• -20%

    ORU ANTHIKKATTUKARANTE LOKANGAL

    മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    Thirikeyodunna Theevandikal

    ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ibsente 2 Nadakangal

    നാടകവേദിയില്‍ പരിവര്‍ത്തനത്തിന്റെ പുതുവഴി തുറന്ന നോര്‍വീജിയന്‍ പ്രതിഭയുടെ രണ്ടു രചനകളാണ് ഈ പുസ്തകത്തില്‍. ഗാര്‍ഹികസംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കുന്ന ‘ലിറ്റില്‍ അയോള്‍ഫി’ല്‍ വ്രണിതമായ മനുഷ്യമനസ്സാക്ഷിയെ നാടകകൃത്ത് സ്‌റ്റേജില്‍ നഗ്‌നമാക്കിനിര്‍ത്തുന്നു. ‘പിയര്‍ ജിന്റ്’ ഒരു സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മുത്തശ്ശിക്കഥകളില്‍ അഭിരമിക്കുന്ന, സാങ്കല്പിക ലോകത്തു ജീവിക്കുന്ന നായകന്റെ അവിവേകങ്ങളിലേക്കും മതിഭ്രമങ്ങളിലേക്കും അനുവാചകനെ ഈ കാവ്യനാടകം യാത്രയാക്കുന്നു.

    Original price was: ₹330.00.Current price is: ₹264.00.
  • -20%

    Ibsente Nadakangal

     

    കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്തനക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്‌സന്‍. ആദ്യമായാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്‌സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു.നാടകാസ്വാദകര്‍ക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാര്‍ഥികള്‍ക്കും അത്യന്തം ഉപകാരപ്രദമായ ഈ സര്‍ഗാത്മക വിവര്‍ത്തനം വിവര്‍ത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാര്‍ഥകമായ ഒരു സാംസ്‌കാരികദൗത്യമാണ്.
    ഒ.കെ. ജോണി

     

     

    Original price was: ₹500.00.Current price is: ₹400.00.
  • -20%

    Sreeramakrishna Vachanamruthakathakal

    വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.

     

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum

    ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    APPAN VALARTHIYA MAKAL

    കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മകളുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും
    സഞ്ചാരതൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മുന്‍പില്‍ ഒരു പെണ്ണിനെ അവളിലെ മകളെ, ഭാര്യയെ, അമ്മയെ,അമ്മായിയമ്മയെ, അമ്മൂമ്മയെ രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകത്തില്‍.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Aamchi Mumbai

     

    നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.

     

     

     

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Sakthi Sita

    ‘A collection of narrative and lyrical poems that reflect the poet’s diverse moods and her relationship with herself, others, and nature… This is a tribute to the creative power of the whole world of women rising like a tide around us today.’
    – K. Satchidanandan

     

     

     

    Original price was: ₹100.00.Current price is: ₹80.00.
  • -25%

    Nayobi

    ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.

    Original price was: ₹100.00.Current price is: ₹75.00.
  • -20%

    CUNNING FOX AND THE LIKE FOR TINY TOTS

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Ottathirathokk

    രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം.

     

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Thathammayum Poochammayum

    ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Nayanmoni

     

    ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്‌സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി – ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും.

     

     

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Chuzhi

    കല്യാണം കെട്ടിവരിഞ്ഞിട്ട, അഭിലാഷങ്ങളും അവകാശങ്ങളും ആകാശകുസുമങ്ങളായി മാറിയ ഒരു പെണ്ണിന്റെ കരച്ചിലും കലമ്പലുമാണ് ഈ പുസ്തകം. ‘ആകെ കലങ്ങിമറിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന’ ഒരു ദാമ്പത്യത്തിന്റെ കഥ. കൂട്ടിച്ചേര്‍ത്തുവച്ചവരും തനിയെ ചേര്‍ന്നവരും ഇവിടെ ‘വിവാഹ ഉടമ്പടി’യുടെ സാധുത സംവാദവിഷയമാക്കുന്നു. ആണ്‍-പെണ്‍ പ്രണയത്തിലും രതിയിലും സമൂഹത്തിനെന്തു കാര്യം എന്നു ചോദിച്ച് അവര്‍ ആ ‘കല്യാണക്കരാര്‍’ കീറി കാറ്റില്‍ പറത്തുന്നു. ഇങ്ങിനി തെളിയാത്തവിധം അവര്‍ കുടുംബത്തിന്റെയും മതത്തിന്റെയും ലക്ഷ്മണരേഖകള്‍ മായ്ച്ചുകളയുന്നു. ഗാര്‍ഹികപീഡനത്തിനും വൈവാഹികബലാത്സംഗത്തിനും ഇരപ്പെടുന്ന വിധേയകള്‍ക്കും ചഞ്ചലചിത്തകള്‍ക്കും ഒരു പാഠമാണിത് – നിവര്‍ന്നുനില്പിന്റെ, പോരാട്ടത്തിന്റെ പാഠം.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Chempakamanamulla Kattu

    നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹവിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്…എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍
    ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kunnimanikal

    ചില ഹിന്ദുക്ഷേത്രങ്ങളില്‍ കുസൃതിക്കുരുന്നുകളെ മിടുക്കന്മാരും അച്ചടക്കമുള്ളവരുമാക്കിത്തീര്‍ക്കുന്നതിന് കുന്നിക്കുരു വാരിപ്പിക്കുന്ന ഒരു പതിവുണ്ട്. അതുപോലെ, പിഞ്ചോമനകളെ വിജ്ഞാന ശീലമുള്ളവരാക്കി മാറ്റിയെടുക്കുന്നതിന് ഈ കുന്നിമണികള്‍ വായിപ്പിക്കുന്നത് ഉചിതമായിരിക്കും. ബാലമനസ്സുകളെ പുളകമൂട്ടുന്ന കൊച്ചുകൊച്ചു കാവ്യശകലങ്ങളുടെ ഒരു കുരുന്നു കൂമ്പാരമാണ് കുന്നിമണികള്‍. നിങ്ങളുടെ വാത്സല്യനിധികളായ ഓമനക്കഞ്ഞുങ്ങളെ പാടിക്കേള്‍പ്പിക്കാനും അവരെക്കൊണ്ട് പാടിപ്പഠിപ്പിക്കാനും പറ്റിയ മുല്ലപ്പൂക്കളുടേയും അണ്ണാറക്കണ്ണന്റേയും ആനയുടേയും ചെമ്പോത്തിന്റേയും പൂമ്പാറ്റയുടേയും അമ്പിളിമാമന്റേയുമൊക്കെ ലോകത്തിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന ഈ കൃതിയില്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Akshayapathram

    കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Veettuvalappile koonkrishi | വീട്ടുവളപ്പിലെ കൂൺകൃഷി

    കന്നിമഴയ്ക്കുപിറകെ തൊടിയില്‍ മുളച്ചുപൊന്തുന്ന കൂണുകള്‍ കൗതുകംപകരുന്ന കാഴ്ചയാണ്. ഈ കുഞ്ഞിക്കുടകളുടെ പിറവിക്കുപിന്നില്‍ ഇടിയും മിന്നലുമാണെന്നാണ് ഗ്രാമീണവിശ്വാസം. പോഷകസമ്പുഷ്ടവും ഔഷധഗുണസമ്പന്നവുമായ കൂണിനെ റോമാക്കാര്‍ വിശേഷിപ്പിച്ചത് ‘ദൈവത്തിന്റെ ഭക്ഷണം’ എന്നാണ്; ചൈനാക്കാര്‍ ‘മൃതസഞ്ജീവനി’ എന്നും. നമ്മുടെ നാടിന്റെ മണ്ണും കാലാവസ്ഥയും കൂണ്‍കൃഷിക്ക് യോജിക്കുന്നതാണ്. പരിമിതായ കൃഷിസ്ഥലം, കുറവ് സൂര്യപ്രകാശം, പാഴ്‌വസ്തുക്കളുടെ ഉപയോഗസാധ്യത തുടങ്ങി കൂണ്‍കൃഷിക്കുമാത്രം അവകാശപ്പെടാനാകുന്ന പ്രത്യേകതകളുമുണ്ട്. വീട്ടുപരിസരത്ത് കൂണ്‍ ലാഭകരമായി കൃഷിചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. ഭക്ഷ്യയോഗ്യമായ കൂണുകള്‍, കൂണ്‍വിത്ത്, കൂണ്‍പുരനിര്‍മാണം, കൂണിനെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും, വിളവെടുപ്പ്, കൂണ്‍വിഷബാധ തുടങ്ങി, സ്വാദിഷ്ഠ കൂണ്‍വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ വരെ ഈ കൈപ്പുസ്തകത്തിലുണ്ട്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Cham Cham Magic

    ‘Cham Cham Magic ‘ is a collection of 25 stories that ignites a passion for reading and learning in
    children. Each story takes the children’s imagination into an amazing world of birds,animals,humans
    and nature. These stories are related to real life situations, presented in a simple manner and
    concludes with a valuable lesson.
    ‘Cham Cham Magic’ will have a magical touch in the minds of young readers as a lifelong gift. The
    stories provide lots of fun,laughter,curiosity and fantasy and many more. The content as well as the
    presentation of each story will help children learn the significance of being self-sufficient.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    KAADINTE NIRANGAL

    ”എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നവയാണ്. നമ്മള്‍ നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം”
    -എം. മുകുന്ദന്‍

    Original price was: ₹490.00.Current price is: ₹392.00.
  • -20%

    Jalasamadhi

    Original price was: ₹170.00.Current price is: ₹136.00.
  • -20%
    Out Of Stock

    GANDHI – LOKATHE MATTIYA VARSHANGAL 1914 – 1948

    ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു.

    Original price was: ₹1,399.00.Current price is: ₹1,119.00.
  • -20%

    Mittayitheruvu

    മുപ്പത് വര്‍ഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാള്‍വഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാര്‍ക്ക് സഅദ് സഅലൂല്‍. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ വഫദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്രിട്ടീഷുകാര്‍ക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങള്‍, കമ്മ്യൂണിസത്തിന്റെയും മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെയും ആവിര്‍ഭാവം, ആംഗ്ലോ-ഈജിപ്ഷ്യന്‍ കരാര്‍ സൃഷ്ടിച്ച കലാപങ്ങള്‍, വഫദ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്, കോപ്ടിക് ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.

     

    Original price was: ₹565.00.Current price is: ₹452.00.
  • -20%

    Yesudevan

    യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്​പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്​പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.

    Original price was: ₹450.00.Current price is: ₹360.00.
  • -20%

    Neythukaran

    Original price was: ₹100.00.Current price is: ₹80.00.
  • -28%

    Padmanabhante Kuttikal

    കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള്‍ നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന്‍ വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ.

    Original price was: ₹300.00.Current price is: ₹216.00.
  • -20%

    Puttu

    കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    Poonthanam – Jnanappana

    മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. മായകളില്‍നിന്നു മുക്തരാകുവാന്‍, ”നരജന്മം സഫലമാക്കീടുന്ന” ഈശ്വര സ്മരണയില്‍ മുഗ്ധരാകുവാന്‍ ഈ ‘അറിവുപാട്ടു’പോലെ തുണയ്ക്കുന്ന ഒന്നില്ല ജന്മദുഃഖങ്ങളില്‍നിന്നു മോചനമരുളുന്ന, ഐഹികഭ്രമങ്ങളെ തളയ്ക്കുന്ന തത്ത്വസംഹിത. സ്വന്തം കാലത്തോടും കുലത്തോടും കലഹിച്ച് സമൂഹ/സമുദായ വിമര്‍ശനത്തിന് ഒരുമ്പെട്ട ഒരു ‘ഭക്തകവി’യെക്കൂടി വെളിവാക്കുന്നു ഈ അനശ്വരകാവ്യം. ”ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്ന”വര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനം ചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -28%

    Touching a stone

    അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.

    Original price was: ₹140.00.Current price is: ₹100.80.
  • -20%

    U.A. Khader Balasahithyakrithikal Sampoornam

    യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Balagopalakam

    കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Champalile Sanyasi

    കുട്ടികളുടെ നാവുകളില്‍ ജീവല്‍ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. കാവിവസ്ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് ”രാം-രാം” ഉരുവിട്ട് ഗ്രാമത്തിലെത്തിയ ഹീരാബാബ എന്ന ‘ചമ്പലിലെ സന്ന്യാസി’ക്ക് ഭയപ്പെടുത്തുന്ന ഒരു പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു. ഗ്രാമീണരുടെ ആത്മീയ
    ഗുരുവായി മാറിയ ആ സന്ന്യാസിതന്നെയായിരുന്നു ജനങ്ങള്‍ക്കും പോലീസിനും തലവേദനയായ, തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട കൊള്ളക്കാരന്‍ ഹീര! ദീപാവലിനാളില്‍ ലക്ഷ്മീദേവിയെ മരുമകളായി എതിരേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഭവനത്തിന്റെ വാതില്‍ തുറക്കുന്ന ‘മകളും മരുമകളും’ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിലേക്ക് സമ്പല്‍ സമൃദ്ധി വിരുന്നുവന്ന കഥ പറയുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Aama

    അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Delhi File-Oru Madhyamapravarthakante Kayyoppu

    ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
    അവതാരികയില്‍ എം.പി. സുരേന്ദ്രന്‍

    അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.

     

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Ayiru

    യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും ‘കടുപ്പമേറിയ ഇരുമ്പി’നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് ബപശ്ചാത്തലം. ഈ ‘വേര്‍തിരിച്ചെടുക്കല്‍’ പ്രക്രിയയില്‍, ഖനികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; ദേശചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ധാതുക്കള്‍ വെളിപ്പെടുന്നു. അതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Nilavunnunna Kutti

    നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    2023 KTET Vidhyabhyasa Manasasthra Chodhyavaly

    NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed.
    തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും അവയുടെ ഉത്തരവും

    വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Njan Oru Veedu

    ”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
    ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Pranayam Dhoorthadicha Pazhayoru Kamukan

    ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
    ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Aarum Parayatha Pranayakatha

    പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    My Favourite Table Book

    My Favourite Table book is a one step solution to simplify maths. A must have tool for students from Std 1-10. Multiplication tables, formulas, metric measures to all basic necessities required for  learning maths are covered in this book. This will certainly help eliminate the maths phobia.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    A Happy Journey to Japan

    ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Vishnunarayanan Namboodiri – Kavithayude Melsanthi

    ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Leelavilolam

    അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Jeevithamkondu Padapusthakam Nirmikkunnathu

    ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Muthassan Kathakal

    ”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kadu vittu Vanna Unniyana

    ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.

    Original price was: ₹60.00.Current price is: ₹48.00.