിതയാത്രയിലെ വഴിവിളക്കുകളെ മറക്കാതിരിക്കട്ടെ പുതുതലമുറ എന്ന പ്രാർഥനയോടെ, നന്മയുടെ വ്യത്യസ്തമുഖങ്ങളെ അവർക്ക് പരിചയപ്പെടുത്തുകയാണ് ഒരു അമ്മ ഈ കഥകളിലൂടെ. നടന്നുപോയ വഴിയിൽ നമ്മുടെ വിയർപ്പാറ്റിയ കുളിർക്കാറ്റിനെയും തണലേകിയ ചെറുമരത്തെയുമൊക്കെ ഓർത്തു വെക്കാനും നമിക്കാനും പ്രേരണയാകും ഈ കുട്ടിക്കഥകൾ.
Kalivilakku
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ സവിശേഷതകളാണ്. അക്കിത്തത്തിന്റെ ആശംസാകുറിപ്പ്.
Sankhyajyothisham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ഭാഗ്യസംഖ്യകൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാനങ്ങളെക്കുറിച്ച് അക്കങ്ങൾ പറയുന്നതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.















